Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം തുടങ്ങി. ആദ്യ ഘടു 330 കോടി ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചു. 117.72 കോടി ഭക്ഷണത്തിനും വസ്ത്രത്തിനും

New Update

publive-image

Advertisment

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ 330 കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ആദ്യ ഘടുവാണ് ഇത് . അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

വിവിധ മേഖലയിലെ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണു തുക അനുവദിച്ചത്. ഭക്ഷണവും വസ്ത്രവും നല്‍കാനാണ് ഏറ്റവും കൂടുതല്‍ തുക 117.72 കോടി രൂപ. തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് 99.85 കോടി രൂപ അനുവദിച്ചു. കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി നല്‍കാന്‍ 18.08 കോടിരൂപയും കാര്‍ഷികവിളകളുടെ നഷ്ടപരിഹാരത്തിന് 51.75 കോടിരൂപയും അനുവദിച്ചു.

മരുന്നുവിതരണം, കുടിവെള്ള വിതരണം, വളര്‍ത്തുമൃഗസംരക്ഷണം, ബോട്ടുതകര്‍ന്നവര്‍ക്കുള്ള സഹായം, നശിച്ച കാര്‍ഷികോപകരണങ്ങള്‍ക്ക് പകരം വാങ്ങാനുള്ള സഹായം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി 1.4 കോടിരൂപവീതവും വിനിയോഗിക്കാം. സംസ്ഥാന ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണു തുക അനുവദിച്ചത്. അതാത് ഇനങ്ങള്‍ക്ക് അനുവദിച്ച തുക ചെലവിടുന്നതിന്റെ കണക്കുകള്‍ യഥാസമയം കലക്ടര്‍മാര്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഓഖി ദുരിതാശ്വാസ നിധിയുടെ അവസ്ഥ പ്രളയ ദുരിതാശ്വാസ നിധിയ്ക്ക് ഉണ്ടാകരുതെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആവശ്യപെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയുടെ വിനിയോഗം ത്വരിത ഗതിയില്‍ നടക്കുന്നുവെന്നു വ്യക്തമാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് സൂചന .

pinarayi
Advertisment