Advertisment

'ചരിത്രത്തില്‍ ജീവിക്കുന്ന ഗാന്ധിജി' - ഗാന്ധിയെക്കുറിച്ച്‌ മലയാളത്തില്‍ ഒരു പുസ്‌തകം കൂടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മൂന്നുപതിറ്റാണ്ടു കാലം അദ്ധ്യാപകസേവനം അനുഷ്‌ഠിക്കുകയും പത്രപ്രവര്‍ത്തനരംഗത്ത്‌ ധാരാളം എഴുതുകയും ചെയ്‌തിട്ടുള്ള കെ.അബ്ദുള്‍അസീസ്‌ മാസ്റ്ററാണ്‌ ചരിത്രത്തില്‍ ജീവിക്കുന്ന ഗാന്ധിജി  എന്ന പുസ്‌തകത്തിന്റെ രചയിതാവ്‌. മൂന്നുഭൂഖണ്ഡങ്ങളിലായി ആറുദശാബ്ദത്തോളം നീണ്ട ഗാന്ധിജിയുടെ പൊതു ജീവിതം ലോകഭാഷകളില്‍ ധാരാളമായി എഴുതപ്പെട്ടിട്ടുണ്ട്‌.

Advertisment

ഇതില്‍ മലയാളം അട ക്കമുള്ള വിവിധ പ്രാദേശിക ഭാഷകളിലായി ആറായിരത്തിലധികം ചെറുതും വലു തുമായ ഗാന്ധികൃതികളുണ്ട്‌. ഗാന്ധി മുഖ്യ കഥാപാത്രമായോ, ഗാന്ധിയന്‍ ആശയം ചര്‍ച്ച ചെയ്യപ്പെടുന്നതോ ആയ രചനകള്‍ ഇനിയുമിനിയും പ്രതീക്ഷിക്കാം. കാരണം ഗാന്ധിജി കേവലം ഒരു വ്യക്തിയല്ല, സാര്‍വ്വലൗകികആദര്‍ശമാണ്‌. രാജ്യനന്മയും മനുഷ്യസ്‌നേഹവുമാണ്‌ ഗാന്ധിസത്തിന്റെ അന്തസത്തയെന്ന്‌ തനതായ ശൈലി യില്‍ ഒരോര്‍മ്മപ്പെടുത്തല്‍.

publive-image

ഗാന്ധിയുടെ പാരമ്പര്യം തീര്‍ച്ചയായും സാംസ്‌കാരിക മാണ്‌. ഗാന്ധിജി ഗുരുവും പ്രവാചകനുമായിരുന്നു. സോക്രട്ടീസിനെയും ബുദ്ധനെ യും പോലെ സത്യാന്വേഷണവും ആത്‌മാര്‍ത്ഥത നിറഞ്ഞ വികാരഭാവങ്ങളും ആ വ്യക്തിത്വത്തെ സവിശേഷമാക്കി. പ്രകൃതി സംരക്ഷണം, സ്‌ത്രീ വിമോചനം, ആരോ ഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ സ്വാധീനം നിഷേധിക്കാനാവാത്തതാണ്‌.

ചരിത്രത്തില്‍ ജീവിക്കുന്ന ഗാന്ധിജി  പോലുള്ള പഠ നങ്ങള്‍ മഹാത്‌മാവിനെകുറിച്ചുള്ള പുനര്‍വായനയും അപാരമായ പുനഃരവതരണ വുമാണ്‌. യഥാര്‍ത്ഥ ഗാന്ധിയെ ഈ ഗ്രന്ഥം തേടുന്നു. ഗാന്ധിജിയെ പാര്‍ശ്വവത്‌ ക്കരിക്കാനും അദ്ദേഹത്തിന്റെ നിയോഗപരമായ ചരിത്രദൗത്യങ്ങളെ നിസ്സാരവത്‌ക്കരി ക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു.

മഹാത്‌മാവിനെ തമസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിലെ ലേഖന ങ്ങള്‍ക്ക്‌ പ്രസക്തിയേറുന്നതായും ഒഴിവാക്കാനാവാത്ത ചരിത്രസത്യമായി മഹാത്‌മാ വിന്റെ ജീവിതവീക്ഷണം ഇന്ത്യന്‍ ജനതയില്‍ ലക്ഷ്യബോധമുണ്ടാക്കുമെന്നും എം.എം.ഹസന്‍ ഈ പുസ്‌തകത്തെ മുന്‍നിര്‍ത്തി നിരൂപിക്കുന്നു. മനുഷ്യശരീരത്തെയും ആത്‌മാവിനെയും ആസക്തിയുടെ തടവറയില്‍നിന്ന്‌ വിമോചിപ്പിക്കാനാണ്‌ ഗാന്ധി ശ്രമിച്ചത്‌.

വാസ്‌തവികമായ മാറ്റത്തിനുവേണ്ടി ജനങ്ങ ളെ സമാധാനപരമായി അണിനിരത്തുന്നതില്‍ ഗാന്ധിജി കാണിച്ച പ്രതിബദ്ധത അദ്ദേഹത്തിന്റെ ജീവിതകാലത്തിലെന്നപോലെ ഇന്നും ശക്തമായി പ്രതിധ്വനിക്കു ന്നു. തന്റെ ധാര്‍മികതയുടെ ശക്തി ഒന്നുകൊണ്ടുമാത്രം ലോകത്തെ മാറ്റി മറിച്ചു. ലോകശ്രദ്ധരായ പല പ്രമുഖര്‍ക്കും ഗാന്ധി പ്രചോദനമായി.

അശക്തരെന്നു കരുതി യവര്‍ക്ക്‌ ശക്തി ഉണ്ടെന്ന്‌ തിരിച്ചറിയാന്‍ അദ്ദേഹം സഹായിച്ചു.  ഗാന്ധിസത്തിന്റെ തനതു ചൈതന്യമുള്‍ക്കൊള്ളുന്ന ഒരു പുസ്‌തകം എന്ന നിലക്ക്‌ ഉറ്റാലോചനയുടെ ഉയരങ്ങള്‍ ഈ കൃതി കാണിച്ചുതരുന്നു. ഗാന്ധിജി എഴു തിയതിലും പറഞ്ഞതിലും എത്രയോ അധികം അദ്ദേഹത്തെക്കുറിച്ച്‌ എഴുതപ്പെട്ടിട്ടു ണ്ട്‌. അതുകൊണ്ടുതന്നെ പുതിയൊരു വായനാനുഭവം സമ്മാനിക്കാനാണ്‌ അസീസ്‌ മാസ്റ്റര്‍ ശ്രമിച്ചിട്ടുള്ളത്‌.

തിരുവനന്തപുരം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്‌ ആണ്‌ ചരിത്രത്തില്‍ ജീവിക്കുന്ന ഗാന്ധിജിയുടെ പ്രസാധനം. മഹാരാഷ്‌ട്ര മുന്‍ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍, ഡോ. പി.പി.കൃഷ്‌ണന്‍നായര്‍, പ്രൊഫ. പി.എ.വാസുദേവന്‍ തുടങ്ങിയവര്‍ അവതാരികയിലുണ്ട്‌. അസീസ്‌ മാസ്റ്ററുടെ മൂന്നാമത്തെ ചരിത്രപഠനമാ ണിത്‌. കമ്യൂണിസവും ഇന്ത്യാചരിത്രവും, ഖസാക്കിന്റെ ഇതിഹാസം  - കാലം, കഥാ പാത്രങ്ങള്‍ എന്നിവയാണ്‌ മറ്റു കൃതികള്‍.

Advertisment