Advertisment

വാസ്തു പ്രകാരം വീട്ടില്‍ ക്ലോക്ക് സ്ഥാപിക്കാം

author-image
admin
New Update

നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ക്ലോക്ക് വാസ്തുപ്രകാരം തന്നെ വീട്ടിൽ സ്ഥാപിക്കണം .ക്ലോക്ക് വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിക്കുകളില്‍ വയ്ക്കരുത്. ഇത് താമസക്കാരുടെ കൃത്യനിഷ്ഠയെ സാരമായി ബാധിക്കും.

Advertisment

publive-image

കുബേര ദിക്കായ വടക്കും ദേവേന്ദ്രന്റെ ദിക്കായ കിഴക്കും ദിശകളാണ് ക്ലോക്ക് സ്ഥാപിക്കാൻ ഉത്തമം. കട്ടിളപ്പടിക്കും വാതിലുകള്‍ക്കും മുകളില്‍ വരാത്തവണ്ണം വേണം ക്രമീകരിക്കേണ്ടത്.പ്രധാനവാതിലിനു അഭിമുഖമായി ക്ലോക്ക് പാടില്ല .ഇത് കുടുംബാംഗങ്ങളിൽ മനസികസമ്മർദം വർധിപ്പിക്കാനിടയാകും .

കേടായതോ മുഷിഞ്ഞതോ പൊട്ടിയതോ ആയ ക്ലോക്കുകൾ വീട്ടിൽ സ്ഥാപിക്കാൻ പാടില്ല . ഇത് ഭവനത്തിൽ നെഗറ്റീവ് ഊർജം വർധിപ്പിക്കുന്നതിനാൽ ഉടൻ തന്നെ നീക്കം ചെയ്യണം . കൂടാതെ വീട്ടിലെ എല്ലാ ക്ലോക്കിലേയും സമയം കൃത്യമായിരിക്കുകയും വേണം.

ബെഡ്‌റൂമിൽ തല വയ്ക്കുന്ന ഭാഗത്തെ ഭിത്തിയിൽ ക്ലോക്ക് തൂക്കാൻ പാടില്ല . കൂടാതെ പെഡുലമുള്ളതും ശബ്ദം കേൾക്കുന്നതുമായ ക്ലോക്കുകൾ വാസ്തു പ്രകാരം നന്നല്ല . ഇത് അനാരോഗ്യത്തിന് കാരണമാവും .വീടിനു പുറത്തായി ക്ലോക്ക് സ്ഥാപിക്കുന്നത് ഒഴിവാക്കുക.

Advertisment