Advertisment

മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ കേരളം അംഗീകരിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി; ഒരു ബഹുമതിക്കും പിന്നാലെ പോയിട്ടില്ല; ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല; ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചതിന്റെ ഫലമായി അംഗീകാരങ്ങള്‍ തേടിയെത്തി; അതില്‍ ചിലര്‍ അസ്വസ്ഥരാകുന്നതായും മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനമുന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടത്. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. അതില്‍ അഭിമാനിക്കുന്നതിനു പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് വളരെയധികം ഇളവുകള്‍ അനുവദിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. ചെറിയ ഇളവുകള്‍ മാത്രമാണ് അനുവദിച്ചത്. തിരക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് പുറപ്പെടുവിച്ചിരുന്നു. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisment