follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST

ഇന്ത്യയില്‍ രൂപക്ക് പകരം പൌണ്ട്, അന്ന് ബ്രിട്ടീഷുകാര്‍ പരമാവധി ശ്രമിച്ചതാണ്. പക്ഷെ നടന്നില്ല. അറിയുക അതിനുള്ള കാരണം ?

പ്രകാശ് നായര്‍ മേലില » Posted : 17/05/2017

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പലതവണ ഇംഗ്ലീഷ് കാര്‍ ഇന്ത്യയില്‍ രൂപക്ക് പകരം പൌണ്ട് വിനിമയ കറന്‍ സി യാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1857 മുതല്‍ രൂപ ഇന്ത്യയുടെ ഒഫീഷ്യല്‍ കറന്‍സിയായ ശേഷം ഭാരത ത്തിന്‍റെ ഇക്കണോമി വളരെ കരുത്തുറ്റതായി മാറിയിരുന്നു .

ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന കിഴക്കന്‍ ആഫ്രിക്ക, പേര്‍ഷ്യന്‍ ഗള്‍ഫ്, ദക്ഷിണ അറബ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ രൂപാ എക്സ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതായത് ഇവിടെ അച്ചടിക്കുകയും അവിടെ പ്രചാരത്തിലാകുകയും . അതായിരുന്നു ഇന്ത്യൻ രൂപയുടെ അന്നത്തെ തലയെടുപ്പ്.



ഡോളറും ,പൌണ്ടും അന്നാര്‍ക്കും വേണ്ട. ഇന്ത്യന്‍ രൂപയോടായിരുന്നു പ്രിയം.കാരണം രൂപ അത്ര ശക്തമായ നിലയിലായിരുന്നു ലോകത്ത്.

സ്വാതന്ത്ര്യത്തിനു മുന്പ് ഡോളര്‍ ഇന്ത്യന്‍ രൂപക്ക് മുന്നില്‍ നിഷ്പ്രഭമായിരുന്നു.1917 ല്‍ ഒരു രൂപയുടെ വില 17 അമേരിക്കന്‍ ഡോളറായിരുന്നു. 1947 ല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെയും അമേരിക്കന്‍ ഡോളറിന്റെയും മൂല്യം ഏറെക്കുറെ തുല്യമായിരുന്നു.

1980 നു മുൻപുവരെ ഒരു ഡോളര്‍ ന്‍റെ വില ഇന്ത്യന്‍ രൂപ പത്തില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1990 ല്‍ ഒരു ഡോളര്‍ 32 ഇന്ത്യന്‍ രൂപക്ക് തുല്യമായി.



നമ്മുടെ രൂപ ഏറ്റവും വലിയ ഇടിവ് നേരിട്ട കാലഘട്ടം അതായിരു ന്നു.2000 ല്‍ 40 രൂപയും 2011 ല്‍ 50 രൂപയുമായി ഡോളര്‍ ശക്തനായി മാറി. 2013 ല്‍ 60 രൂപയായി മാറിയ ഡോളര്‍ ഇപ്പോള്‍ 65 കഴിഞ്ഞു കൂടുതല്‍ ഉയരങ്ങള്‍ താണ്ടുകയാണ്..

സ്വതന്ത്ര ഭാരതത്തിലെ ഭരണ നേതൃത്വങ്ങള്‍ നമ്മുടെ നാടിനെ എങ്ങോട്ട് നയിച്ചു എന്നതാണ് കാതലായ ചോദ്യം. ?





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+