Advertisment

ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായ സുശീല്‍ ഗുപ്ത. 2013 ല്‍ വെളിപ്പെടുത്തിയ ആസ്തി 166 കോടി. ഭാര്യയ്ക്ക് 92 കോടി. ഡല്‍ഹിയില്‍ മാത്രം 11 ബംഗ്ലാവുകള്‍, 4 കോളേജുകള്‍, 9 സ്കൂളുകള്‍. ഈ കോടീശ്വരന്‍ ആം ആദ്മി ആയതിങ്ങനെ

New Update

കഴുത്തില്‍ പാമ്പിനെയും ചുറ്റി ബര്‍മുഡയും ബനിയനുമിട്ട് ക്യാമറക്ക് പോസ് ചെയ്തിരിക്കുന്ന ഇദ്ദേഹത്തെയാണ്‌ AAP പുതിയ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

publive-image

മുന്‍ കോണ്‍ഗ്രസ് നേതാവും അരവിന്ദ് കേസരിവാ ളിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേസരിവാളിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച വ്യക്തിയാണ്.. ജനങ്ങളുടെ പണം കേസരിവാള്‍ ധൂര്‍ത്തടിക്കുകയാണെന്ന് അദ്ദേഹം തെരഞ്ഞെ ടുപ്പു വേദികളില്‍ നിരന്തരം ആരോപിച്ചിരുന്നു..

publive-image

2013 ലെ തെരഞ്ഞെടുപ്പില്‍ സുശീല്‍ ഗുപ്ത ഡല്‍ഹിയില്‍ കോണ്‍ ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നപ്പോള്‍ അന്ന് തെരഞ്ഞെടുപ്പു കമ്മിഷന് നല്‍കിയ വിവരമനുസരിച്ച് അദ്ദേഹ ത്തിനു 164 കോടിയുടെ സ്വത്തുണ്ടായിരുന്നു. സ്വന്തം സ്വത്തുവിവരക്കണക്കില്‍ അദ്ദേഹം കര്‍ഷകന്‍ എന്നാണു രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ നാലു കോളേജുകളും 9 സ്കൂളുകളും അടങ്ങുന്ന 'സുശീല്‍ ഗംഗാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂഷന്റെ' ചെയര്‍മാനാണ് ( CMD) യഥാര്‍ത്ഥത്തില്‍ അദ്ദേഹം.

publive-image

1989 ലാണ് ഈ ഇന്‍സ്റ്റിട്ട്യൂഷന്‍ സ്ഥാപിതമായത്. LLB ബിരുദധാരിയാണ് സുശീല്‍ ഗുപ്ത.

ഇദ്ദേഹത്തിനു ഡല്‍ഹിയില്‍ മാത്രം 11 ബംഗ്ലാവുക ളും ഫ്ലാറ്റുകളും ഉണ്ട്. അതിന്‍റെ മൊത്തം വില 26.6 കോടിയാണ്. ഹരിയാനയില്‍ ഇദ്ദേഹത്തിനു 69 കോടിയുടെ കൃഷിസ്ഥലമുണ്ട്.  5 വാഹനങ്ങള്‍ സ്വന്തമായുണ്ട്.. സുശീല്‍ ഗുപതയുടെ ഭാര്യക്ക് 92 കോടിയുടെ സ്വത്തും സ്വന്തമായുണ്ട്.

Advertisment