Advertisment

ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടി വി എസ് എന്‍ടോര്‍ക്ക്

author-image
admin
New Update

ടിവിഎസിന്റെ സിസി സ്‌കൂട്ടര്‍ ശ്രേണിയിലുള്ള പുതിയ എന്‍ടോര്‍ക്ക് 125 സ്കൂട്ടറിന്‍റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. 2018 ഫെബ്രുവരിയില്‍ അവതരിപ്പിച്ച വാഹനം നിരത്തിലെത്തി ഏഴ് മാസത്തിനുള്ളിലാണ് ഈ നേട്ടം.

Advertisment

ഇന്ത്യന്‍ യുവതലമുറയെ ലക്ഷ്യമിടുന്ന സ്‍കൂട്ടര്‍ 2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് കാഴ്ചവെച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

publive-image

എന്‍ടോര്‍ക്കിന് ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണെന്നും ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രം 22 ലക്ഷത്തോളം ആളുകള്‍ എന്‍ടോര്‍ക്കിന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി.

ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എന്‍ടോര്‍ക്ക് പുതിയ മെറ്റാലിക് റെഡ് നിറത്തില്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ മാറ്റ് യെല്ലോ, മാറ്റ് ഓറഞ്ച്, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീന്‍ എന്നീ ഇരട്ട നിറത്തിലും ഗ്രീന്‍, ബ്ലൂ എന്നീ മെറ്റാലിക് നിറങ്ങളിലും എന്‍ടോര്‍ക്ക് വിപണിയിലുണ്ട്. 58,750 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

സിഗ്‌നേച്ചര്‍ എല്‍ഇഡി ടെയില്‍ ലാമ്പ് ഡിസൈനാണ് സ്‌കൂട്ടറിന്റെ പ്രധാന പ്രത്യേകത. 125 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ CVTi റെവ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpmല്‍ 9.27 bhp കരുത്തും 10.4 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. പരമാവധി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

ശ്രേണിയിലെ തന്നെ ആദ്യ എല്‍സിഡി സ്‌ക്രീനുമായി എത്തിയ എന്‍ടോര്‍ഖില്‍ ബ്ലുടൂത്ത് മുഖേന നാവിഗേഷന്‍ അസിസ്റ്റ് ഫീച്ചറുമുണ്ട്. എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, എഞ്ചിന്‍ കില്‍ സ്വിച്ച്, പാസ് ബൈ സ്വിച്ച്, പാര്‍ക്കിംഗ് ബ്രേക്കുകള്‍, ഡ്യൂവല്‍സൈഡ് ഹാന്‍ഡില്‍ ലോക്ക്, യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജര്‍, 22 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് ശേഷി എന്നിവയും പുതിയ പ്രീമിയം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

ഓട്ടോ ചോക്ക്, ഇന്റലിജന്റ് ഇഗ്‌നീഷന്‍ സിസ്റ്റം, സ്പ്ലിറ്റ് ടൈപ് ഇന്‍ടെയ്ക്ക് ഡിസൈന്‍, ഫോം ഓണ്‍പേപ്പര്‍ എയര്‍ ഫില്‍ട്ടര്‍ എന്നിങ്ങനെ നീളുന്നു എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന്റെ മറ്റു സവിശേഷതകള്‍.

Advertisment