- അരുൺ രാജ് കല്ലടിക്കോട്
എത്രയാഞ്ഞ് തുപ്പിയാലും
എത്ര കവിൾ
വെള്ളം കൊണ്ടാലും
വായിൽ കെട്ടി നിൽക്കുന്ന
ചില കയ്പ്പില്ലെ
എത്ര നല്ല,
രുചികൾക്കിടയിലേക്കും
ഒരൗചിത്യവുമില്ലാതെ
കയറി വരുന്നവ.
അതുപോലെയാണ്
ചില ഓർമ്മകൾ.
എത്ര കുടഞ്ഞെറിയാൻ
നോക്കിയാലും,
മറവിയുടെ
ചവറുകൂനയിൽ നിന്നും
കൃത്യമായ ഇടവേളകളിൽ
അവ പൊങ്ങി വരും.