Advertisment

സാഹിത്യോത്സവം - നാളെ (മാര്‍ച്ച് 7) രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും; ബോള്‍ഗാട്ടിയിലേയ്ക്ക് സൗജന്യ യാത്രാസൗകര്യം, മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയായി

author-image
admin
New Update

കൊച്ചി:  ഇന്ന് വൈകീട്ട് (മാര്‍ച്ച് 6) മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന കൃതി സാഹിത്യോത്സവത്തിന്റെ നാളെ (മാര്‍ച്ച് 7) ആരംഭിക്കുന്ന സെഷനുകള്‍ക്കുള്ള അഞ്ച് വേദികളിലേയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കൃതി സംഘാടകര്‍ അറിയിച്ചു.

Advertisment

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കുള്ള തത്സമയ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ബോള്‍ഗാട്ടിയില്‍ നാളെ (മാര്‍ച്ച് 7) രാവിലെ 8 മണിക്ക് ആരംഭിക്കും. 500 രൂപയാണ് ഡെലിഗേറ്റ് ഫീസ്.

ഡെലിഗേറ്റ് ഫീസു നല്‍കാത്തവര്‍ക്കും സൗജന്യപ്രവേശനം നല്‍കും. ഡെലിഗേറ്റുകള്‍ക്ക് ഉറപ്പായ ഇരിപ്പിടങ്ങളിലേയ്ക്ക് പ്രവേശനം, ഫെസ്റ്റിവല്‍ ബുക്കുള്‍പ്പെട്ട കിറ്റ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഡെലിഗേറ്റ് പാസ് ഇല്ലാത്തവര്‍ക്ക് പണം നല്‍കി ഭക്ഷണം വാങ്ങാനും സൗകര്യമുണ്ടാകും. സെഷനുകള്‍ 9 മണിക്ക് ആരംഭിക്കും.

ബോള്‍ഗാട്ടിയിലേയ്ക്ക് റോഡുമാര്‍ഗവും ജലമാര്‍ഗവും സൗജന്യ ഗതാഗതസൗകര്യമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മറൈന്‍ ഡ്രൈവിലെ പ്രധാന സ്റ്റേജിനു സമീപമുള്ള മറൈന്‍ ഡ്രൈവ് ഹെലിപ്പാഡില്‍ നിന്ന് രണ്ട് ടെമ്പോവാനുകള്‍ സര്‍വീസ് നടത്തും.

ഹൈക്കോടതി ജട്ടിയില്‍ കൃതിയുടെ പ്രത്യേക കമാനം സ്ഥാപിച്ചിട്ടുള്ള ജട്ടിയില്‍ നിന്നും രണ്ട് ബോട്ടുകളും സൗജന്യമായി ബോള്‍ഗാട്ടിക്ക് സര്‍വീസ് നടത്തും. സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Advertisment