Advertisment

സര്‍ജി , നിങ്ങളെ ഞങ്ങള്‍ ആക്രമിക്കും പക്ഷേ കൊല്ലുകയില്ല.. എന്നെ കൊന്നോളൂ പക്ഷേ എന്‍റെ മൃതദേഹം വിരൂപമാക്കരുത്..

New Update

2015 ല്‍ ഏറെ പ്രതീക്ഷകളോടെ കടന്നുവന്ന അണ്ണാ ഹാസാരെയുടെ അരുമശിഷ്യനായിരുന്ന അരവിന്ദ് കേസരിവാള്‍ നേതൃത്വം നല്‍കിയ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷം നേടിയാണ്‌ അധികാരത്തിലേറിയത്.

Advertisment

ജാനധിപത്യത്തിനു പുതിയ പ്രത്യാശനല്‍കി അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് സുതാര്യവും പൂര്‍ണ്ണ ജനപങ്കാളിത്തവുമുള്ള ഭരണം വാഗ്ദാനം ചെയ്തു മുന്നേറിയ പ്രസ്ഥാനം ഇന്നെവിടെയെത്തി നില്‍ക്കുന്നു എന്നത് വളരെ കൌതുകകരമായ വിഷയമാണ്.

publive-image

ഒപ്പം നിന്ന പലരും വിട്ടുപോയെങ്കിലും പതറാതെ മുന്നേറിയ കേസരിവാളും സംഘവും ഇപ്പോള്‍ വല്ലാത്ത പ്രതിസന്ധിയിലാണ്. അതിനുള്ള കാരണം ഡല്‍ഹിയില്‍നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകളാണ്..

എല്ലാ പ്രതിസന്ധികളിലും കേസരിവാള്‍ ,മനീഷ് സിസോദിയമാരോട് തോളോട് തോള്‍ ചേര്‍ന്നു നിന്ന മൂന്നാമനും മനീഷ് സിസോദിയയുടെ സഹപാഠിയുമായ കുമാര്‍ ബിശ്വാസിന് രാജ്യസഭാ സീറ്റ് നല്‍കാത്തതാണ് പുതിയ വിവാദം.

കുറച്ചുനാളായി ഈ വിഷയം പാര്‍ട്ടിയില്‍ പുകയുകയായിരുന്നു. ചിലപ്പോഴൊക്കെ പാര്‍ട്ടി വേദികളില്‍ ബിശ്വാസ് അനുകൂലികള്‍ ഏറ്റുമുട്ടാന്‍ വരെ തയ്യാറായി. അവസാന നിമിഷം വരെ അദ്ദേഹത്തിനു പ്രതീക്ഷയുണ്ടായിരുന്നു.

publive-image

എന്നാല്‍ ഇന്ന് രാജ്യസഭാ സ്ഥാനാര്‍ഥികളായി മൂന്നുപേരുകള്‍ അന്തിമമായി AAP തീരുമാനിക്ക പ്പെട്ടപ്പോള്‍ അതില്‍ കുമാര്‍ ബിശ്വാസ് ഇല്ലായിരുന്നു. വിവരം പുറത്തുവന്നശേഷം കുമാര്‍ ബിശ്വാസ് പത്രക്കാരോട് പറഞ്ഞ വാക്കുകളാണിത്..

" എന്നോട് അരവിന്ദ് കേസരിവാള്‍ പറഞ്ഞിരുന്നു സര്‍ജി , നിങ്ങളെ ഞങ്ങള്‍ ആക്രമിക്കും പക്ഷേ കൊല്ലുകയില്ല..

ഇതിനു ഞാന്‍ നല്‍കിയ മറുപടി ഇതായിരുന്നു..

എന്നെ കൊന്നോളൂ പക്ഷേ എന്‍റെ മൃതദേഹം വിരൂപമാക്കരുത്.." ഇപ്പോഴും എനിക്ക് പറയാനു ള്ളത് ഇതുമാത്രമാണ്..."

പാര്‍ട്ടി വക്താവ് സഞ്ജയ്‌ സിംഗ് , സുശീല്‍ ഗുപ്ത ,ND ഗുപ്ത എന്നിവരെയാണ് രാജ്യസഭയിലേക്ക് AAP നിശ്ചയിച്ചിരിക്കുന്നത്.

രാജ്യസഭാ സീറ്റ് വിഷയത്തില്‍ കുമാര്‍ ബിശ്വാസു മായുള്ള അഭിപ്രായവേത്യാസം രൂക്ഷമായി നില്‍ക്കേ അരവിന്ദ് കേസരിവാള്‍ ട്വീറ്ററില്‍ കുറിച്ചു..

"രാജ്യത്തിന്‍റെ നന്മക്കായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം പാര്‍ട്ടിയിലേക്ക് വരുക. പദവിയും ടിക്കറ്റും മോഹിക്കുന്നവര്‍ പാര്‍ട്ടി വിട്ടു പോകുക.അവര്‍ തെറ്റായ സ്ഥലത്താണ് എത്തപ്പെ ട്ടിരിക്കുന്നത്..." കുമാര്‍ ബിശ്വാസിനെ ലക്‌ഷ്യം വച്ചായിരുന്നു ഈ ട്വീറ്റ് എന്ന് വ്യക്തം.

publive-image

പാര്‍ട്ടിയിലെ ഉള്‍പ്പോരുകള്‍ ഒഴിവാക്കാന്‍ വേണ്ടി പുറത്തുനിന്നുള്ള ചിലരെ ( രഘുറാം രാജന്‍ ,മുന്‍ ചീഫ് ജസ്റ്റിസ് ) രാജ്യസഭയിലെത്തിക്കാന്‍ കേസരി വാള്‍ നടത്തിയ ശ്രമം അവരുടെ താല്‍പ്പര്യമില്ലായ്മ മൂലം നടന്നില്ല...

സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന ഒരു പ്രസ്ഥാനം ഇന്ന് കുമാര്‍ ബിശ്വാസിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ ..

"പാര്‍ട്ടിയില്‍ ഒന്നാമന്‍ CM, രണ്ടാമന്‍ Dy CM മൂന്നാമത് ആരുമില്ല..അവര്‍ രണ്ടുപേരാണ് എല്ലാം..അവര്‍ മാത്രം. അവരില്‍ മാത്രമൊതുങ്ങി."

കുമാര്‍ ബിസ്വാസ് പ്രൊഫസറും അറിയപ്പെടുന്ന ഒരു കവിയും പ്രഗല്‍ഭനായ വാഗ്മിയുമാണ്. ഡല്‍ഹി മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹപാഠിയായ അദ്ദേഹം അരവിന്ദ് കേസരിവാ ളിന്റെ അടുത്ത സുഹൃത്തുമായിരുന്നു.

Advertisment