follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

തോഴി ഇനി ( അണ്ണാ ഡിഎംകെ ) നായികയാകും ! മുഖ്യമന്ത്രി ആകില്ല, പ്രചരണം നയിക്കാന്‍ പ്രമുഖ താരം

എസ് വി പ്രദീപ്, ന്യൂസ് എഡിറ്റർ, മംഗളം ടെലിവിഷൻ » Posted : 10/12/2016

ജയലളിതയുടെ തോഴി ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകില്ല. എന്നാൽ എ ഐ എ ഡി എം കെയുടെ പരമോന്നത പദവിയായ ജനറൽ സെക്രട്ടറി സ്ഥാനം ശശികല ഏറ്റെടുക്കും. അടുത്ത് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജയലളിതയുടെ മണ്ഡലമായിരുന്ന രാധാകൃഷ്ണ നഗറിൽ (ആർ കെ നഗർ) നിന്നും ശശികല ജനവിധി തേടും.



തമിഴകത്തെ പ്രമുഖനായ സിനിമാതാരം എ ഐ എ ഡി എം കെ യുടെ പ്രചാരണം നയിക്കും. ഈ വർഷം മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്നും 39,545 വോട്ടിനാണ് ഡി എം കെ യുടെ ഷിംല മുത്തുചോഴനെ ജയലളിത പരാജയപ്പെടുത്തിയത്.

മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നും ശശികലയ്ക്കായി വഴിമാറാമെന്നും ഒ. പനീർശെൽവം അറിയിച്ചുകഴിഞ്ഞു. എന്നത്തേയും പോലെ രണ്ടാമനായി തുടരാനാണ് പനീർശെൽവത്തിന് താൽപര്യം. എന്നാൽ തൽക്കാലം മുഖ്യമന്തി കസേര ഏറ്റെടുക്കാതെ നിയമസഭായിൽ അംഗത്വം നേടിക്കൊണ്ട് പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് ശശികലയുടെ തീരുമാനം.

സംസ്ഥാനത്താകെ ജയലളിതയുടെ ഓർമ്മ ഉണർത്തി ഉടൻ തന്നെ പര്യടനം നടത്താനും ശശികല ലക്ഷ്യമിടുന്നു. 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം സാധ്യമാക്കുകയാണ് ശശികലയുടെ ലക്ഷ്യം. അതുവഴി പാർട്ടിയിലെ അനിഷേധ്യ സാന്നിധ്യവും. ജയലളിതയുടെ ജനക്ഷേമ സ്വപ്നപദ്ധതികൾ തന്നെയാണ് ശശികലയുടെ പ്രചാരണ വിഷയം.

പ്രമുഖ നടന്‍ പ്രചരണം നയിക്കും

ജയലളിതയുടെ മാനസപുത്രനായ സിനിമാനടനെ മുൻനിറുത്തി ശശികലയ്ക്ക് ബദൽ ഒരുക്കാൻ ശശികലാവിരുദ്ധ ക്യാമ്പ് തീവ്രശ്രമത്തിലാണ്. എന്നാൽ രാഷ്ട്രിയ പ്രവേശനകാര്യത്തിൽ ഈ താരം അടുപ്പക്കാരോട് പോലും ഇതുവരെ മനസ്സ് തുറന്നിട്ടില്ല. നരേന്ദ്രമോദിക്കും അമിത്ഷാക്കും താൽപര്യം ശശികലയെ ആണെന്നാണ് സൂചന.

ജയലളിതയുടെ ആത്മമിത്രമായിരുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ വഴി ബി ജെ പി ദേശീയ നേതൃത്വം ശശികലയുമായി നിരന്തര സമ്പർക്കത്തിലാണ്. 2019 ലോകസഭാ തെരഞ്ഞെടുപ്പ് വരെ തമിഴ്നാട്ടിൽ രാഷ്ട്രീയ അട്ടിമറികൾക്ക് സാഹചര്യം ഇല്ലെന്നാണ് തമിഴകം നൽകുന്ന സൂചന. 2019 തെരഞ്ഞെടുപ്പ് ഫലം എന്തായാലും രാഷ്ട്രീയ ചുഴലികൊടുങ്കാറ്റിന് കാരണമാവുകയും ചെയ്യും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+