Advertisment

ക്ഷണികം

author-image
admin
New Update
- സിജി ചിറ്റാർ
Advertisment

publive-image

ലയടിവാരം പകുത്തെടുത്തു

സൗകര്യങ്ങളൊരുക്കിയവരെ

മലകളരിഞ്ഞും നഗരമൊരുക്കി

സുഖസൗകര്യമൊരുക്കുന്നവരേ

പണിയാളൻമാർ മലമേടുകളിൽ

പാതി നിറയാതുറങ്ങിയതോർത്തോ

പാനീസിന്റെ വെളിച്ചത്തിൽ

കണ്ണീരുണ്ടു കഴിഞ്ഞതുമോർത്തോ

മാറി വരുന്നൊരു ദിനരാത്രങ്ങൾ

കാലം പറയും ലോകചരിത്രം

മാറും മറിയും സുഖ.ദുഃഖങ്ങൾ

പണവും പൊന്നും ചതിക്കും നമ്മെ

പ്രളയക്കെടുതികളേശാത്തവരായ്

ദൈവം കാത്തവർ മലയുടെ മക്കൾ

പങ്കപ്പാടിലടിഞ്ഞവർ ഇപ്പോൾ

താഴ് വാരങ്ങൾക്കുടയവരല്ലെ

രാത്രീ കറുത്താൽ പകലു വെളൂക്കും

പ്രകൃതിക്കങ്ങനെ ഉണ്ടൊരു നിയമം

എന്തും നേടാം ഏതും നേടാം

ആയുസ്സൂടെ നീട്ടിയെടുക്കാം

മണിമാളികമേൽ .പണത്തിൽ മേലെ

ഇരുന്നാലെന്തും നേടിയെടുക്കാം

മാനവനുണ്ടൊരു ചിന്താ. ധൈര്യം

പൊട്ടത്തരമെന്നീ പ്രകൃതി പറഞ്ഞു

വെളുത്തവനെവിടെ കറുത്തവനെവിടെ

ജാതിമതങ്ങൾ .ദൈവം എവിടെ

Advertisment