follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

ഇത് കാമുകീകാമുകന്മാരല്ല , ദമ്പതികളല്ല, സഹോദരിയും സഹോദരനുമല്ല .... പിന്നെ ??

പ്രകാശ് നായര്‍ മേലില » Posted : 18/05/2017

അമ്മയും മകനുമാണ്. വിശ്വാസം വരുന്നില്ല അല്ലേ ? ചൈനീസ് സ്വദേശിനി " ലീവു എലിൻ" എന്ന 49 കാരിയാണിത് . സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അവരുടെ അവർക്കു 75000 ഫോളോവെഴ്‌സ് ഉണ്ട്.

ലീവു വിന്റെ ഈ ലുക്കിൽ ആകൃഷ്ടനായ ഒരു വ്യക്തി അവരെപ്പറ്റി എഴുതിയ ഒരു ആർട്ടിക്കിൾ ലോകമെങ്ങുമുള്ള മാദ്ധ്യങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് ആളുകൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്.



22 കാരനായ പയ്യൻ അവരെ എടുത്തിരിക്കുന്ന ഈ ഫോട്ടോ കണ്ടു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇത് കാമുകനോ ,ഭർത്താവോ ആണെന്ന്. എന്നാൽ വാസ്തവത്തിൽ ഇത് അവരുടെ സ്വന്തം മകനാണ്

ലീവു എലിൻ നു പ്രായം 49 വയസ്സാണ്. കണ്ടാൽ തോന്നില്ല. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ 1968 ലാണ് അവർ ജനിച്ചത്. ലീവു ഒരു ലൈബ്രെറിയാനാണ്. ഈ പ്രായത്തിലും 20 വയസ്സിന്റെ യൗവനം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം ആയിരക്കണക്കിനാൾക്കാരാണ് അവരോടു ചോദിക്കുന്നത്. ഏല്ലാവർക്കും വേണ്ടതായ ടിപ്‌സ് നൽകാനും ലീവു മറക്കുന്നില്ല.



ഇപ്പോഴും മകനുമൊത്തു പുറത്തുപോയാൽ ഒന്നുകിൽ കാമുകൻ അല്ലെങ്കിൽ സഹോദരൻ ഇതാണ് ആളുകൾ കരുതുന്നത്. 15 വയസ്സിൽക്കൂടുതൽ അവർക്കു ഇപ്പോഴും തോന്നില്ലെന്നാണ് നാട്ടുകാരും പറയുന്നത്.

ഈ നിത്യയൗവ്വനത്തിന്റെ രഹസ്യമെന്തെന്നു ചോദിച്ചാൽ കഴിഞ്ഞ 30 വർഷമായി അവർ മുടങ്ങാതെ വ്യായാമം ചെയ്യുന്നുണ്ട് എന്നത് തന്നെയാണ് മുഖ്യം. മേക്കപ്പ് അധികമുപയോഗിക്കാറില്ല. നീന്തലാണ് ഇഷ്ടവിനോദം.തണുപ്പുകാലത്തും നീന്തൽ മുടക്കാറില്ല. ആഹാരത്തിനു സ്വന്തം മെനുവുണ്ട്. പഴവും പച്ചക്കറിയുമാണ് കൂടുതൽ കഴിക്കുക.



80 വയസ്സുവരെ ഇങ്ങനെയിരിക്കണമെന്നാണ് അവരുടെ ആഗ്രഹം. കൃത്യമായ വ്യായാമവും ആഹാരനിയന്ത്രണവും ചെയ്‌താൽ നിത്യയൗവനം കൈവരിക്കാനാകു മെന്നാണ് "ലീവു എലിൻ" സ്ത്രീകൾക്ക് നൽകുന്ന ഉപദേശവും സന്ദേശവും.

ഇങ്ങനെ സ്ലിംഫിറ്റ് ആയി ഇരുന്നാൽ നമ്മുടെ കോൺഫിഡൻസ് ലെവൽ ഉയരുമെന്നും അവർ പറയുന്നു. അലസതയും ജീവിതപ്രാരാബ്ധങ്ങളുമാണ് വിവാഹശേഷം സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ ഒട്ടുമിക്ക സ്ത്രീകൾക്കും കഴിയാത്തതിന്റെ മുഖ്യ കാരണം.







:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+