Advertisment

രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്ന് കെ. പി. രാമനുണ്ണി

author-image
admin
New Update

കൊച്ചി: ചരിത്രത്തിന്റെ രേഖപ്പെടുത്തലുകളാണ് കൃതികളെന്നും രാഷ്ട്രീയമില്ലാത്ത കൃതികളില്ലെന്നും കെ. പി. രാമനുണ്ണി. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ എഴുത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാമനുണ്ണി.

Advertisment

publive-image

കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയില്‍ പ്രചാരണ സാഹിത്യം തന്നെയാണ് താന്‍ എഴുതുന്നതെന്ന സമ്മതിക്കാന്‍ മടിയില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട നാളുകളിലാണ് സൂഫി പറഞ്ഞ എന്ന നോവലെഴുതുന്നത്. അപ്പോള്‍ അതില്‍ അക്കാലത്തിന്റെ രാഷ്ട്രീയം കടന്നുവരുന്നത് സ്വാഭാവകിമാണല്ലൊ.

എഴുത്ത് നമ്മിലുണ്ടാക്കുന്ന ചലനങ്ങള്‍ എന്തെന്നറിയാന്‍ അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം കൂടി അറിയണമെന്നും രാമനുണ്ണി പറഞ്ഞു.

Advertisment