കാലിക്കറ്റ് എന്‍ ഐ ടിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകള്‍

Wednesday, August 15, 2018

കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ 9 ഒഴിവുണ്ട്. കരാറടിസ്ഥാനത്തില്‍ 11 മാസത്തേക്കാണ് നിയമനം. വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

ശമ്പളം: 13750 രൂപ

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ഫസ്റ്റ് ക്ലാസ് ബിരുദം (ബി.ഇ./ബി. ടെക്.). ഹാര്‍ഡ്വേര്‍& എസ്.ഡബ്ല്യു., നെറ്റ് വര്‍ക്കിങ്, ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയില്‍ പ്രവൃത്തിപരിചയം വേണം.

പ്രായം: 2018 ഓഗസ്റ്റ് 1-ന് 33 കവിയരുത്.

ഇന്റര്‍വ്യൂ തീയതിയും സമയവും: ഓഗസ്റ്റ് 20-ന് രാവിലെ 9.30. http://www.nitc.ac.in  എന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഇന്റര്‍വ്യൂവിനെത്തണം.

×