Advertisment

മീറ്റിംഗ് (മിനിക്കഥ)

author-image
അഗ്നിഹോത്രി
Updated On
New Update

കുറെദിവസമായി അയാളെ കാണാൻ നടക്കുന്നു .മീഡിയയിലെ പല സുഹ്രുത്തുക്കളും നിരുത്സാഹപ്പെടുത്തി." നിനക്ക് വേറെ ഒരു പണിയുമില്ലേ....ഞങ്ങൾ കുറെ നടന്നതാ.അവന്റെ ഒടുക്കത്തെ ജാഢ.ഒറ്റ ഒരുത്തനും അവനെ ഇഷ്ടമല്ല."

Advertisment

"പിന്നെങ്ങനെയാ ഇതയധികം പരസ്യങ്ങൾ അവർക്കൊക്കെ കിട്ടുന്നെ."

" അവനിഷ്ടമുള്ളവർക്ക് വിളിച്ചു കൊടുക്കും.മാർക്കറ്റിംഗിലുള്ളവര് അറിയുകപോലുമില്ല.പരസ്യം വരുമ്പോഴാണ് ഞെട്ടുക."

കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ ജിഎം മാർക്കറ്റിംഗാണ് ഈ ജാഡക്കാരൻ.

നേരിട്ടു ചെന്നാൽ അപ്പോയിന്റ്മെന്റ് ഉണ്ടോ എന്ന് റിസപ്ഷനിലെ അൽപവസ്ത്രധാരിണി വലിയ ജാഡയോടെ തിരക്കും.അപ്പോയിന്റ്മെന്റ് കിട്ടാൻ വിളിച്ചാലോ, " സാറീയാഴ്ചയില്ല നെക്സ്റ്റ് വീക്ക് വിളിച്ച് നോക്ക്."

"ജീയെമ്മിന്റെ നമ്പർ.." പറഞ്ഞ് തീരുംമുമ്പേ വന്നു " നമ്പരൊന്നും തരാൻ അനുവാദമില്ല, ലാൻഡ്ഫോണിൽ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്തോ."

എന്തായാലും ഇന്ന് കണ്ടിട്ട് തന്നെ കാര്യം.ബൈപാസ്സിലെ തിളയ്ക്കുന്ന വെയിലിൽ പായുമ്പോൾ ഈ ചിന്തയായിരുന്നു.വൈറ്റിലയിലെ ബ്ളോക്ക് മറികടക്കാൻ പാടുപെട്ടു.ഭാഗ്യം അയാളുണ്ട്.

റിസപ്ഷനിലെ കക്ഷി അവിടില്ല.വെയ്റ്റ് ചെയ്യാം.അൽപംകഴിഞ്ഞപ്പോൾ അവളെത്തി.കണ്ടപാടെ പറഞ്ഞു" സാറ് തിരക്കിലാ, കാണാൻ പറ്റുമോ എന്നറിയില്ല."

" നോക്ക്, ഞാൻ കുറെ നാളായി വരുന്നു..ഒന്നുമല്ലങ്കിലും ഒരു പത്രത്തിൽ നിന്നല്ലേ..ഞാൻ വന്നിട്ടുണ്ട് എന്ന് അറിയിയ്ക്കാമല്ലോ."എന്റെ ശബ്ദം കടുത്തതുകൊണ്ടായിരിയ്ക്കാം ഇഷ്ടമില്ലായ്മ കാട്ടി അകത്തുപോയി.

കാൽമണിയ്ക്കൂറിനു ശേഷം പുറത്ത് വന്നു." കുറച്ച് നേരം ഇരിയ്ക്കണ്ടിവരും." ധിക്കാരിയായി അവൾ.വീണ്ടും അകത്തേയ്ക്ക്.

സമയം പിടിതരാതെ മുന്നോട്ട് ഓടിക്കയറുകയാണ്.അകത്തേയ്ക്ക് പോയവളെയും കാണുന്നില്ല.

ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യുമെന്ന് ആരോ പറഞ്ഞതൊക്കെ മറന്നു ഞാൻ.ജീയെമ്മിന്റെ ക്യാബിൻ ഡോർ തുറന്ന ഞാൻ ഞെട്ടിയില്ല.മൊബൈൽ ക്യാമറ കണ്ണുതുറന്നടഞ്ഞു, പലവട്ടം.പിന്നെ ഞാൻ സുരേഷ് ഗോപിയായി.കൊടുത്തു അടി രണ്ടിനിട്ടും."പന്നക്കഴുവേറീടെ മോനേ...ഇതാണോടാ നിന്റെ മീറ്റിംഗ്.പന്നപൊലയാടിമോളെ നിന്റെ ജാഡ കണ്ടപ്പോൾതന്നെ സംശയമുണ്ടായിരുന്നു നീ ഇവനുമായി മറ്റേടത്തെ ബന്ധമുണ്ടന്ന്.നിന്റെ കല്യാണനിശ്ചയം കഴിഞ്ഞതല്ലേടീ...എന്നിട്ടാണോ രണ്ട് പിള്ളേരുടെ തന്തയായ ഈ പരനാറീടെ മുതുകത്ത് കയറുന്നെ...."

പിന്നെ കരച്ചിലായി,കാലുപിടിത്തമായി..." നിനക്കറിയാമോടാ...നീയും മാർക്കറ്റിംഗിലുണ്ടല്ലോ..എടാ വെയിലിൽ പൊരിഞ്ഞും മഴനനഞ്ഞും നിന്നെപ്പോലുള്ള മറ്റേമോൻമാരെ കാണാൻ വരുമ്പോൾ നിനക്കൊക്കെ പുശ്ചം..നീയൊക്കെ കാണിയ്ക്കാത്ത പോക്രിത്തരമുണ്ടോ..എടീ കൊച്ചേ..നിന്നെ എനിയ്ക്കറിയാം...നിന്റപ്പനേം അറിയാം....ഏതായാലും ഈ മൊബൈൽ നിന്നെപ്പോലുള്ളവർക്ക് ആപ്പ് തന്നെയാ."

പിറ്റേദിവസം രാവിലെ ഓഫീസിലെത്തി മെയിൽ പരതിയപ്പോൾ ഞാൻ ഞെട്ടി.ഒരു വർഷത്തേയ്ക്ക് ആ കമ്പനിയുടെ പരസ്യം അതും എല്ലാ പബ്ളിക്കേഷനിലും.സുഹ്രുത്തുക്കളും ഞെട്ടി.

അടിക്കുറിപ്പ്. ഈ കഥ സാങ്കൽപികമാണ്,സാദൃശ്യം തോന്നുന്നത് സ്വാഭാവികമാണ്.

Advertisment