Advertisment

ഒടിയനായി മീശ കളഞ്ഞപ്പോൾ ലാലേട്ടനോട് ആര്‍ക്കും പേടിയില്ലാതായോ ? ഒരു സീനില്‍ മുഖം കാണിച്ചവര്‍പോലും ചീത്ത വിളിക്കുന്നു ! ശ്രീനാഥിന്റെ ആത്മാവ്‌ ശാപമായി വേട്ടയാടുന്നുണ്ടോ ?

New Update

publive-image

Advertisment

മീശയാണ് താരം .. ഒരു മീശക്കുവേണ്ടി കേരളത്തിലെ സാംസ്‌കാരിക തൊഴിലാളികൾ ഒന്നടങ്കം നോക്കുകൂലി വാങ്ങുമ്പോൾ മീശയില്ലാത്ത ലാലേട്ടനെതിരെ ന്യുജനറേഷൻ മീശക്കാരും മീശക്കാരികളും രംഗത്തിറങ്ങിയിരിക്കുകയാണ് .

1987 ജനുവരിയിൽ കേരളം മുഖ്യമന്ത്രി കെ കരുണാകരൻ ഒരു കടുത്ത തീരുമാനമെടുത്തു . പിഎ ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്നൊരു വിവാദ നാടകം നിരോധിക്കുവാനുള്ള ഉറച്ച തീരുമാനം .

അന്ന് കേരളം മുഴുവൻ ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള സമരം ഡിവൈഎഫ്ഐ ആളിക്കത്തിച്ചു . നിർഭാഗ്യവശാൽ ആ വര്‍ഷംതന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്കമണിയുടെ പേരും പറഞ്ഞുകൊണ്ട് സിപിഎം അധികാരത്തിൽ എത്തി . ആവിഷ്ക്കാര സ്വാതന്ത്ര്യവാദികൾ മനുഷ്യ ചങ്ങലയും മനുഷ്യക്കോട്ടയും പണിയുവാൻ പോയി .

ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വീമ്പുപറഞ്ഞ സിപിഎം ക്രിസ്ത്യൻ മിഷണറിമാരുടെ പ്രീതിക്കായി ആ നാടകം എന്നെന്നേക്കുമായി നിരോധിച്ചു .

publive-image

ഒരു സംഭവം ഓർക്കുന്നു : ഇരിങ്ങാലക്കുടക്കടുത്ത വെള്ളാങ്കല്ലൂരിലെ ഓണേഴ്‌സ് എന്ന ഒരു പാരലൽ കോളേജിൽ ട്യൂഷൻ പഠിക്കുന്ന കാലം . അരിപ്പാലത്തെയും കൽപ്പറമ്പിലേയും വേളയാനാട്ടിലെയും നസ്റാണികൾ കുടുംബസമേതം കരിങ്കൊടിയേന്തി ഇരിങ്ങാലക്കുടയിലേക്ക് മൗനജാഥ നയിക്കുന്നു .

ഇത് കണ്ട ഓണേഴ്‌സ് കോളേജ് പ്രിൻസിപ്പൽ സഖാവ് രവിരാജിവർമ്മ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി ഞങ്ങൾക്ക് ക്ലസ്സെടുക്കുന്നു . പിൻബെഞ്ചിൽ വരെ തുപ്പൽ തെറിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം .

സിപിഎം അധികാരത്തിൽ വന്നപ്പോൾ അവരും അതെ നാടകം നിരോധിച്ചപ്പോൾ ക്‌ളാസിൽ ഒരാൾ എഴുന്നേറ്റ് നിന്ന് ചോദിച്ചു '' മാഷെ , എവിടെപ്പോയി നിങ്ങടെ ആവിഷ്ക്കാര സ്വാതന്ത്ര്യം '' . അന്ന് അവനെ അദ്ദേഹം ഷർട്ടിന്റെ കോളറിന് പിടിച്ചു പുറത്താക്കി .

publive-image

ഇന്നിപ്പോൾ ഒരു മീശയും മീശയില്ലാത്ത ഒരാളുമാണ് കേരളത്തിന്റെ വിവാദം . സങ്കികളും കമ്മികളും നേരിട്ട് കൊമ്പുകോർക്കുകയാണ് സോഷ്യൽ മീഡിയയിൽ മുഴുവനും .

ഇവിടെ എത്രയോ കൊലപാതകങ്ങൾ നടന്നു , എത്രയോ ആത്മഹത്യകൾ നടന്നു , എത്രയോ ലോക്കപ്പ് മർദ്ദനങ്ങൾ നടന്നു , എത്രയോ പോലീസ് കിരാത വാഴ്ചകൾ നടന്നു , എത്രയോ കിലോമീറ്ററിൽ ഗെയിൽ പൈപ്പ് സമരം നടന്നു , എത്രയോ വിഷ്ണുപ്രണോയിമാരുടെ അമ്മമാർ ഒറ്റയാൻ സമരങ്ങൾ നടത്തി , എത്രയോ സഹോദരങ്ങൾ നീതിക്കായി ഒറ്റയാൾ പോരാട്ടങ്ങൾ ചെയ്തു.

അപ്പോഴൊക്കെ കാക്കൂട്ടിൽ കൈവെച്ച് കിടന്നുറങ്ങിയ സാംസ്‌കാരിക പരട്ടകൾ ഒക്കെ ഇന്നിപ്പോൾ മീശക്കായി അങ്ങോളം ഇങ്ങോളം കവിതകൾ എഴുതുന്നു , സെമിനാറുകൾ സംഘടിപ്പിക്കുന്നു , ചർച്ചകൾ ബ്ലോഗുകൾ എന്തൊക്കെ പുകിലുകൾ .

publive-image

ഒരു കാര്യം ഉറപ്പാണ് , ഇന്നത്തെ കേരളത്തിൽ സംഘ്പരിവാറോ , സുഡാപ്പിയോ ഒന്നുമല്ല പ്രശ്നക്കാർ . നമ്മുടെ ഏറ്റവും വലിയ പ്രശ്നം ഇവിടുത്തെ ആണും പെണ്ണും കെട്ട സാംസ്‌കാരിക ഹിജഡകളാണ് . അവരാണ് കേരളത്തെ നശിപ്പിക്കുന്നത് , അവരാണ് കേരളത്തെ ഈ ഗതിയിൽ ആക്കിയത് .

ഒരു വ്യവസ്ഥയോ വെള്ളിയാഴ്ചയോ , തന്റേടമോ , ആണത്തമോ പെണ്ണത്തമോ ഇല്ലാത്ത ഈ വർഗം എന്നും ഭരിക്കുന്നവരുടെ വാലാട്ടി പട്ടികളായി ചുരുങ്ങുമ്പോൾ ഇവിടെ തമ്മിൽ ഭേദം രാഷ്ട്രീയക്കാരും പോലീസുകാരും ഒക്കെ തന്നെയാണ് .

വീട്ടിൽ ഒരാൾക്ക് പെട്ടെന്നൊരു മാരക അസുഖം വന്നാൽ അല്ലെങ്കിൽ ബാങ്ക് ജപ്തികൾ വന്നാൽ നേരെ അമ്പലത്തിലേക്ക് ഓടുന്ന അല്ലെങ്കിൽ പള്ളികളിലേക്ക് ഓടുന്ന ഇവരൊക്കെ പിന്നെന്തിന് മതങ്ങളുടെ നെഞ്ചത്ത് കയറുന്നത് .

നിങ്ങൾക്ക് വേണേൽ വിശ്വസിച്ചാൽ മതി അല്ലാതെ ഒരു മതവും ആരെക്കൊണ്ടും നിർബന്ധിച്ചുകൊണ്ട് വിശ്വസിപ്പിക്കുന്നില്ല. നൂറും നൂറ്റിപത്തും കോടി വിശ്വാസികൾ ഉള്ള മതങ്ങൾക്ക് നിങ്ങളെയൊന്നും ആവശ്യമേ ഇല്ല . പിന്നെന്തിന് നിങ്ങൾ അവരെ വേട്ടയാടുന്നത് . അവരെയെന്തിന് പിണക്കുന്നു.

മുഖ്യമന്ത്രി പലതും പറയും , പക്ഷെ അവർക്കെന്നും ഇഷ്ടം മതങ്ങളെയാണ് . അവർ ഒരേ സമയം നിങ്ങളുടെ സാഹിത്യത്തെയും ഒരേ സമയം മതത്തിന്റെ അരമനകളെയും സ്നേഹിക്കുന്നു . അവർക്ക് വേണ്ടത് അവർ നേടുന്നു . കൈ പോയാൽ നിങ്ങൾക്ക് പോയി , ജീവൻ പോയാൽ നിങ്ങളുടെ വീട്ടുകാർക്ക് പോയി . ആയതിനാൽ നിങ്ങളിൽ സാഹിത്യം നുരഞ്ഞുപൊന്തുന്നെങ്കിൽ നിങ്ങൾ എഴുതിക്കോളൂ , പക്ഷെ മതങ്ങളെ തൊടേണ്ട !!!

publive-image

മീശയുള്ള മോഹൻലാലിനെയായിരുന്നു ജനങ്ങൾക്കും പോലീസിനും രാഷ്ട്രീയക്കാർക്കും ഒക്കെ പേടി, പക്ഷെ അദ്ദേഹം സ്വയം ഒടിയൻ ആയി മീശ കളഞ്ഞപ്പോൾ ഇപ്പോൾ ആർക്കും പേടിയില്ലാതെയായി .

ഒരു സിനിമയിൽ വരെ മുഖം കാണിച്ചവരൊക്കെ കൂടി ഒപ്പിട്ടുകൊണ്ട് അദ്ദേഹത്തെ തള്ളിപ്പറയുമ്പോൾ വക്കാലത്തുമായി ഒരു മേജർ രവിയുമില്ല , കണക്കപ്പിള്ളയുമില്ല .

ശരിക്കും ലാലേട്ടനെ ഇങ്ങനെ ഇല്ലാതാക്കുവാൻ ആരൊക്കെയോ കളിക്കുന്നു , കൂടെ നിൽക്കുന്നവരാണ് അദ്ദേഹത്തെ ചവിട്ടിക്കൂട്ടുന്നത് , അദ്ദേഹത്തെക്കൊണ്ട് കുരങ്ങുവേഷം കെട്ടിക്കുന്നത് .

യാത്രകളിലും സ്റ്റേജ്‌ഷോകളിലും ഇരുപത്തിനാല് മണിക്കൂറും കൂടെ പോകുന്ന ചിലയാളുകൾ കള്ളിനും ചക്കരക്കും ചെത്തുമ്പോൾ ഇതൊന്നും മനസ്സിലാകാതെ നമ്മുടെ ലാലേട്ടൻ സ്വയം പൊട്ടനാകുന്നു .

എല്ലാറ്റിനും ഒരു അതിരുണ്ട് എന്നതാണ് നമ്മൾ ഇപ്പോൾ കാണുന്ന അവഗണകൾക്ക് പിന്നിൽ . ഒരു സമയത്ത് ശങ്കറിനെയും ദേവനെയും മരിച്ചുപോയ ശ്രീനാഥിനെയും ജോസിനെയും രവീന്ദ്രനെയും ഒക്കെ സിനിമയിൽ നിന്നും ആട്ടിയകറ്റിയപ്പോൾ ദൈവം ലാലേട്ടന്റെ കൂടെയായിരുന്നു .

ഇന്നിപ്പോൾ അവരുടെ ഒക്കെ മനസിന്റെ വേദന അല്ലെങ്കിൽ ശ്രീനാഥിന്റെ ആത്മാവിന്റെ നൊമ്പരമൊക്കെ ശാപമായി ലാലേട്ടനെ വേട്ടയാടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല . എന്തായാലും ഒരു ശത്രു സംഹാരം നടത്തുന്നത് നന്നായിരിക്കും . പറ്റിയ സ്ഥലം പാലക്കാട്ടെ പുത്തൂർ അമ്പലമാണ് എന്നാണ് കേട്ട്കേൾവി .

publive-image

ആലപ്പുഴയിലെ മെയിൻ റോഡിലൂടെ ചുണ്ടൻ വള്ളം പാഞ്ഞുപോകുന്ന വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി . കേരളത്തിനുള്ള പണി കിട്ടുവാൻ ആകുന്നതേയുള്ളൂ , ഇപ്പോൾ ഉള്ളതെല്ലാം സാമ്പിൾ വെടിക്കെട്ടുകൾ മാത്രം .

ഉരുട്ടിക്കൊല ചെയ്ത പൊലീസുകാരെ തൂക്കാൻ വിധിക്കുന്നതുപോലെ നിയമവ്യവസ്ഥ കുറച്ചെങ്കിലും തകരാതെ നിൽക്കുന്നതുകൊണ്ട് കുറച്ചൊക്കെ നമ്മുക്ക് ആശ്വസിക്കാം .

എന്തായാലും ചിക്കൻ ഗുനിയയെയും എച്ച് വൺ എൻ വണ്ണിനെയും ഒക്കെ മഴവെള്ളം കടലിലേക്ക് കൊണ്ടുപോയതിനാൽ ആരോഗ്യവകുപ്പിനും ആശ്വസിക്കാം. കാരണം അവർ നിപ്പയെ ആത്മാർഥമായി നേരിട്ടു , ഇനി ആ വകുപ്പിനെ ദൈവം പരീക്ഷിക്കില്ല . !!!

ഇനിയും ലാലേട്ടൻ മീശപിരിയുമായി വന്നില്ലെങ്കിൽ സ്വന്തം ഫാൻസുകാർ വരെ താങ്കളെ തഴയുമെന്ന ഓർമ്മപ്പെടുത്തലുമായി ,

മാതൃഭൂമി പത്ര ഓഫീസിൽ മീശ പിരിച്ചുകൊണ്ട് സാഹിത്യകാരൻ ദാസനും മീന്‍ വിറ്റുകൊണ്ട് പാവം വിജയനും

dasanum vijayanum mohanlal
Advertisment