Advertisment

ഹരിയാനയില്‍ കോളെജ് അധ്യാപകനെ വിദ്യാര്‍ഥി വെടിവെച്ചുകൊന്നു

New Update

ഛണ്ഡീഗഡ്: ഹരിയാനയില്‍ കോളജ് പ്രഫസറെ വിദ്യാര്‍ഥി വെടിവെച്ചുകൊന്നു. ഹരിയാനയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ രാജേഷ് മാലികിനെയാണ് സ്റ്റാഫ് മുറിയില്‍ കയറി വിദ്യാര്‍ഥി വെടിവെച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളെജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു രാജേഷ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Advertisment

publive-image

രാജേഷ് കോളെജിലെ സ്റ്റാഫ് മുറിയില്‍ ഇരിക്കുമ്പോഴാണ് വിദ്യാര്‍ഥി അവിടേക്ക് വരികയും നാല് തവണ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തത്. ശേഷം വിദ്യാര്‍ഥി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രാജേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥീരീകരിച്ചു.

അക്രമി മുഖം മറച്ചാണ് വന്നതെന്നും ഞൊടിയിടയില്‍ വെടിവെപ്പ് നടത്തി രക്ഷപ്പെട്ടെന്നും സംഭവ സമയം രാജേഷിനൊപ്പം ഓഫീസിലുണ്ടായിരുന്ന അധ്യാപകന്‍ പറഞ്ഞു. അക്രമി വിദ്യാര്‍ഥിയാണെന്ന് തോന്നി. എന്നാല്‍ ഈ കോളജില്‍ തന്നെയുള്ള ആളാണോ എന്ന്? ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment