follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

ഇപ്പോൾ തിരഞ്ഞെടുപ്പ് വരുമ്പോൾ ചക്രശ്വാസം മുട്ടിയിട്ട് കാര്യമില്ല , നിങ്ങൾ ആദ്യം ഈ കോമ്പ്രമൈസ് കളികൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുക ഇല്ലെങ്കിൽ ഇനിയും ആരാന്റെ ഗര്ഭങ്ങളെ ചുമക്കേണ്ടി വരും

ഇടതുഭരണത്തിലെ കേസുകള്‍ ഒന്നൊന്നായി ഒതുക്കി കള്ളന്മാര്‍ക്ക് കഞ്ഞിവച്ചത് കോണ്‍ഗ്രസ് നേതാക്കള്‍, പോസ്റ്റര്‍ ഒട്ടിക്കാനും തല്ലുകൊള്ളാനും കുറെ ഗാന്ധിയന്‍ അണികളും

ദാസനും വിജയനും » Posted : 26/04/2016

[b]കേരളം[/b] കണ്ടത്തിൽ ഏറ്റവുമധികം അഴിമതി ആരോപണങ്ങള്‍ നേരിട്ടത് 1996 ലെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു . അന്ന് ആരാധ്യനായ നായനാരെ സൈഡിലാക്കി ഓഫീസ് കയ്യടക്കിയ ഒരു വിഭാഗം കളിച്ച കളിയിൽ അന്നത്തെ എല്ലാ മന്ത്രിമാരും അകപ്പെടുകയായിരുന്നു . എസ് ശർമ്മ മുതൽ ശിവദാസൻ നായര് വരെ നീണ്ടുപോകുന്ന അഴിമതിആരോപണങ്ങളുടെ കൂടാരങ്ങൾ .ഭരണം കഴിഞ്ഞപ്പോൾ 2001 ൽ ഇവരിൽ പലരും മത്സരിച്ചില്ല . ഇവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയെ ടി എം ജേക്കബ് സൂചിപ്പിച്ചപ്പോൾ
" നമ്മൾ രാഷ്ട്രീയക്കാർ പരസ്പരം പല്ല് കുത്തി മണപ്പിക്കരുത് " എന്നാണ് ആന്റണി ജേക്കബിനെ ഉപദേശിച്ചത് . അതിന്റെ തിക്തഫലങ്ങൾ പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് അനുഭവിച്ചു .

1980 കാലഘട്ടങ്ങളിലെ അഴിമതിക്കേസ് കെട്ടുകളുമായി പ്രതിപക്ഷ നേതാവ് വിഎസ് വിലസിയപ്പോൾ യുഡിഎഫുകാര് ശ്വാസം മുട്ടി . ഇതൊരു പഴയ കഥ . 1999 ൽ തൃശൂര് ജില്ലയിലെ കൈപ്പറമ്പ് സ്വദേശി ബഷീർ മുഖേനയാണ് അന്നത്തെ സര്‍ക്കാര്‍ പ്രമുഖന്‍ ഐസ്ക്രീം കേസ് ഒതുക്കുവാനുള്ള ആദ്യതുക 18 ലക്ഷം വാങ്ങിയത് . ഇതേ കുറിച്ച് അച്ചുമ്മാൻ മിണ്ടില്ല .

റൌഫ് അരുണ്കുമാരിന്റെ ഉറ്റ സുഹൃത്താണ് . സംവിധായകനും ഇടതു സഹയാത്രികനും പണ്ട് കഴക്കൂട്ടത്ത് ലീഗിന്റെ സ്ഥാനാർഥി ആയി നിന്ന് മൂന്നാം സ്ഥാനത്തേക്ക് പോയതുമായ നേതാവാണ്‌ ഇവരെ തമ്മിൽ ബന്ധിച്ചത് . കേസ് ഒതുക്കുവാൻ 5 കോടി ചോദിക്കാം എന്ന നിലക്കാണ്‌ റൌഫ് മുഖേന ആ കേസ് വീണ്ടും കുത്തിപ്പൊക്കിയതെന്നാണ് പിന്നാമ്പുറ സംസാരം .

എന്നാൽ ഇത്തവണ ഭരണം കിട്ടിയപ്പോൾ വിഎസിന്റെ മകനെതിരെ നിയമസഭാകമ്മറ്റി കണ്ടെത്തിയ ക്രമക്കേടുകൾ നിയമസഭയിലും മന്ത്രിസഭയിലും വച്ചെങ്കിലും ആരും അതിനെ കണ്ടില്ലെന്നു നടിച്ചില്ല .
വിഡി സതീശൻ ചെയർമാനായ കമ്മറ്റിയാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത് . പക്ഷെ ആരാണ് ആ റിപ്പോര്ട്ട്
പൂഴ്ത്തിയത് എന്നറിയില്ല .

അത് പൂഴ്ത്താതെ നിയമപരമായി നേരിട്ടിരുന്നെങ്കിൽ ഇപ്പോൾ വിഎസ് ഇങ്ങനെ കളിക്കില്ലായിരുന്നു . ഇപ്പോൾ യുഡിഎഫ് മന്ത്രിമാരെ കുറിച്ച് എണ്ണിയെണ്ണി വിഎസ് കളിയാക്കുമ്പോൾ യുഡിഎഫ് അണികൾ പകച്ചു നിൽക്കുന്നു . വിഎസിനെതിരെ കേസെടുക്കാനും കാരണങ്ങള്‍ ഒന്നിലധികം ഉണ്ടായിരുന്നു . ബന്ധുവിന് ഭൂമിദാനം മുതൽ മകന്റെ മക്കാവു യാത്രകള്‍ മുതൽ മരുമകളുടെ നിയമനം മുതൽ അങ്ങനെ അങ്ങനെപലതും . ഇനി പറഞ്ഞിട്ടെന്ത് കാര്യം .

ഇടതുപക്ഷം ഒരു രാഷ്ട്രീയ എതിരാളി ആയിരുന്നെങ്കിൽ ടിപി കേസിനോളം വലിയ ഒരു സംഭവം കിട്ടുവാനില്ല . സിപിഎമ്മിന്റെ കണ്ണൂര് ലോബിയെ പിഴുതെറിയുവാൻ ദൈവം ഇറക്കിക്കൊടുത്ത ഒരു സംഭവം . അബ്ദുള്ള ക്കുട്ടിയും , കെഎസ് മനോജും ശിവരാമനും സിന്ധുജോയിയും ആർ ശെൽവരാജും സിപിഎമ്മിനെ കയ്യൊഴിഞ്ഞപ്പോൾ ഇനി കാത്തുനിന്നാൽ ഏ എം ആരിഫും ഒക്കെ ചിലപ്പോൾ പാർട്ടി വിട്ടേക്കാം എന്ന് ബോധ്യപ്പെട്ടവര്‍ അക്കളികൾക്ക് ഒരു ബ്രെയ്ക്ക് ഇട്ടതാണ് സഖാവ് ടിപിയിലൂടെ .

പക്ഷെ വെളുക്കുവാൻ തേച്ചത് പാണ്ടായി മാറിയപ്പോൾ സാക്ഷാൽ പിണറായി വരെ കിടുങ്ങി . എല്ലാ തെളിവുകൾ ലഭിച്ചിട്ടും അന്വേഷണം ഉന്നതങ്ങളിൽ എത്തിക്കാതെ സൂക്ഷിച്ചത് യുഡിഎഫ് നേതാക്കളാണ് . സെക്രട്ടറിയേറ്റ് സമരം എന്ന ഒരു തട്ടിപ്പ് സമരത്തിലൂടെ കേരളഭരണം വീഴുമെന്നു കണ്ടപ്പോൾ ടിപികേസ് അവിടെ ഒരു പകരം വെക്കൽ മാത്രമായി .

ഇപ്പോൾ തിരഞ്ഞെടുപ്പ് വരുമ്പോൾ ചക്രശ്വാസം മുട്ടിയിട്ട് കാര്യമില്ല , നിങ്ങൾ ആദ്യം ഈ കോമ്പ്രമൈസ് കളികൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുക ഇല്ലെങ്കിൽ ഇനിയും ആരാന്റെ ഗര്ഭങ്ങളെ ചുമക്കേണ്ടി വരും .

കേരളത്തിലെ മുന്തിയ പല സഖാക്കളുടെ മക്കളും ദുബായിലെ പാർക്ക് റെജിസ് ഹോട്ടലിലും ഹയാത്ത് രീജൻസിയിലും എന്തിനധികം റാഷിദിയയിലെ ഒരു വില്ലയിലും വരെ റോക്ക് എൻ കളിക്കുമ്പോൾ ഇവിടെ കേരളത്തിൽ അവരുടെ അച്ചന്മാരും അമ്മമാരും സരിതക്കേസും ഐസ്ക്രീം കേസുമായി ഓടിനടന്ന് വോട്ട് പിടിക്കുകായിരുന്നു

അടുത്തത് " നിലപാട് നേരിനോടോപ്പം " എന്ന് പറഞ്ഞു വോട്ടു പിടിക്കുന്ന അഴീക്കോട്ടെ പുതിയാപ്ല കഴിഞ്ഞ പതിനഞ്ച് വര്ഷങ്ങളായി യുഡിഎഫിനെയും അതിന്റെ നേതാക്കളെയും
അതിക്രൂരമായി വേട്ടയാടി കൊണ്ടിരിക്കുകയായിരുന്നു . റെജീനയെ റോട്ടിൽ ഇറക്കി വിട്ടും സരിതയെ
ചാനലിൽ ഇളക്കി വിട്ടും 72 ദിവസമാണ് കേരളജനതക്ക് ചർച്ചക്ക് വഴിമരുന്ന് ഇട്ടു കൊടുത്തത് .

പക്ഷെ അതിന്നിടയിൽ കടുവയെ കിടുവ പിടിച്ചു എന്ന രീതിയിൽ തുരുതുരാ കേസുകൾ
ഇറങ്ങിയപ്പോൾ തൊടുപുഴ സ്റ്റേഷനിൽ സാമ്പത്തിക വഞ്ചന കുറ്റത്തിന് എഫ് ഐ ആർ ഇറക്കിയപ്പോഴും
കേരളത്തിലെ ഒരു മന്ത്രി സംരക്ഷിച്ചു . അതിപ്പോഴും തുടരുന്നു .

കിണാലൂരിൽ എളമരം കരീമും , സാന്റിയാഗോ മാര്ട്ടിന്റെ ലോട്ടറി കളികളും ദേശാഭിമാനി കോഴയും , ലിസ് തട്ടിപ്പുകളും , സന്തോഷ്‌ മാധവന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഭൂമി ഇടപാടുകളും , ചില മനുഷ്യക്കടത്തുകളും , എച്ച് എം ടി ഭൂമിയിലെ കളികൾ , കണ്ടൽക്കാട്ടിലെ അമ്യുസ്മെന്റ്റ് കളികൾ , എന്തിനധികം നമ്മുടെ സ്വന്തം ലാവലിൻ അഴിമതി - ഇതൊന്നും പറയുവാൻ യുഡിഎഫിനാകുന്നില്ല .

അല്ലെങ്കിൽ അവരത് മനപ്പൂർവം വേണ്ടെന്നു വെക്കുന്നു . എന്നിട്ട് എല്ലാ അഴിമതി കറകളും ചുമലിൽ ഏറ്റുന്നു . അണികൾ ഒരു ഭാഗത്ത് പാർട്ടിക്കായി ചുമരെഴുത്തും ഫേസ്ബുക്കിൽ പോസ്റ്റെഴുത്തും ഒക്കെ ആയി
നീങ്ങുമ്പോൾ നേതാക്കന്മാർ ഇക്കളി തുടർന്നാൽ പ്രതികരണം വളരെ മോശമല്ലാതെ കിട്ടും എന്ന് കരുതുന്നത്
നന്നായിരിക്കും , നിങ്ങൾ നന്നായാൽ നിങ്ങൾക്ക് നല്ലത് .........ഇത്രമാത്രം ,

വിമത സ്ഥാനാർഥികളായ ദാസനും വിജയനും

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+