Advertisment

കമലാ സുരയ്യ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 2018

New Update

വിവിധ മേഘലകളില്‍ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന്‌ കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള കമലാ സുരയ്യ എക്‌സലന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹരായവര്‍:

Advertisment

publive-image

പി.കെ. ശ്രീമതി റ്റീച്ചര്‍ എം പി

മുന്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ ്‌ മന്ത്രി, കേരളം.

ഇന്ദിരാ രാമകൃഷ ്‌ണപിള്ള

മുന്‍ ചെയര്‍പേര്‍സണ്‍ കേരള സ്റ്റേറ്റ്‌ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌.

അന്നമ്മ ബേബി തങ്കച്ചന്‍

മാനേജിംഗ്‌ ഡയറക്‌ടര്‍, തനിമ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌, റാസല്‍ഖൈമ.

ആനന്ദി രാമചന്ദ്രന്‍ ഡയറക്‌ടര്‍, ഏഷ്യാറ്റിക്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌, ഷാര്‍ജ

പി.കെ. ശ്രീമതി റ്റീച്ചര്‍, മുന്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ ്‌ മന്ത്രി

കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു. വിദ്യാര്‍ത്ഥി-യുവജന-മഹിളാ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അദ്ധ്യാപികയായിരുന്നു. ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി. ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിയമസഭാംഗമായി. സംസ്ഥാന ആരോഗ്യ വകുപ്പ്‌ മന്ത്രിയായും പ്രവര്‍ത്തിച്ചു. 20 വര്‍ഷമായി സി.പി.ഐ (എം) സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്‌. ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ അഖിലേന്ത്യാ ട്രഷററും പാര്‍ലമെന്റ്‌ അംഗവുമാണ്‌.

ഇന്ദിരാ രാമകൃഷ ്‌ണപിള്ള, മുന്‍ ചെയര്‍പേര്‍സണ്‍, കേരള സ്റ്റേറ്റ്‌ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌

ആറ്‌ പതിറ്റാുകാലമായി മുഴുവന്‍ സമയ സാമൂഹ്യ പ്രവര്‍ത്തനം. കേരള വിമന്‍സ്‌ കൗണ്‍സില്‍ പ്രഥമ സെക്രട്ടറി, കേരള സ്റ്റേറ്റ്‌ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ ചെയര്‍പേര്‍സണും ശ്രീവരാഹം വനിതാ സമിതി പ്രസിഡന്റും, അഖിലന്ത്യ വിമന്‍സ്‌ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി സ്‌ത്രീ ശാക്തികരണ പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ അഖിലന്ത്യ വിമന്‍സ്‌ കോണ്‍ഫറന്‍സിന്റെ തിരുവനന്തപുരം ശാഖ പ്രസിഡന്റ്‌ എന്ന നിലയില്‍ വൃദ്ധസദനം, സൗജന്യ ആരോഗ്യ ക്യാമ്പുകള്‍, തെരുവുക്കുട്ടികളുടെ പുനരധിവാസം തുടങ്ങിയ നിരവധി സേവനങ്ങള്‍ നടത്തി വരുന്നു.

അന്നമ്മ ബേബി തങ്കച്ചന്‍, മാനേജിംഗ ്‌ ഡയറക്‌ടര്‍, തനിമ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ ്‌

1986 ല്‍ യു.എ.ഇ ലെത്തി. ഭര്‍ത്താവ്‌ ബേബി തങ്കച്ചനൊടൊപ്പം അബു സുല്‍ത്താന്‍ ഫെസിലിറ്റീസ്‌ മാനേജ്‌മെന്റ്‌ കമ്പനി ആരംഭിച്ചു. ഇന്ന്‌ ഈ രംഗത്ത്‌ റാസല്‍ഖൈമയിലെ ഏറ്റവും പ്രമുഖ സ്ഥപനങ്ങളിലൊന്നായി വളര്‍ന്നു. തുടര്‍ന്ന്‌ ഐഡിയല്‍ സര്‍വ്വീസസ്‌, ഐഡിയല്‍ കെയര്‍ ടെക്‌നിക്കല്‍ സര്‍വ്വീസസ്‌, അബു സുല്‍ത്താന്‍ സെക്യൂരിറ്റി സര്‍വ്വീസസ്‌, തനിമ ട്രേഡിംഗ്‌, ഹൗസ്‌ ഓഫ്‌ മെഡിസിന്‍ ഫാര്‍മസി എന്നിവയടങ്ങുന്ന തനിമ ഗ്രുപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ ഡയറക്‌ടറായി. റാസല്‍ഖൈമ ഓര്‍ത്തൊഡോക്‌സ്‌ ക്രിസ്റ്റ്യന്‍ ലേഡീസ്‌ അസ്സോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

ആനന്ദി രാമചന്ദ്രന്‍, ഡയറക്‌ടര്‍, ഏഷ്യാറ്റിക്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ ്‌

എം.എല്‍.എ യും എം.എല്‍. സി യും ആയിരുന്ന എസ്‌.ജെ. നായരുടെ മകള്‍. 1978 ല്‍ ഷാര്‍ജയിലെത്തി. 15 വര്‍ഷം ഷാര്‍ജയില്‍ സ്‌ക്കൂള്‍ അദ്ധ്യാപികയായി. തുടര്‍ന്ന്‌ 5 വര്‍ഷം ഷാര്‍ജ ഭരണാധികാരിയുടെ കുടുംബത്തില്‍ അദ്ധ്യാപികയായി. 1993 ല്‍ തുടക്കമിട്ട കുടുംബ ബിസിനസ്സായ ഏഷ്യാറ്റിക്‌ പ്രിന്റിംഗ്‌ പ്രസ്സില്‍ പ്രവര്‍ത്തിച്ചു. ഏഷ്യാറ്റിക്‌ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ഡയറക്‌ടറാണ്‌. ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച വിജയന്റെ കത്തുകള്‍, വൈകുന്നേരം എന്ന കവിതാ സമാഹാരം, രാമച്ചം എന്ന കഥാപസമാഹാരവും അടക്കം ഏതാനും കൃതികളുടെ രചയിതാവുമാണ്‌. പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സജീവമാണ്‌.

ശില്‌പവും, പൊന്നാടയും അടങ്ങുന്നതാണ്‌ പുരസ്‌ക്കാരങ്ങള്‍. 2018 ഒക്‌ടോബര്‍ 5, വെള്ളിയാഴ്‌ച വൈകിട്ട്‌ 4 ന്‌ തിരുവനന്തപുരം നന്താവനം പോലീസ്‌ ക്യാമ്പിന്‌ സമീപമുള്ള പാണക്കാട്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച്‌ മുന്‍ മുന്‍ മഹാരാഷ്‌ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന്‍ കമലാ സുരയ്യ എക്‌സലന്‍സ്‌ അവാര്‍ഡുകളും കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകളും സമ്മാനിക്കും.

പ്രധാനമന്ത്രിയുടെ മുന്‍ അഡൈ്വസര്‍ റ്റി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ജോര്‍ജ്ജ്‌ ഓണക്കൂര്‍, അഡീഷണല്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, എല്‍.ഐ.സി യുടേയും ഐ.ആര്‍.ഡി.എ യുടേയും മുന്‍ ചെയര്‍മാന്‍ റ്റി.എസ്‌. വിജയന്‍, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സിലര്‍ എം.എസ്‌. ഫൈസല്‍ഖാന്‍, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

Advertisment