follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

ഇപ്പോൾ അദ്ദേഹം ഉള്ളത് ജയ്‌പ്പൂരിൽ നിന്നും അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള ഒരു രാജസ്ഥാൻ മരുഭൂമിയിലാണ് എന്ന് ഏവർക്കും അറിയാം. അതും കൂട്ടിനായുള്ളത് മേജർ രവിയെന്ന സംവിധായകനും. പിന്നെ മോഹൻലാൽ അങ്ങനെ എഴുതിയതിൽ അത്ഭുതമായി തോന്നുന്നില്ല

ആദായ നികുതി.. കള്ളപ്പണം.. ആനക്കൊമ്പ്.. ലാലിസം.. മൂവായിരത്തിന്‍റെ ആഘോഷം..സവാരിഗിരിഗിരി.. പിന്നെ പിന്നെ ! രാവെളുക്കോളം ക്യൂവില്‍ നില്‍ക്കുന്ന മലയാളിയെ അപമാനിക്കുമ്പോള്‍ പിന്നാമ്പുറം മറക്കരുതേ, ലാലേട്ടാ ?

ദാസനും വിജയനും » Posted : 22/11/2016

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പായിരുന്നു കബാലി എന്ന സിനിമ നമ്മളോട് ചെയ്തത്. അതുപോലത്തെ മറ്റൊരു തട്ടിപ്പ് കബാലിയെ കോപ്പി അടിച്ചുകൊണ്ട് നമ്മളെയും പറ്റിച്ചതായി നമ്മുക്ക് കാണാം. പുലിമുരുകൻ എന്ന പേരിൽ ഒരു സിനിമയെടുത്ത് രണ്ട് കോടി മാർക്കറ്റിൽ വിതറി പരസ്യം ചെയ്തു കളിച്ചു.

ഇറാഖിൽ അമേരിക്ക നടത്തിയ കാർപ്പറ്റ് ബോബ് മാതൃകയിൽ ശത്രുക്കളെ നിലംപരിശാക്കുന്ന ഒരുഗ്രൻ കളി. കംപ്ലീറ്റ് ആക്ടർ എന്ന പേരും പറഞ്ഞുകൊണ്ട് ലാലിസത്തിൽ കിട്ടിയ മോശംപേര് അൽപ്പ സ്വൽപ്പം കളയുവാൻ ഒരുകളി. ലോകത്ത് പെട്ടെന്ന് പറ്റിക്കുവാൻ കഴിയുന്ന ഏക വിഭാഗം മലയാളി തന്നെയെന്ന് എന്നും എപ്പോഴും തെളിയിക്കപ്പെട്ടിരിക്കുന്നു.

പുലിമുരുകൻ എന്നൊരു സിനിമ ശരിക്കും കണ്ടവർ ഞങ്ങളെ തെറിവിളിക്കുകയില്ല എന്ന് നന്നായി ബോധ്യമുണ്ട്. ഒരു സ്ത്രീ അന്നുതന്നെ അവരുടെ ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ ഇട്ടിരുന്നത് പോലെ ഒരു സാംബാർ അവിയൽ ചിത്രം. പിന്നെ എല്ലാവരും കൂടി പറഞ്ഞൊപ്പിച്ചുകൊണ്ട് 100 കോടി ക്ലബ്ബിൽ കയറ്റിയതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.മോഹൻലാൽ എന്നും നല്ല ഒരു ആക്ടർ ആയിരുന്നു. പക്ഷെ കംപ്ലീറ്റ് അല്ല. ശരിക്കും പറഞ്ഞാൽ അറുപത്തിയഞ്ച് വയസ്സിലും മമ്മുട്ടി നിറഞ്ഞു നിൽക്കുന്നത് കൊണ്ട് പിടിച്ചു നിൽക്കുന്ന ഒരു നല്ല നടൻ. അല്ലെങ്കിൽ ഒരു ശ്രീനാഥ്‌ പോലെയോ പഴയ ജോസ് പോലെയോ ദേവൻ പോലെയോ രവീന്ദ്രൻ പോലെയോ ആകേണ്ടിയിരുന്ന ഒരാൾ.

പക്ഷെ ബെൻസും ബീയംഡബ്ള്യു പോലെയോ പെപ്‌സിക്ക് കൊക്കക്കോള പോലെയോ ടോയോട്ടക്ക് നിസാൻ പോലെയോ ഒരു എതിരാളി. ലോകത്തുള്ള എല്ലാ ലഹരികളും സ്വന്തം ഇഷ്ടപ്രകാരം കൂട്ടിക്കലർത്തി കോക്ക് ടയിൽ ഉണ്ടാക്കി കൂട്ടുകാരുമൊത്ത് ഫുൾഫിറ്റാകുന്നയാൾ . മൂവായിരം കഴിഞ്ഞ് ഇനി നാലായിരത്തിന്‍റെ ആഘോഷം നടത്തി ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി നീങ്ങുന്ന ഒരാൾ.

കോടിക്കണക്കിന് രൂപ നികുതിപ്പണം അടക്കാതെ സ്വന്തം വലം കൈയായ ചാർട്ടേഡ് അക്കൗണ്ടിനെ കൊണ്ട് കള്ളക്കളി കളിക്കുന്നയാൾ.

നികുതിപ്പണം അടക്കാതെ വീട്ടിൽ റെയ്‌ഡ്‌ വന്നപ്പോൾ അന്നത്തെ ഭരണകർത്താക്കളെ സ്വകാര്യമായി വിളിച്ചുകൊണ്ട് ഒതുക്കി തീർത്തവർ. ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചതിന്റെ പേരിൽ കേസ് വരികയും അന്നത്തെ മന്ത്രിയെ കൊണ്ട് ഒതുക്കാൻ ശ്രമിച്ചതും ഇപ്പറഞ്ഞയാൾ തന്നെ. ഒരു പരസ്യത്തിൽ സ്വർണ്ണ പണ്ട പരസ്യവും മറ്റൊന്നിൽ വൈകീട്ടത്തെ പരിപാടിക്ക് ക്ഷണിക്കുകയും ചെയ്ത സ്വർണ്ണക്കാരുടെ കണ്ണിലുണ്ണിയായവർ.

ഇനി നമ്മുക്ക് കാര്യം പറയാം: മോഹൻലാൽ എന്ന വ്യക്തി നല്ല ഒരു നടനാണെന്നത് സംശയം കൂടാതെ ഏവർക്കും അറിയാവുന്ന കാര്യം. എന്നാൽ മോഹൻലാൽ നല്ലയൊരു ബ്ലോഗ് എഴുത്തുകാരനല്ല എന്നുള്ളത് ലാലിനും വർക്കിക്കും സനലിനും ബ്ലോഗ് എഴുതികൊടുക്കുന്ന ആൾക്കും വളരെ വ്യക്തമായി അറിയാവുന്ന സത്യങ്ങളാണ്.

പക്ഷെ നമ്മൾ ബ്ലോഗിൽ കാണുന്ന കയ്യക്ഷരം നൂറു ശതമാനം ലാലേട്ടൻ തന്നെ. ഇപ്പോൾ അദ്ദേഹം ഉള്ളത് ജയ്‌പ്പൂരിൽ നിന്നും അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള ഒരു രാജസ്ഥാൻ മരുഭൂമിയിലാണ് എന്ന് ഏവർക്കും അറിയാം. അതും കൂട്ടിനായുള്ളത് മേജർ രവിയെന്ന സംവിധായകനും. പിന്നെ മോഹൻലാൽ അങ്ങനെ എഴുതിയതിൽ അത്ഭുതമായി തോന്നുന്നില്ല .

ലാലേട്ടൻ അല്ലെങ്കിലും പാവമാണ്. കൂടെ നടക്കുന്ന ചില കഷ്മലൻമാരാണ് അദ്ദേഹത്തെയും കുടുംബത്തെയും വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത് . ഇവന്മാരുടെ ശല്യം കൂടിയപ്പോൾ കുടുംബത്തുപോലും പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു .

ശരിക്കും പറഞ്ഞാൽ ലാലേട്ടനും അദ്ദേഹത്തെ സ്നേഹിക്കുന്ന ഫാൻസുകാരും എന്നും എപ്പോഴും ഒരുതരത്തിൽ പാവങ്ങൾ തന്നെയായിരുന്നു . പക്ഷെ ഈ വാലാട്ടികൾ ആ നല്ല മനുഷ്യന്റെ നന്മയെ ഇതുപോലത്തെ ബ്ലോഗ്ഗുകൾ എഴുതിച്ചും പറയിപ്പിച്ചും ഒറ്റപെടുത്തുകയാണ് .ഇനി സ്വൽപ്പം അനുഭവങ്ങൾ എഴുതാം : 2009 ലെ ഒരു ജൂൺ മാസം. അലക്‌സാണ്ടർ ദ ഗ്രേറ്റ് എന്ന അലമ്പ് പടത്തിന്റെ ഷൂട്ടിങ് ദുബായിൽ. അതിന്നിടയിൽ ഒരു ഗ്യാപ്പ് ഫില്ലിങ്ങിന് സിനിമാ ജീവിതത്തിൽ മുപ്പത് വർഷത്തിന്റെ ഒരു ആഘോഷവും ദുബായിൽ വെച്ച് തന്നെ നടത്തുന്നു. നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം എന്ന 25 -)൦ വാർഷികം കൊച്ചിയിൽ മഴയിൽ മുങ്ങിയപ്പോൾ തീരുമാനിച്ചതാണ് 30 ദുബായിൽ എന്ന്‍ .

ഒരു ലീഡിങ് ഇംഗ്ളീഷ് പത്രത്തിലെ ഒരു നല്ല പെണ്ണിന് ലാലേട്ടനെ ഇന്റർവ്യൂ ചെയ്യുവാൻ മോഹം. പ്രസ് മീറ്റിംഗിന് ശേഷം കാറിൽ വെച്ച് ഇന്റർവ്യൂ . സ്റ്റുഡിയോ സിറ്റി മുതൽ ദുബായ് എയർപോർട്ട് ടെർമിനൽ 3 വരെ കാറിൽ സഞ്ചരിച്ചുകൊണ്ട് ഇന്റർവ്യൂ ചെയ്യാമെന്ന സമയം അനുവദിച്ചു . പിന്നെ കക്ഷി കാറില്‍ കയറും മുന്‍പ് താരത്തിനു മറ്റു ചിലത് അറിയണം .. അതുപോട്ടെ !!

ഒരിക്കല്‍ ദുബായിലെ പ്രമുഖ റേഡിയോവിലെ രണ്ട് പെൺ ജോക്കികൾ താരത്തെ ലൈവ് ഇന്റർവ്യൂ ചെയ്യുകയായിരുന്നു. അതും വൈകീട്ട്. ഇന്റർവ്യൂവിന്റെ ഇടയിൽ പാട്ടുവെക്കുവാൻ താരത്തെ ഈ പെൺ ജോക്കികൾ ഹോൾഡിൽ വെച്ചു. ഇതറിയാതെ താരം പരസ്യമായി ഈ പെണ്ണുങ്ങളെ തെറി പറയുവാൻ തുടങ്ങി.

ഫോണിന്റെ അങ്ങേ തലക്കൽ ഈ പെൺ ജോക്കികൾ താരത്തിന്‍റെ വായിലെ തെറി മുഴുവൻ കേട്ടു . തെറി എന്നാൽ സാധാരണ തെറിയൊന്നുമല്ല, നല്ല കയ്‌പ്പും മധുരവും എരിവും ഉപ്പും എല്ലാം കലർന്നുള്ള നല്ല തിരോന്തരം തെറി തന്നെ കേട്ടു . നടനുവേണ്ടി ജീവിതം വരെ ഉഴിഞ്ഞു വെച്ച രണ്ട് ഫാൻസുകാരായിരുന്നു ഈ റേഡിയോ ജോക്കികൾ. തെറി കേട്ടതിനു ശേഷം അവസ്ഥ ഇതുവരെ ചോദിച്ച് അറിഞ്ഞിട്ടില്ല. കേട്ട തെറിയൊക്കെ മിടുക്കികള്‍ റിക്കോര്‍ഡാക്കി .

ഇനിയിപ്പോൾ ഇത് വായിക്കുമ്പോൾ അന്നത്തെ വൈകുന്നേരം കിട്ടിയ സദ്യ അവർക്ക് തികട്ടി വരാതിരിക്കില്ല. നിരവധി കുടുംബങ്ങളിൽ കളി കളിച്ചുകൊണ്ട് ജീവിതം മുന്നേറിയപ്പോൾ ഒരു തവണ വലിയ ഒരു കുടുക്കിൽ കുടുങ്ങിയതും ഓർമയുണ്ടാകാം.

അന്ന് അയാൾ കഥയെഴുതുകയാണ് എന്നൊരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഒരു ഫാമിലിയുടെ കുടുക്കില്‍ വീഴേണ്ടി വന്നതും സംഭവം തന്നെ . അന്നത്തെ 40 ലക്ഷം രൂപ കൊടുത്തുകൊണ്ട് ഒരു പ്രശസ്ത സംവിധായകനും തമാശ നടനും കൂടിയാണ് കഷ്ടിച്ച് കളി കപ്പല്‍ കയറാതെ മാനം രക്ഷിച്ചത് .

കേരള സർക്കാരിനെ ചതിച്ചുകൊണ്ട് ലാലിസം തട്ടിപ്പ് പരിപാടി നടത്തുകയും ദൈവത്തിന്റെ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തവർ. എത്രയോ കോടികൾ കൊടുക്കാമെന്നും പറഞ്ഞുകൊണ്ട് യുഎഇയിലെ ഒരു റേഡിയോ കച്ചവടമാക്കുകയും ലോഞ്ച് ചെയ്യുകയും ചെയ്‌തു. എല്ലാം കഴിഞ്ഞ്‌ താരം വാക്കുമാറിയപ്പോള്‍ അതിന്റെ മുതലാളിയും ഇടനിലക്കാരനും വഴിയാധാരമായി .

പറയുന്നതൊന്നും ചെയ്യുന്നതൊന്നും എന്നുള്ള രീതിയിൽ ഇത്തരം മഹാന്മാർ മുന്നോട്ട് നീങ്ങുകയും അതിനു കൂട്ട് പിടിക്കാൻ കുറെ കണക്കപിള്ളമാരും സംവിധായകരും മുൻപന്തിയിൽ നിൽക്കുകയും ചെയ്യുമ്പോൾ പുലിമുരുകനിൽ പണം കൊടുത്ത് ഉണ്ടാക്കിയ ഈ ഇമേജും ഈ ഗ്ലാമറും ഈ പാലൊഴിക്കുന്ന ഫാൻസുകാരും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായാൽ വിഷമിക്കുകയല്ലാതെ നിവർത്തിയില്ല.

അവരൊക്കെ അല്ലെങ്കിൽ അവരുടെ ഒക്കെ അച്ഛന്മാരോ അമ്മമാരോ ഒക്കെ ക്യു നിൽക്കുമ്പോൾ താങ്കൾ നികുതിവെട്ടിപ്പും ആനക്കൊമ്പും ഇതര കലാപരിപാടികളുമായി മുന്നോട്ട് നീങ്ങുമ്പോൾ കഴിഞ്ഞ പത്ത് കൊല്ലമായി പടങ്ങളൊന്നും വിജയിക്കാതെ ഉണ്ടായിരുന്ന ഒരവസ്ഥ മനസ്സിലാക്കിയാൽ നന്ന്.

കൂടാതെ ബ്ലോഗ് പിൻവലിച്ച് ഇന്ത്യൻ ജനതയോട് താങ്കൾ മാപ്പു പറയണം. അതുപോലെ താങ്കളെ കൊണ്ട് ഇതെഴുതിച്ച രവിയെ കൊണ്ടും ...

താങ്കൾ മാപ്പുപറഞ്ഞേ പറ്റൂ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്,

രാജസ്ഥാനിലെ എസ്ബിടി ക്യുവിൽനിന്നും ദാസനും കൊച്ചിയിലെ ബറോഡാ ബാങ്കിലെ ക്യുവിൽനിന്നും വിജയനും.


:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+