Advertisment

ബഷീറിന്റെ പുസ്തകക്കട ബോള്‍ഗാട്ടിയില്‍

author-image
admin
New Update

കൊച്ചി:  എറണാകുളം ബോട്ട് ജെട്ടിക്ക് എതിര്‍ വശത്തുള്ള കാനണ്‍ ഷെഡ് റോഡിലായിരുന്നു ബഷീറിന്റെ പ്രസിദ്ധമായ ബുക് സ്റ്റാള്‍. കൃതി സാഹിത്യ-വിജ്ഞാനോത്സവം അരങ്ങേറുന്ന ബോള്‍ഗാട്ടിയില്‍ ബഷീറിന്റെ ആ പുസ്തകക്കടയുടെ ഓര്‍മയ്ക്ക് നാലു ദിവസത്തേയ്ക്ക് ഒരു പുസ്തകക്കട തുറന്നിട്ടുണ്ട്.

Advertisment

publive-image

കൃതിയില്‍ പങ്കെടുക്കുന്ന 330-ഓളം വരുന്ന വിദേശ, ഭാരതീയ, മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇവിടെ വില്‍പ്പനയ്ക്കും പ്രദര്‍ശനത്തിനുമുണ്ട്.

എസ്പിസിഎസിന്റെ ആദ്യകാല അമരക്കാരായ കാരൂര്‍, എം. പി പോള്‍, തകഴി, പൊന്‍കുന്നം, ലളിതാംബിക അന്തര്‍ജനം എന്നിവരുടെ പേരുകളിലാണ് ബോള്‍ഗാട്ടിയിലെ വിവിധ സെഷനുകള്‍ അരങ്ങേറുന്ന വേദികള്‍.

publive-image

ഒപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളും നോവലുകളും പ്രചരിപ്പിച്ച മഹാനായ എഴുത്തുകാരനായ ബഷീറിനും കൃതി അങ്ങനെ സ്മാരകമൊരുക്കിയിരിക്കുന്നു.

Advertisment