Advertisment

കൃതിയില്‍ ഇതുവരെ കുട്ടികള്‍ക്ക് 11 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ സമ്മാനിച്ചു

author-image
admin
New Update

കൊച്ചി: ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കൃതിയില്‍ ഇന്നലെ വരെ (മാര്‍ച്ച് 5) 11 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്കുള്ള പുസ്തകങ്ങള്‍ (of rs.250 each) കുട്ടികള്‍ വാങ്ങിപ്പോയതായി സംഘാടകര്‍ അറിയിച്ചു.

കൂപ്പണുകളുമായി പുസ്തകം വാങ്ങാനെത്തിയവരിലും സ്‌കൂള്‍ ഐഡി കാര്‍ഡുമായി കൂപ്പണ്‍ വാങ്ങാനെത്തിയവരിലും അധികം പേരും ലോവര്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികളായിരുന്നുവെന്നും ഏറ്റവും പുതിയ തലമുറയുടെ പുസ്തകക്കൊതി ഏറെ സന്തോഷം പകരുന്നതാണെന്നും കൃതിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സാഹസികകഥകളും ധാരാളം ചിത്രങ്ങളുള്ള പുസ്തകങ്ങളുമാണ് കൂപ്പണുകളുമായെത്തിയ കുട്ടികള്‍ കൂടുതലും വാങ്ങിയത്.

Advertisment