follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

സൗന്ദര്യവതികളായ യുവതികൾ ട്രാഫിക് നിയന്ത്രിക്കുന്ന രാജ്യം .. സുന്ദരികളെ മാത്രം ട്രാഫിക് പോലീസായി നിയമിക്കാന്‍ ചില കാരണങ്ങളുമുണ്ട് ..

പ്രകാശ് നായര്‍ മേലില » Posted : 19/06/2017

വിവാദ നായകനാണ് ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജ്യോങ് ഉൻ. അദ്ദേഹത്തെയും ആ രാജ്യത്തെയും ചുറ്റിപ്പറ്റി പല നിഗൂഢതകളും നിലനിൽക്കുന്നുണ്ടെങ്കിലും അധികമൊന്നും അത് പറത്തുവരാറില്ല. വാർത്തകൾക്കും സന്ദർശകർക്കും ധാരാളം നിയന്ത്രണമുള്ള അവിടെ നിയമങ്ങൾ കർക്കശവുമാണ്.



ഉത്തരകൊറിയയിലെ ട്രാഫിക് നിയന്ത്രണം പൂർണ്ണമായും സ്ത്രീകളുടെ കയ്യിലാണ്. അതും യുവതകളായവർ മാത്രം. സുന്ദരികളായ യുവതികളെ മാത്രമേ ട്രാഫിക് പോലീസിൽ എടുക്കുകയുള്ളു. ഇതിനായി ഒരു വെബ് സൈറ്റ് തന്നെ അവിടെയുണ്ട്. ഇതുവഴി ഒരു മത്സരം നടത്തപ്പെടുന്നു. ട്രാഫിക് ഗേൾ ഓഫ് ദ മന്ത് (Trafic Girl of the month ) ആയി ട്രാഫിക് പോലീസിലുള്ള ഒരു യുവതിയെ തെരഞ്ഞെടുക്കുകയും അവാർഡ് നൽകുകയും ചെയ്യുന്നു.



നല്ല മുഖകാന്തിയും ശരീര സൗന്ദര്യവും ഉള്ളവരെ മാത്രമേ ഈ ജോലിക്കു പരിഗണയ്ക്കുകയുള്ളു.
ട്രാഫിക് നിയന്ത്രണത്തിൽ സുന്ദരികളായ ചെറുപ്പക്കാരികളെ നിയമിക്കുകവഴി നിരത്തിൽ യാത്രചെയ്യുന്ന എല്ലാവരുടെയും പെരുമാറ്റവും ,ഇടപെടലും നൂറു ശതമാനവും മാന്യമാകുന്നു എന്നാണ് ഇവിടുത്തെ ഭരണകർത്താക്കളുടെ കണ്ടെത്തലുകൾ.



വിവാഹിതരായാലും 26 വയസ്സ് പ്രായമെത്തിയാലും യുവതികൾക്ക് ജോലിയിൽ നിന്ന് റിട്ടയർമെന്റ് നൽകുന്നു. എല്ലാ ആനുകൂല്യങ്ങളും പെൻഷനും ഇവർക്ക് ലഭ്യമാണ്. ഉത്തര കൊറിയൻ നഗരവീഥികളിൽ ഈ സൗന്ദര്യധാമങ്ങൾ ട്രാഫിക് നിയന്ത്രിക്കുന്ന കാഴ്ച ഏറെ കൗതുകകരമാണ്..



ഈ ട്രാഫിക്ക് ജോലിക്കായി പെൺകുട്ടികളിൽ വലിയ ഉത്സാഹമാണ് കാണുന്നത്. ഈ ട്രാഫിക് യുവതികളുടെ ചിത്രങ്ങൾ പോസ്റ്റൽ സ്റ്റാന്പുകളിലും ,പോസ്റ്ററുകളിലും ,പരസ്യങ്ങളിലും കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളിലും വരെ ഉപയോഗിക്കുന്നുണ്ട്.

ഒരു താരപരിവേഷമാണ് ഉത്തരകൊറിയയിൽ ഈ ട്രാഫിക്ക് സുന്ദരികൾക്കുള്ളത്.













:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+