Advertisment

വില കുറച്ചിട്ടും വാങ്ങാന്‍ ആളില്ല. തക്കാളി റോഡില്‍ ഉപേക്ഷിച്ചു

author-image
admin
New Update

തിരുപ്പൂര്‍: വില കുറച്ചിട്ടും വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന്‍ തക്കാളി റോഡില്‍ ഉപേക്ഷിച്ചു. ഉദുമലപ്പേട്ടയിലെ കര്‍ഷകരും വ്യാപാരികളുമാണ് നാലുരൂപയ്ക്ക് വില്പന നടത്തിയിട്ടും വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന്‍ തക്കാളി റോഡില്‍ ഉപേക്ഷിച്ചത്.

Advertisment

publive-image

വിവിധതരം പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കുന്ന തിരുപ്പൂര്‍ ജില്ലയിലെ സ്ഥലങ്ങളാണ് ഉദുമലപേട്ട, മടത്തുകുളം, കുടിമംഗലം എന്നിവിടങ്ങള്‍. കഴിഞ്ഞമാസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ നല്ലമഴ ലഭിച്ചതോടെ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും നല്ല വിളവ് ലഭിച്ചു. വിളവ് നന്നായി ലഭിച്ചതോടെ തക്കാളിയുടെവില കുത്തനെ ഇടിഞ്ഞു.

വിളവെടുക്കുന്ന പണിക്കാര്‍ക്ക് കൊടുക്കാനുള്ള കൂലിപോലും തക്കാളിവിറ്റാല്‍ ലഭിക്കാതെയായതോടെ പല കര്‍ഷകരും തക്കാളി റോഡില്‍ ഉപേക്ഷിച്ചു.

Advertisment