Advertisment

മരണം കാത്ത് 7 വര്‍ഷമായി ഈ വൃദ്ധ ദമ്പതികള്‍. നാട്ടില്‍ സാമ്പത്തിക ഭദ്രതയും സമൂഹത്തില്‍ ഉയര്‍ന്ന നിലയും വിലയുമുണ്ടായിട്ടും ഇവര്‍ അവിടേക്ക് മടങ്ങിയില്ല

New Update

നാല് ആണ്‍ മക്കളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ , രണ്ടു പേര്‍ അമേരിക്കയില്‍ , ഒരാള്‍ ഹൈദരാബാദില്‍ ആമസോണ്‍ കമ്പനിയുടെ ഉന്നതാധികാരി ,മറ്റൊരാള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.

Advertisment

ആന്ധ്രാപ്രദേശിലെ വെല്ലൂര്‍ സ്വദേശികളായ ആചാര്യ ഡോക്ടര്‍ അവതാര്‍ ശര്‍മ്മ യും ഭാര്യ വെങ്കിട അമ്മയുമാണ് വാരണാസിയിലെ കാശി വിശ്വനാഥ സന്നിധിയിലുള്ള മുമുക്ഷു ഭവനില്‍ ( മോക്ഷ ഭവനം ) കഴിഞ്ഞ 7 കൊല്ലമായി മരണം കാത്തു കഴിയുന്നത്‌.

publive-image

അവതാര്‍ ശര്‍മ്മ വെല്ലൂര്‍ സംസ്കൃത കോളേജില്‍ നിന്ന് ഡീന്‍ ആയാണ് റിട്ടയര്‍ ചെയ്തത്. വെങ്കിട അമ്മ കോളേജ് ലക്ചറര്‍ ആയിരുന്നു..

സാമ്പത്തിക ഭദ്രതയും സമൂഹത്തില്‍ ഉയര്‍ന്ന നിലയും വിലയുമുണ്ടായിരുന്ന ഇവര്‍ എന്തുകൊണ്ടാണ് വീടും കുടുംബവും മക്കളെയുമൊക്കെ ഉപേക്ഷിച്ച് വാരണാസിയില്‍ വന്ന് മരണം കാത്തു കഴിയുന്നത്‌ ? മക്കളെല്ലാം നല്ല നിലകളില്‍ ജീവിക്കുന്നു. വൃദ്ധാ വസ്ഥയിലെ ഒറ്റപ്പെടലാണോ കാരണം ? അതോ മക്കളുടെ ഉപേക്ഷയോ ? മക്കളെ കൂടുതല്‍ പഠിപ്പിക്കുന്നതും അപകടമാണോ ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.കാരണം മക്കള്‍ക്കെതിരെ ഒരക്ഷരം പോലും അവരുടെ നാവില്‍നിന്നു വരില്ല എന്നതുതന്നെ.

publive-image

" മക്കള്‍ വരാറുണ്ട്.. അവര്‍ മിക്കപ്പോഴും വന്നു പോകും.." ഇതല്ലാതെ മറ്റൊരുത്തരം ഇവരില്‍ നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.

2011 ലാണ് ഇവര്‍ കാശിയിലെത്തുന്നത്. പിന്നൊരിക്കലും നാട്ടില്‍ തിരിച്ചു പോയിട്ടില്ല. നാലുവര്‍ഷ ക്കാലം വാരണാസിയില്‍ ഒരു ചെറിയ വാടകവീട്ടി ലായിരുന്നു താമസം. കഴിഞ്ഞ മൂന്നുവര്‍ഷമായി മോക്ഷഭവനില്‍ മുറി കിട്ടിയിട്ട്.

publive-image

മക്കള്‍ ,മരുമക്കള്‍, കൊച്ചുമക്കള്‍ ,ബന്ധുക്കള്‍ ഇവരേക്കാളൊക്കെ കാശിവിശ്വനാഥന്റെ അനുഗ്രഹം സര്‍വ്വോപരിയായി കണക്കാക്കുന്ന ഇവര്‍, മക്കള്‍ ഒരിക്കലും തങ്ങളെ ഉപേക്ഷിച്ച തല്ലെന്നും പറയുന്നു...

മോക്ഷഭവന്‍ പരിസരത്ത് 8.5 ലക്ഷം രൂപാ ചെലവുചെയ്ത് വെല്ലൂരില്‍ നിന്നുള്ള ശില്‍പ്പികളെ വരുത്തി ഡോക്ടര്‍ അവതാര്‍ ശര്‍മ്മ ഒരു പഞ്ചമുഖി ശിവലിംഗം സ്ഥാപിച്ചിട്ടുണ്ട്.

2006 ല്‍ ഉണ്ടായ വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതം സംഭ വിച്ച വെങ്കിട അമ്മ പൂര്‍ണ്ണമായും വിശ്രമത്തിലാ യിരുന്നു. നട്ടെല്ലില്‍ പ്ലേറ്റ് ഇട്ടിരുന്നതിനാല്‍ യാത്ര ചെയ്യരുതെന്ന ഡോക്ടര്‍മാരുടെ വിലക്ക് വകവെക്കാതെയാണ് വീടും നാടും എല്ലാം വിട്ടൊഴിഞ്ഞ അവര്‍ കാശിയില്‍ എത്തി യത്.

publive-image

ആരോടും ഒരു പരിഭവവുമില്ലാതെ എല്ലാവ രോടും സ്നേഹത്തോടെ ഇടപെടുന്ന സദാ ഈശ്വരഭജനയും പൂജയുമായി ഒതുങ്ങിക്കഴിയുന്ന ഇവര്‍ നാളുകള്‍ കൊണ്ട് എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റുകയായിരുന്നു.

ഇഹലോകജീവിതത്തില്‍ നിന്നുള്ള മോക്ഷത്തിനായി കാശി വിശ്വനാഥനോട് മനമുരുകി പ്രാര്‍ഥിക്കുന്ന ഈ വിദ്യാസമ്പ ന്നരായ വൃദ്ധദമ്പതികള്‍ മനസ്സിലെവിടെയോ ഒരു നൊമ്പരമായി , വിങ്ങലായി നിലകൊള്ളുന്നു. അതെന്തു കൊണ്ടാകാം.?

Advertisment