Advertisment

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ യൂണിവേഴ്‌സിറ്റി ഉണ്ടാക്കുന്നു, 1000 കോടി ചെലവാക്കുന്നു - പി. കെ. പോക്കര്‍

author-image
admin
New Update

കൊച്ചി:  ഭാഷ, ദേശീയത, ഭക്ഷണം, എന്നിവയിലൂടെ മനുഷ്യര്‍ക്കിടയില്‍ പരസ്പരം അക്രമിക്കാനുള്ള ത്വര ഉണര്‍ത്തുകയാണ് കപടദേശീയ വാദികള്‍ ചെയ്യുന്നതെന്ന് പി. കെ. പോക്കര്‍ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ സാംസ്‌കാരിക ഫാസിസം എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ദേശീയഗാനത്തിന്റെ പേരിലായാലും ആശയാവിഷ്‌കാരത്തിന്റെ പേരിലായാലും മതചിഹ്നങ്ങളുടെ പേരിലായാലും ആശയാവിഷ്‌കാരത്തിനെതിരെയുള്ള ഫാസിസ്റ്റ് നിലപാടുകളാണ് ഇന്ത്യയില്‍ പ്രചരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന്ത് മനുഷ്്യന്റെ അടിസ്ഥാന സ്വാതന്ത്ര്യമാണ്.

ഗൗരി ലങ്കേഷ് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പോക്കര്‍ പറഞ്ഞു. ആശയങ്ങളെ നേരിടുന്നവരാരും ഇന്നുവരെ മൗലികമായ ആശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന പ്രതിഭ കാഴ്ചവെച്ചിട്ടില്ലെന്ന് സിദ്ദിക് എം. എ. പറഞ്ഞു.

Advertisment