Advertisment

വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍ കേരളയുടെ അഞ്ചാം വാര്‍ഷികം

New Update

കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍ കേരളയുടെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. പൊതു മേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്യൂറന്‍സ് കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വിജിലന്‍സ് ഓഫീസര്‍മാരുടെ സമ്മേളനമാണ് വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍. കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ കെ വി ചൗദരി ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പിന്‍തുടരേണ്ട ധാര്‍മ്മീകതയെ കുറിച്ചും വിജിലന്‍സ് പ്രതിബദ്ധതയുടെ പ്രധാന്യത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

Advertisment

കേരളത്തിന്‍റെ മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. രാമായണമഹാഭാരതം കാലഘട്ടം മുതല്‍ തന്നെ അഴിമതിക്കെതിരെ പോരാട്ടം തുടങ്ങിയിരുന്നു എന്ന്അഴിമതി രഹിത ഇന്ത്യയെ കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

publive-image

ദക്ഷിണ റെയില്‍വേ സി.സി.എം ജി. വിനയന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്.നായര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ രവീന്ദ്രന്‍, വിജിലന്‍സ് സ്റ്റഡി സര്‍ക്കിള്‍ കേരള, സി.വി.എല്‍ പ്രസിഡന്‍റ് ദീപക് ചതുര്‍വേദി എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സി എസ് എല്‍ വിജിലന്‍സ് ഓഫീസറും ജോയിന്‍റ് സെക്രട്ടറിയുമായ എ.ഡി ബാലസുബ്രഹ്മണ്യം സ്വാഗതം ആശംസിച്ചു. ഡി.ജി.എം (വി) ബി.പി.സി.എല്‍, ജനറല്‍ സെക്രട്ടറി നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഫ്.എ.സി.ടി സി.വി.ഒയും വി.എസ്.സി.കെ വര്‍ക്കിങ് പ്രസിഡന്‍റുമായ ടി.വി. ഷാജി കൃതജ്ഞത അറിയിച്ചു സി.വി.ഒ, ചീഫ് എക്സിക്യൂട്ടീവ്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 100 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment