Advertisment

വയലിൻ തന്ത്രികളിൽ കർണാടക സംഗീതത്തിന്റെ നാദവിസ്മയവുമായി സംഗീതകലാനിധി ഡോ. എം. ചന്ദ്രശേഖരൻ ഇന്ന് കൃതി കലോത്സവ വേദിയിൽ

author-image
admin
New Update

രണ്ടുവയസ്സിൽ കാഴ്ചശക്തി നഷ്ടപെട്ട ചന്ദ്രശേഖരൻ സംഗീതത്തിന്റെ ലോകത്തിൽ വിസ്മയകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. കർണാടക സംഗീതത്തിലെ മഹാന്മാരായ എല്ലാ സംഗീതജ്ഞർക്കും പ്രിയപ്പെട്ട വയലിനിസ്റ് ആണ് ചന്ദ്രശേഖരൻ.

Advertisment

publive-image

ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിൽ നിന്നുകൊണ്ട് ശ്രോതാക്കളെ ഹരം പിടിപ്പിക്കുന്ന അതുല്യമായ ഇദ്ദേഹത്തിന്റെ ശൈലി ലക്ഷകണക്കിന് ആരാധകരെ നേടികൊടിത്തിട്ടുണ്ട്. മദ്രാസ് മ്യൂസിക് അക്കാദമി കർണാടക സംഗീതത്തിലെ ഏറ്റവും വലിയ ബഹുമതിയായ 'സംഗീത കലാനിധി' പട്ടം നൽകി ആദരിച്ചിട്ടുണ്ട്.

കൃതി കലോത്സവ വേദിയിൽ ചന്ദ്രശേഖരന്റെ വയലിൻ വാദനത്തിനു പിന്തുണ നൽകാൻ മകൾ ഭാരതിയും കൂടെ ഉണ്ടാവും. മൃദംഗം വായിക്കുന്നത് ബാലകൃഷ്ണ കമ്മത്ത്. വൈകിട്ട് 7 മണിക്കാണ് കച്ചേരി.

Advertisment