Advertisment

ഷിക്കാഗോയില്‍ മൈനസ് 50, സിഡ്നിയില്‍ പ്ലസ് 50 !

New Update

അമേരിക്ക ആകെ തണുത്തുറഞ്ഞു. നദികളെല്ലാം ഐസ് പാളികളായി മാറി. ജനജീവിതം തന്നെ ദുസ്സഹമായി മാറി. സര്‍വ റിക്കാര്‍ഡുകളും തകര്‍ത്ത് ശൈത്യം മുന്നേറുമ്പോള്‍ ആസ്ത്രേലിയയിലെ സിഡ്നിയില്‍ ഇന്നലെ 49 ഡിഗ്രി റിക്കാര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്..

Advertisment

publive-image

യൂറോപ്പ് ,കാനഡ, അമേരിക്ക ,ഗള്‍ഫ്, ഉത്തരേന്ത്യയെല്ലാം കൊടും ശൈത്യത്തിന്‍റെ പിടിയലാണ്. ഷിക്കാഗോയില്‍ മൈനസ് 50 ഡിഗ്രി തണുപ്പെന്നത് 80 വര്ഷം പഴക്കമുള്ള റിക്കാര്‍ഡാണ്. ഇതുവരെ അതി ശൈത്യം മൂലം 22 പേരാണ് യൂറോപ്പിലും അമേരിക്കയിലുമായി മരണപ്പെട്ടത്.

publive-image

ഇതിനു നേരെ വിപരീതമായി ആസ്ത്രേലിയയില്‍ താപനില അടിക്കടി ഉയരുകയാണ്.. 50 ഡിഗ്രി ചൂടെന്നതും 79 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ്. ചൂട് ഇനിയും വര്‍ദ്ധിക്കാനും അതുവഴി കാട്ടുതീ പടരാനുമുള്ള സാദ്ധ്യത കണക്കിലെടുത്ത് സിഡ്നിയില്‍ ഫയര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരി ക്കുകയാണ്.

publive-image

publive-image

 

Advertisment