follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

"ഞങ്ങളുടെ വീടുകളിലെ അടുപ്പ് കത്തുന്നത് ഈ പാമ്പുകള്‍ മൂലമാണ്. അതിനാല്‍ ഇവര്‍ ഞങ്ങള്‍ക്ക് സഹോദരതുല്യരാണ്" - പാമ്പുകള്‍ക്ക് "രാഖി" കെട്ടുന്ന യുവതികള്‍

പ്രകാശ് നായര്‍ മേലില » Posted : 11/08/2017

ആര്യ വംശജരായ ഉത്തരേന്ത്യക്കാരുടെ ( ഹിന്ദു,സിഖ്, ജൈന വിഭാഗങ്ങള്‍ ) വളരെ പ്രസിദ്ധവും പാവനവുമായ ആഘോഷമാണ് രക്ഷാബന്ധന്‍. സഹോദരിമാര്‍ തങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന സന്ദേശം സഹോദരന്മാര്‍ക്ക് നല്‍കുന്ന മഹത്തായ ദിനമായി അവരിതിനെ കാണുന്നു.



ശ്രാവണ പൂര്‍ണ്ണിമ ദിനത്തിലാണ് രക്ഷാബന്ധന്‍ നടക്കുന്നത്. പെണ്‍കുട്ടികള്‍ സഹോദരതുല്യം കരുതുന്നവരുടെ കയ്യില്‍ രക്ഷാബന്ധന്‍ ചരട് കെട്ടുകയും ,ആരതി ഉഴിയുകയും, മധുരം പകര്‍ന്നു നല്‍കുന്നതുമാണ് പ്രധാന ചടങ്ങ്. ഇങ്ങനെ രാഖി ബന്ധിച്ച പെണ്‍കുട്ടിയെ സഹോദരിയായി പരിഗണിച്ച് അവളെ സംരക്ഷിക്കാന്‍ ഈ സഹോദരന്‍ ബാദ്ധ്യസ്ഥനാണ്.

ഇതിനെപ്പറ്റിയുള്ള ഐതീഹ്യം ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്നത് ഇങ്ങനെയാണ് -
"അസുരനിഗ്രഹത്തിനു പുറപ്പെട്ട ഇന്ദ്രന്‍റെ കയ്യില്‍ ഇന്ദ്രാണി കെട്ടിക്കൊടുത്ത ചരടിന്റെ ബലത്തില്‍ വിജയം കൈവരിച്ചു എന്നാണ്. പിന്നീട് യുദ്ധത്തിനു പോകുന്ന യോദ്ധാക്കളും ഇങ്ങനെ ചരടുകള്‍ കെട്ടാന്‍ തുടങ്ങിയത്രേ."



എന്നാല്‍ ഇവിടെ വിവരിക്കുന്നത് വിചിത്രവും അതിസാഹ സികവുമായ മറ്റൊരു രാഖി കെട്ടിനെപ്പറ്റിയാണ്..
ഉത്തര്‍പ്രദേശ് ലെ കാന്‍പൂര്‍ നിവാസികളായ "സപ്പേര" സമുദായക്കാരായ ഈ യുവതികള്‍ തങ്ങള്‍ക്കു സഹോദരന്മാരില്ലത്തതിനാല്‍ തങ്ങളുടെ സന്തത സഹചാരികളായ പാമ്പുകളെയാണ് സഹോദരനായി കണക്കാക്കി രാഖി കെട്ടുന്നത്.

സപ്പേര സമുദായം കുഞ്ഞുകുട്ടികളുമായി പാമ്പുകളെക്കൊണ്ട് ഊര് ചുറ്റുന്നവരാണ്. നഗരാജാവിനെ കാട്ടി കടകളിലും ,വീടുകളിലും കറങ്ങി ഇവര്‍ പണവും ,ആഹാരസാധനങ്ങളും ശേഖരിക്കുന്നതാണ് രീതി. കമ്പോളങ്ങളിലും ,റോഡരുകിലും ഇവര്‍ ചെറിയ അഭ്യാസ പ്രകടനങ്ങളും നടത്തി ആളുകളില്‍ നിന്ന് സഹായം തേടാറുണ്ട്.



പാമ്പുകളെ കൂടകളിലാക്കി തെരുവുകള്‍ തോറും അലഞ്ഞുനടക്കുന്ന സപ്പേര സ്ത്രീ പുരുഷന്മാരെയും കുട്ടികളെയും ഉത്തരേന്ത്യന്‍ തെരുവുകളില്‍ സ്ഥിരമായി കാണാം. പുരമ്പോക്കുകളിലും മൈതാനങ്ങളിലും പ്ലാസ്റ്റിക് ടെന്റുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ കഴിയുന്നത്‌. ഇവര്‍ സ്ഥിരമായി ഒരിടത്തും തങ്ങാറില്ല. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാറുമില്ല.

ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സപ്പേര സമുദായ്ക്കാരുണ്ട്.ലക്ഷങ്ങള്‍ വരുന്ന ഇവരില്‍ ഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളാണ്. ഇക്കൂട്ടരില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ ഒരു വിഭാഗമുണ്ട്.അവര്‍ മുസ്ലീം സപ്പേരകള്‍ എന്നാണ് അറിയപ്പെടുന്നത്.



സപ്പേര എന്നാല്‍ പാമ്പ് പിടുത്തവും , പാമ്പുകളെ ക്കൊണ്ട് ഉപജീവനം നടത്തുന്നവരും എന്നാണ് അര്‍ഥം.
പാമ്പുകള്‍ക്ക് എന്തിനാണ് രാഖികെട്ടുന്നതെന്ന് യുവതികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി വളരെ അര്‍ത്ഥവത്താണ്.

" ഞങ്ങളുടെ വീടുകളിലെ അടുപ്പ് കത്തുന്നത് ഈ പാമ്പുകള്‍ മൂലമാണ്.അതുകൊണ്ടുതന്നെ ഇവര്‍ ഞങ്ങള്‍ക്ക് സഹോദരതുല്യരാണ്" എന്നായിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+