Advertisment

അറിവിൻറെ കൈമാറ്റം ആഘോഷമാക്കി മലയാളം വിക്കിപഠനശിബിരം

author-image
admin
New Update

ശാന്തപുരം:  വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ വിജ്ഞാന സമ്പാദനത്തിന് പ്രയോജനപ്പെടുത്തുന്നതോടൊപ്പം തങ്ങളുടെ പക്കലുള്ള അറിവുകൾ ലോകത്തിന് കൈമാറ്റം ചെയ്യപ്പെടാനുള്ള വേദി കൂടിയാണെന്ന് വിക്കിഗ്രന്ഥശാലയെന്ന് മലയാളം വിക്കി കൂട്ടായ്മ അഡ്മിൻ മനോജ് കരിങ്ങാമഠത്തിൽ.

Advertisment

publive-image

അറിവിൻറെ സ്വതന്ത്ര വൽക്കരണത്തിലൂടെ അതാണ് വിക്കിപീഡിയ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അൽ ജാമിഅ അൽ ഇസ് ലാമിയ മീഡിയ പോയന്റും മലയാളം വിക്കി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച വിക്കിപഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിക്കിപീഡിയ പരിചയം, വിക്കി ഗന്ഥശാലയിലേക്ക് പുസ്തകം ചേർക്കൽ, എഡിറ്റിങ് പരിശീലനം, ലേഖനം ചേർക്കൽ, വിക്കികോമൺസ് എന്നീ മേഖലകളിൽ പരിശീലനം നൽകി. അൽജാമിഅ ഐ.ടി. ഡയറക്ടർ ഷാഫിൻ അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് കെ മനോജ് ,കെ സുഹൈറലി തിരുവാഴാംകുന്ന്, എന്നിവർ നേതൃത്വം നൽകി. അലീഫ് കൂട്ടിൽ സ്വാഗതവും എം സി സ്വാലിഹ് നന്ദിയും പറഞ്ഞു.

Advertisment