Advertisment

റെയില്‍വേയില്‍ 313 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

New Update

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേ നാഗ്‌പൂർ ഡിവിഷൻ, മോട്ടിബാഗ് വർക്ക്‌ഷോപ്പ് എന്നിവിടങ്ങളിൽ വിവിധ ട്രേഡുകളിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ‌313ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15.

Advertisment

ഫിറ്റർ, കാർപെന്റർ, വെൽഡർ, PASAA/COPA, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്)/സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലംബർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, പവർ മെക്കാനിക്സ്, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്ക്, അപ്ഹോൾസ്റ്ററർ (ട്രിമ്മർ), ബെയറർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

publive-image

യോഗ്യത: കുറഞ്ഞത് മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം(10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്(എൻസിവിടി/എസ്‌സിവിടി).

പ്രായം: 15–24 വയസ്. 2018 ഒാഗസ്റ്റ് 16അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്തും വർഷം ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും.

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

Advertisment