Advertisment

അമേരിക്കയില്‍ ബോംബ്‌ സൈക്ക്ലോണ്‍. സര്‍വകാല റിക്കാര്‍ഡ് തകര്‍ത്ത മഞ്ഞുവീഴ്ച

New Update

അമേരിക്കയില്‍ ബോംബ്‌ സൈക്ലോന്‍ ( 'Bomb Cyclone' ) ആണ് സംഭവിച്ചിരിക്കുന്നത്. രൂക്ഷമായ മഞ്ഞുവീഴ്ചയും അതിശക്തമായ ശീതക്കാറ്റും.

Advertisment

publive-image

വടക്ക് കിഴക്കന്‍ അമേരിക്ക മുഴുവന്‍ മഞ്ഞുപാളികളാല്‍ മൂടപ്പെട്ടു കിടക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ 8 ഇഞ്ചുവരെ ഐസ് കട്ടപിടിച്ചു കിടക്കുകയാണ് . ബോസ്റ്റണില്‍ തണുത്തുറഞ്ഞ മഞ്ഞു കട്ടകളുടെ പ്രവാഹം ഭൂമിരപ്പിനു മുകളില്‍ 15 അടി വരെ ഉയര്‍ത്തിലൂടെയാണ്. 120 കി.മീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റും വീശുകയാണ്.

publive-image

അമേരിക്കയില്‍ ഇതുവരെ 5000 വിമാനങ്ങളുടെ സര്‍വീസ് ക്യാന്‍സല്‍ ചെയ്തുകഴിഞ്ഞു. മഞ്ഞുവീ ഴ്ചയില്‍ ഇതുവരെ 33 വര്‍ഷത്തെ റിക്കാര്‍ഡ് ആണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ ശൈത്യം 133 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായത് ഇപ്പോഴാണ്. അമേരിക്കയിലെ 30 നഗരങ്ങളില്‍ തണുപ്പ് മൈനസ് 6 ഡിഗ്രിക്കും താഴെയാണ്.

publive-image

ഓമാഹാ ,നെബ്രാസ്ക്ക എന്നിവിടങ്ങളില്‍ മൈനസ് 35 ഡിഗ്രിയാണ് താപനില. 1884 നു ശേഷം ആദ്യമായാണ് ഇത്ര ശൈത്യം അനുഭവപ്പെടുന്നത്. നയാഗ്രാ വെള്ളച്ചാട്ടവും തണുത്തുറഞ്ഞു കട്ടിയായി.

publive-image

ന്യൂയോര്‍ക്ക് നഗരത്തില്‍ സ്കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുന്നു.. ഐസ് പാളികള്‍ മുറിച്ചു മാറ്റാന്‍ 2200 മെഷീനുകളും 3000 ആളുകളുമാണ് നിരന്തരം പണിയെടുക്കുന്നത്.

ഫ്ലോറിഡയില്‍ 30 വര്‍ഷത്തിനുശേഷം ആദ്യമായാണു ഐസ് വീഴ്ച്ചയുണ്ടാകുന്നത്. കെരോലിനയില്‍ മഞ്ഞുകട്ടകള്‍ ഉരുകാനായി 17000 ടണ്‍ ഉപ്പാണ് ഇതുവരെ വിതറിയിരിക്കുന്നത്. ഉപ്പു വിതറിയാല്‍ മഞ്ഞുകട്ടകള്‍ വേഗം അലിയുമത്രേ.

publive-image

ന്യൂ യോര്‍ക്ക്‌ കൂടാതെ മറ്റു പല സ്ഥലങ്ങളിലും സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നു. നിരവധി കൌണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്... മുഴുവന്‍ അമേരിക്കയും ഇപ്പോള്‍ കൊടും ശൈത്യത്തിന്‍റെ പിടിയിലാണ്.

publive-image

publive-image

Advertisment