Advertisment

പാര്‍ട്ടി പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിച്ചു - കൊച്ചിയില്‍ സിപിഎം നേതാവായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി. തിരച്ചില്‍ തുടരുന്നു

New Update

publive-image

Advertisment

കൊച്ചി : പഞ്ചായത്ത് അധ്യക്ഷ സ്ഥാനം നഷ്ടമാക്കിയതിനു   പാര്‍ട്ടിക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം സി പി എം നേതാവായ പഞ്ചായത്ത് മുന്‍പ്രസിഡന്റ് അഴിമുഖത്ത് ബോട്ടില്‍നിന്ന് ചാടി. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍പ്രസിഡന്റ് വി കെ കൃഷ്ണന്‍(74) ആണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിക്കുള്ള ഫെറി ബോട്ടില്‍നിന്ന് കായലില്‍ ചാടിയത്.

ഇദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. സഹയാത്രികന്റെ കൈവശം കത്തേല്‍പിച്ച ശേഷമാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്.

മാര്‍ച്ച് മാസം കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ സ്ഥാനനഷ്ടമല്ല കായലില്‍ ചാടാന്‍ കാരണമെന്ന് കത്തില്‍ കൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്.

latest
Advertisment