Advertisment

ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സമരക്കാരല്ല, അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് കോടിയേരിയുടെ മുന്നറിയിപ്പ്. കന്യാസ്ത്രീകളുടെത് ദുരുദ്ദേശമാണെന്നും കോടിയേരി

New Update

publive-image

Advertisment

തിരുവനന്തപുരം: തെളിവുണ്ടെങ്കില്‍ പാതിരിയായാലും മുക്രിയായാലും രക്ഷപെടില്ലെന്നും ഇപ്പോള്‍ നടക്കുന്ന കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണ്. രാഷ്ട്രീയപ്രചരണത്തിന്റെ ഭാഗമാണ് സമരം. സിപിഎമ്മിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു.

തെളിവുകള്‍ ശേഖരിക്കുന്ന നടപടികളെ തടസ്സപ്പെടുത്തുന്നത് ശരിയല്ല. തെളിവുണ്ടെങ്കില്‍ പാതിരിയായാലും മുക്രിയായാലും രക്ഷപെടില്ല. ഇത്തരം കേസുകളില്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തി സമരം നയിക്കുന്നത് നിരീശ്വരവാദക്കാരും ചില തീവ്രസ്വഭാവമുള്ള സംഘടനകളും എറണാകുളം - അങ്കമാലി രൂപതയിലെ നടപടി നേരിടുന്ന വിമത വൈദികരു൦ മാത്രമാണെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടിയേരി ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

franco
Advertisment