follow us

1 USD = 64.195 INR » More

As On 27-07-2017 09:28 IST

മമ്മുട്ടിയുടെ ഏറ്റവും വലിയ മൂന്ന് സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഒരു തമാശപ്പടം സൂപ്പർ ഹിറ്റ് ആക്കണമെന്നുള്ളത് . മറ്റു 2 സ്വപ്‌നങ്ങള്‍ ...?

ചില പെരുച്ചാഴികള്‍ ഒഴിഞ്ഞുപോയപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഹിറ്റുകൾ. മമ്മൂട്ടി , മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആരും പറയാന്‍ ധൈര്യപ്പെടാത്ത വിജയ രഹസ്യങ്ങള്‍ ...?

ദാസനും വിജയനും » Posted : 16/10/2016



സൂപ്പര്‍ താരങ്ങള്‍ ആവശ്യമില്ലാത്ത കൂട്ടുകെട്ടുകൾ അവസാനിപ്പിച്ചപ്പോൾ മലയാള സിനിമക്ക് നഷ്ടപ്രതാപം തിരിച്ചു കിട്ടുന്നു. അങ്ങനെ കുറെ വർഷങ്ങൾക്ക് ശേഷം മലയാളത്തിന്‍റെ പ്രിയങ്കരരായ സൂപ്പര്‍ താരങ്ങള്‍ക്ക് ഹിറ്റുകൾ പിറന്നിരിക്കുന്നു .

ഇടക്കൊക്കെ മേമ്പൊടിക്ക് ഓരോരോ ചെറിയതും വലിയതുമായ ഹിറ്റുകൾ പിറന്നിരുന്നുവെങ്കിലും അതിന്‍റെയൊക്കെ അവകാശികളായി സംവിധായകരും തിരക്കഥക്കാരും നിർമ്മാതാവും ചിലപ്പോൾ ക്യാമറാമാൻ വരെയും രംഗത്ത് വന്നിരുന്നു .

ഉദാഹരണമായി ജിത്തു ജോസഫിന്‍റെ ദൃശ്യവും സിദ്ധിഖിന്‍റെ ഭാസ്കർ ദ റാസ്‌ക്കലും പോലത്തെ ചില ചിത്രങ്ങൾ . എന്നാൽ ഇന്നിപ്പോൾ നമ്മൾ കാണുന്ന ഈ രണ്ടു ഹിറ്റുകളും ഇവർക്ക് രണ്ടുപേർക്കും അവകാശപ്പെട്ടതാണ് . അതിപ്പോൾ കബാലിയുടെ മാതൃകയിൽ കാർപെറ്റ് ബോംബ് അടിച്ചുകൊണ്ടാണ് പുലിമുരുകന്‍റെ പ്രചാരണം . എന്ന് വെച്ചാൽ എതിരാളികളുടെ എല്ലാ തരത്തിലുള്ള പോസ്റ്റുകളും എഴുത്തുകളും മറയ്‌ക്കുന്ന പ്രചാരണരീതി .

തോപ്പിൽ ജോപ്പൻ ആ ഗ്യാപ്പിൽ കുടുംബസദസ്സ് എന്നൊരു വാക്ക് ചേർത്തുവെച്ച് സെന്റിമെന്‍റെൽ വർക്ക് ഔട്ട് . ഏകദേശം 11 വർഷങ്ങൾക്ക് മുൻപാണ് മലയാളക്കരയെ ഞെട്ടിച്ചുകൊണ്ട് "ബെല്ലാരിരാജ" കേരളത്തിലിറങ്ങിയത് . രഞ്ജിത്തിന്‍റെ ശിങ്കിടിയായിരുന്ന അൻവർ റഷീദ് എന്ന ചെറുപ്പക്കാരൻ ടി എ ഷാഹിദിനെയും വെഞ്ഞാറമ്മൂട് സുരാജിനെയും കൂട്ട് പിടിച്ചു കൊണ്ട് ചെയ്ത് തീർത്ത മനോഹരമായ രാജമാണിക്യം ഒരു മഹാ സംഭവമായിരുന്നു .



അതിന്‍റെ ഷൂട്ടിങ് പൊള്ളാച്ചിയിലെ സേതുമടയിൽ കാണുവാൻ ബെല്ലാരിരാജയുടെ ചുമന്ന ബെൻസ് കാറിൽ പോകുമ്പോൾ മമ്മുട്ടിയുടെ ആവേശം കണ്ടപ്പോൾ തന്നെ ഉറപ്പായിരുന്നു ഇതൊരു സൂപ്പർ ഡ്യുപ്പർ ആകുമെന്ന് . അത്രേം ആവേശം മമ്മുട്ടിയിലും അൻവർ റഷീദിലും നടന്മാരിലും അണിയറ പ്രവർത്തകരിലും കാണാമായിരുന്നു .

കൂടാതെ മറ്റൊരു കാര്യം കൂടി : സാധാരണ മമ്മുട്ടിയുടെ വാലുകളായി സ്ഥിരമായി കണ്ടുവന്നിരുന്ന കുറെ പേരെ ആ സെറ്റിൽ കാണ്മാനില്ലായിരുന്നു . അതും ആ സിനിമയുടെ വിജയത്തിന്‍റെ ഒരു ഭാഗമെന്ന് വിശ്വസിക്കുന്നു . മമ്മുട്ടിയുടെ ഏറ്റവും വലിയ മൂന്ന് സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഒരു തമാശപ്പടം സൂപ്പർ ഹിറ്റ് ആക്കണമെന്നുള്ളത് .

അത് അദ്ദേഹം ഏറ്റവും നല്ല നിലയിൽ നിറവേറ്റി . ഇനിയുള്ള രണ്ടാഗ്രഹങ്ങള്‍ ഒരു ഡാൻസ് പടം ചെയ്ത് കയ്യടി വാങ്ങണം എന്നുള്ളതും പടയോട്ടത്തിൽ ലാലിന്‍റെ അച്ഛനായി അഭിനയിച്ചതിന് പകരമായി മോഹൻലാൽ മമ്മുട്ടിയുടെ അച്ഛനാകണം എന്നതുമാണ് .



സാധാരണയായി മമ്മുട്ടിയുടെ സിനിമയുടെ സെറ്റിൽ അനാവശ്യമായി കുറെ ആളുകൾ കയറി ഇറങ്ങാറുണ്ടായിരുന്നു . അവർ വന്നിരുന്നു കുറെ അഭിപ്രായങ്ങൾ, അവകാശങ്ങൾ അങ്ങനെ പലതും കാണിച്ചുകൂട്ടുമ്പോൾ ആരും മിണ്ടില്ല . കാരണം അവരെ പിണക്കിയാൽ നായകനായ മമ്മുട്ടിയും പിണങ്ങുന്ന ഒരവസ്ഥ എന്നും സംജാതമായിരുന്നു .

അവരുടെ പണി ചുമ്മാ സെറ്റിലിരുന്ന് മമ്മുട്ടിയെ കാണുവാൻ വരുന്ന മുതലാളിമാരെ സ്വാധീനിച്ചു അവരെക്കൊണ്ട് എങ്ങനെയെങ്കിലും ഒരു സിനിമയെടുപ്പിക്കുക എന്ന ഒറ്റ ലക്‌ഷ്യം . അല്ലാതെ മമ്മുട്ടിയെ നന്നാക്കൽ ഒന്നുമല്ല . ഇത് ഈയടുത്തായി മമ്മുട്ടിക്ക് മനസ്സിലാകുകയും മെല്ലെ മെല്ലെ അവന്മാരെ ഒഴിവാക്കുകയും ചെയ്തപ്പോൾ കാര്യം മാറി .

ഇപ്പോൾ ഇറങ്ങുന്ന പടങ്ങളും ഇറങ്ങുവാൻ ഇരിക്കുന്ന പടവും ഷൂട്ടിംഗ് നടക്കുന്ന പടവും അത്യാവശ്യം സൂപ്പർ ഹിറ്റ് തന്നെ എന്ന് പൊതുവെ സിനിമ മാർക്കറ്റിൽ സംസാരം വന്നുതുടങ്ങിയിട്ടുണ്ട്. എല്ലാ പടങ്ങൾക്കും ഏറെ പ്രതീക്ഷകൾ കാണുന്നു . ഇനിയെങ്കിലും ഈ മഹാനടൻ ഒരു വർഷത്തിൽ മൂന്നോ നാലോ നല്ല പടങ്ങളിൽ അഭിനയിച്ചാൽ മലയാളത്തിന് നല്ലത് .

ഒപ്പം കൂടിയ പെരുച്ചാഴിമാര്‍ ഒഴിഞ്ഞുപോയപ്പോള്‍
ലാലേട്ടനും ഹിറ്റുകള്‍




ലാലേട്ടന്‍റെ ഫാൻസ്‌ വരെ ഒരു സമയത്ത് അദ്ദേഹത്തെ കൈവിട്ട സന്ദർഭങ്ങൾ ഉണ്ടായിരുന്നു എന്നത് ഒരു ചരിത്ര സത്യം . 2006 ലെ കീർത്തിചക്രക്ക് ശേഷം ഒന്നോ രണ്ടോ ലാൽ ചിത്രങ്ങൾ പേരുമോശം ഉണ്ടാക്കാതെ കടന്നു പോയതും സത്യം . ഇപ്പറഞ്ഞതുപോലെ അദ്ദേഹത്തിന്‍റെ പിന്നാലെയും രണ്ട് മൂന്ന് വാലുകൾ മെല്ലെ മെല്ലെ കയറിക്കൂടിയത് അങ്ങേര് അറിഞ്ഞില്ല .

നരസിംഹവും ആറാം തമ്പുരാനും പോലത്തെ പടങ്ങൾ ചെയ്തവർ എന്നെന്നേക്കുമായി ലാലേട്ടനിൽ നിന്നും അകന്നുപോയി . അലക്‌സാണ്ടർ ദ ഗ്രെറ്റും ഫ്രോഡും കൂതറയും പെരുച്ചാഴിയും അദ്ദേഹത്തിന്‍റെ ചുറ്റും വട്ടമിട്ട് പറന്നപ്പോൾ ജനങ്ങൾ അകന്നു .

ആ ഗ്യാപ്പിൽ പുതുതലമുറ ചിത്രങ്ങൾ കാണുകയല്ലാതെ ഫാൻസിനും ഇഷ്ടപ്പെടുന്നവർക്കും വേറെ മാർഗം ഇല്ലാതായി . ഇവിടെയും ഒന്ന് രണ്ടുപേരുടെ സഹവാസം അദ്ദേഹത്തിന്‍റെ ഭാവിയെ വരെ പിടിച്ചു കുലുക്കുന്ന സന്ദർഭങ്ങളുണ്ടാക്കി . മലയാളത്തിലെ ട്രോളർമാർ കയറി നിരങ്ങിയ ലാലിസം വരെ ഇതുപോലത്തെ ഒരു പെരുച്ചാഴി ഉണ്ടാക്കിവെച്ച വിനായിരുന്നു .



കേരളജനത ഇത്രേം ബഹുമാനിക്കുന്ന ലാലേട്ടനെ കുഞ്ഞുകുട്ടികൾ വരെ കളിയാക്കുന്ന സന്ദർഭം ഉണ്ടാക്കിവെച്ചതും കണ്ടു . കേരളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ കിരീടം സിനിമയുടെ ആ വെള്ളായണി ഭൂമി അദ്ദേഹം വിൽക്കേണ്ടി വന്നു . ലാലേട്ടന്‍റെ കൂടെ നടക്കുമ്പോൾ അവിചാരിതമായി കുറെ കോടീശ്വരന്മാരെയും കച്ചവടക്കാരെയും ഗൾഫുകാരെയും കാണാം .

അവരെ ഫ്രീയായി പരിചയപ്പെട്ട് അത് പിന്നീട് സ്വന്തം കച്ചവട താത്പര്യങ്ങൾക്കായി ഉപയോഗിക്കാം എന്നവർ മനസ്സിലാക്കി . കൂടാതെ അതിലധികം സ്ത്രീജനങ്ങൾ , പെൺകുട്ടികൾ , നടിമാർ മോഡലുകൾ ഇവരെല്ലാം ആദ്യം ഇവരെ പരിചയപ്പെടും. എന്നിട്ടാണ് മെല്ലെ അവസരങ്ങൾക്കായി ലാലേട്ടനെ സമീപിക്കുക . എല്ലാറ്റിലും സുഖം കണ്ടെത്തിയ ഇവർ ഒട്ടിച്ചേർന്നു .



ഇവിടെ നോക്കിയാലും ഇവരില്ലാത്ത ഒരു ലാലേട്ടനെ കാണുവാൻ സാധിക്കാത്ത അവസ്ഥ . തിരക്കഥയിലും കഥയിലും വരെ ഇവർ അവരുടെ സ്വാധീനം കാണിച്ചു തുടങ്ങിയപ്പോൾ നല്ല നല്ല സംവിധായകർ ലാലേട്ടനിൽ നിന്നും അകന്നു പോയി . സ്വന്തം കുടുംബകാര്യങ്ങളിൽ വരെ ഇവന്മാർ കയ്യിടുന്ന അവസ്ഥ വന്നപ്പോൾ കുടുംബം വരെ മേല്ലേ മെല്ലെ മാറി നിന്നു .

ഇപ്പോൾ എന്തായാലും കുറെയൊക്കെ കാര്യങ്ങൾ അനുഭവങ്ങളിൽ നിന്നും മനസിലാക്കിയപ്പോൾ പ്രശ്നങ്ങൾ തീർന്നു . ഈ പുലിമുരുകൻ സിനിമ വരെ വേണ്ട എന്ന് ഉപദേശിച്ചവർ ഇക്കൂട്ടരിൽ ഉണ്ടെന്നു തിരക്കഥാകൃത്തുക്കൾ പോലും വെളിപ്പെടുത്തിയിരിക്കുന്നു . ഞങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് അപ്പോള്‍ മനസിലായല്ലോ .

എന്തായാലും ഈ ഫ്രോഡുകളുടെയും കൂതറകളുടെയും പെരുച്ചാഴിമാരുടെയും സമയം ഏതാണ്ടൊക്കെ കഴിഞ്ഞു . ഇനി നമുക്ക് നല്ല നല്ല കിരീടവും ഭരതവും ദേവാസുരവും ഒക്കെ ലാലേട്ടനിൽ നിന്നും പ്രതീക്ഷിക്കാം എന്ന് വിശ്വസിക്കാം .

നിങ്ങൾ നന്നായാൽ നിങ്ങൾക്കും മക്കൾക്കും നല്ലത് . കോരന് കഞ്ഞി കുമ്പിളിൽ തന്നെ, ഫാൻസിനും.

തോപ്പിൽ ജോപ്പന്‍റെ ക്യുവിൽ നിന്നും ദാസനും പുലിമുരുകന്‍റെ പോസ്റ്ററിൽ പാലൊഴിച്ചു കൊണ്ട് വിജയനും





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+