Advertisment

അമേരിക്ക തണുത്തു വിറയ്ക്കുന്നു.. നയാഗ്ര വെള്ളച്ചാട്ടം ഐസ് പാളികളായി മാറി

author-image
admin
New Update

നോര്‍ത്ത് അമേരിക്കയില്‍ മഞ്ഞുവീഴ്ചയും കാറ്റും മൂലം താപനില മൈനസ് 34 ഡിഗ്രി വരെ താണിരി ക്കുന്നു. റോഡുകള്‍ പലതും ബ്ലോക്കാണ്.

Advertisment

publive-image

ആളുകളോട് വീടുകളില്‍ത്തന്നെ കഴിയാനും അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച തുടരുന്ന പെന്‍സില്‍വേനിയ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു..

പല തടാകങ്ങളും മഞ്ഞുമൂടി കട്ടിയായതിനാല്‍ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നു.

publive-image

അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലുള്ള ലോകപ്രസിദ്ധവും 167 അടി ഉയരത്തില്‍നിന്നു താഴേക്കുപതിക്കുന്നതുമായ നയാഗ്രാ വെള്ളച്ചാട്ടം പൂര്‍ണ്ണമായും ഐസ് പാളികളായി കട്ടിപിടിച്ചു കിടക്കുകയാണ്.

publive-image

ഓരോ ദിവസം കഴിയുംതോറും മഞ്ഞുവീഴ്ച മൂലമുള്ള താപനില താഴെക്കുപോകുന്നത് നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന ആര്‍ട്ടിക് ബ്ലാസ്റ്റ് മൂലമാണ്... പ്രകൃതിയുടെ ഒരു പ്രതിഭാസം. ലോകമെമ്പാടു നിന്നും വന്ന ടൂറിസ്റ്റുകളും ഇപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാതെ അവരവരുടെ താവളങ്ങളില്‍ കഴിയുകയാണ്.

Advertisment