Advertisment

പ്രിയമാനസാ നീ വരേണം ... കൃതിയുടെ കലോത്സവ വേദിയില്‍ ഇന്ന് (മാര്‍ച്ച് 4) കളി നളചരിതം ഒന്നാം ദിവസം, നളനായി ഗോപിയാശാന്‍

author-image
admin
Updated On
New Update

കൊച്ചി: 'പ്രിയമാനസാ നീ പോയ് വരേണം' എന്ന ഹൃദയം ദ്രവിപ്പിക്കുന്ന അപേക്ഷ ഒരിക്കല്‍ക്കൂടി കൊച്ചിയുടെ അന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍, ഉണ്ണായി വാര്യരുടെ ലോകോത്തരമെന്ന് വാഴ്ത്തപ്പെടുന്ന കവിതാശകലങ്ങളിലൊന്ന് ഒരിക്കല്‍ക്കൂടി ആടാന്‍ സാക്ഷാല്‍ കലാമണ്ഡലം ഗോപിയാശാനും ഇന്ന് കൊച്ചിയിലെത്തുന്നു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായ കലോത്സോവവേദിയില്‍ ഇന്ന് (March 4) വൈകീട്ട് 6 മണിക്കാണ് നളചരിതം ഒന്നാം ദിവസം.

Advertisment

publive-image

കാമുകിയെ ഒന്ന് കാണുന്നതിനു മുമ്പു തന്നെ വിരഹതാപമനുമഭവിക്കുന്ന നളന്റെ 'അഭിലാഷ വിപ്രലംഭവു'മായി ഗോപിയാശാനെത്തുമ്പോള്‍ ദമയന്തിയ്ക്കുള്ള സന്ദേശവുംകൊണ്ട് പോയ് വരാനുള്ള പ്രിയമാനസനായ ഹംസമായി കലാമണ്ഡലം ഷണ്മുഖനും ദമയന്തിയായി കലാമണ്ഡലം ചമ്പക്കര വിജയകുമാറും കാണാത്ത ദമയന്തിയെ വര്‍ണിച്ചു കേള്‍പ്പിച്ച് നളനില്‍ അഭിലാഷ വിപ്രലംഭമുണര്‍ത്തുന്ന നാരദനായി കലാമണ്ഡലം വിപിനും വേഷമിടുന്നു.

പ്രശസ്ത കഥകളി ഗായക രായ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും നെടുമ്പിള്ളി രാംമോഹനുമാണ് പാട്ട്. ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണനും ഗോപീകൃഷ്ണന്‍ തമ്പുരാനും മദ്ദളത്തില്‍ കലാനിലയം മനോജും കലാമണ്ഡലം മനോജും അകമ്പടിയാകും.

Advertisment