follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST

ഇറാനിൽ മാറ്റത്തിന്റെ കാഹളം.. താൻ ജയിച്ചാൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഹസൻ റൂഹാനി; പതിവിനു വിപരീതമായി പ്രചാരണ രംഗത്തു സജീവമായി സ്ത്രീകൾ ...

പ്രകാശ് നായര്‍ മേലില » Posted : 19/05/2017

ഇറാനിൽ നിയമങ്ങൾ വളരെ കർക്കശമാണ് .പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യറല്ല. ഇതിനെതിരെ പ്രതിഷേധിക്കാനോ ശബ്ദിക്കാനോ പോലും അവിടെ അവകാശമില്ല. ഇറാനെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ഷിയാ വിഭാഗത്തിന് ബാഹുല്യമുള്ള രാജ്യമാണ്. ഇസ്‌ലാമിക നിയമങ്ങൾ അതിശക്തമായി നടപ്പാക്കുന്ന രാജ്യവും കൂടിയാണ്.

എന്നാൽ ഇത്തവണ ഇറാൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സ്ത്രീകൾ കൂട്ടമായി വലിയതോതിൽ വീടുവീടാന്തരം കാമ്പയിൻ നടത്തുകയാണ്. പതിവിനു വിപരീതമായി സ്ത്രീകൾ കൂട്ടമായി പ്രചാരണ രംഗത്തു സജീവമാണ്.. അവരുടെ പ്രചാരണം ഹസൻ റൂഹാനിക്കുവേണ്ടിയാണ്.



ഇന്ന് ( മെയ് 19 ) ഇറാനിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പാണ്. പ്രസിഡണ്ട് ഹസൻ റൂഹാനിയാണ് ഒരു സ്ഥാനാർഥി. അദ്ദേഹം Moderation and Development പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. താൻ ഇത്തവണ ജയിച്ചാൽ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അദ്ദേഹം ഇക്കാര്യത്തിൽ സ്ത്രീസമൂഹത്തിന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. ഹസൻ റൂഹാനി മിതവാദിയായ നേതാവായാണ് പൊതുവെ അറിയപ്പെടുന്നത്. ഇബ്രാഹിം റായിസി ,മുസ്തഫാ മീർ സലിം ,മുസ്തഫ ഹാഷെമിത്വ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

ഇറാൻ വനിതകൾ വലിയ ആവേശത്തിലാണ്. ഹസൻ റൂഹാനി ജയിച്ചു വീണ്ടും പ്രസിഡന്റാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ച സ്ത്രീസ്വാതന്ത്ര്യം എന്ന ഉറപ്പു പാലിക്കുമെന്നുമാണ് അവരുടെ വിശ്വാസം.



ഇറാനിൽ നിരവധി കാര്യങ്ങൾക്കു സ്ത്രീകൾക്ക് വിലക്കുണ്ട് . സൈക്കിൾ ചവിട്ടാനും,ഹുക്ക വലിക്കാനും,കടകളിലും ,കഫേകളിലും ജോലിചെയ്യാനും ,സ്റ്റേഡിയത്തിൽ പോയി ഫുട്ബാൾ മാച്ചു കാണുന്നതിനും കളിക്കാർക്കൊപ്പം സെൽഫി എടുക്കുന്നതിനും , മുസ്‌ലിം അല്ലാത്തവരെ വിവാഹം കഴിക്കുന്നതിനും, തലയിൽ തട്ടമിടാതെ പുറത്തിറങ്ങുന്നതിനും , പുരുഷന്മാരുടെ അനുവാദമില്ലാതെ യാത്ര ചെയ്യുന്നതിനും , സംഗീത പരിപാടികളിൽ പെങ്കെടുക്കുന്നതിനും ഒക്കെ അവിടെ സ്ത്രീകൾക്ക് അനുവാദമില്ല.

ഇക്കാര്യങ്ങളിലൊക്കെ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ് പ്രസിഡണ്ട് ഉറപ്പുനൽകിയിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇറാനിലെ ഭൂരിപക്ഷം വരുന്ന സ്ത്രീസമൂഹവും.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+