Advertisment

ലോകത്തെ ഏറ്റവും ചിലവേറിയ ഏഴു കണ്‍സ്ട്രക്ഷന്‍ പ്രോജക്റ്റ്സ്

New Update

മേരിക്കയിലെ Inter State Highway System ആണ് ലോകത്തെ ഇന്നുവരെയുള്ള ഏറ്റവും ചെലവേറിയ ( 30.75 ലക്ഷം കോടി രൂപ.) ഇന്‍ഫ്രാ പ്രൊജക്റ്റ്‌. ഇത് പൂര്‍ത്തിയാകാന്‍ ഏകദേശം 36 വര്‍ഷമെടുത്തു.

Advertisment

publive-image

ഗ്ലോബല്‍ ന്യൂസ് പോര്‍ട്ടല്‍ " The Richest " ഇത്തരം ചിലവ് കൂടിയ 7 പ്രൊജക്റ്റ്‌കളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

publive-image

1. 15000 കോടി ഡോളര്‍ ചെലവിട്ട് അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബെല്‍ജിയം,ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്‌, നോര്‍വേ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത സംരംഭം. മുഖ്യമായും ചൊവ്വാ ഗ്രഹത്തെപ്പറ്റിയുള്ള പഠനമായിരുന്നു ലക്‌ഷ്യം. ഒപ്പം Science & Technology യിലും നമുക്ക് വളരെ ഗുണകരമാണ് ഈ അതാരാഷ്ട്ര സ്പേസ് സ്റ്റേഷന്‍. 1998 ല്‍ റഷ്യന്‍ റോക്കറ്റ് ഷട്ടിലാണ് ഇത് വിക്ഷേപിച്ചത്.

publive-image

2. കസാഗന്‍ ഓയില്‍ ഫീല്‍ഡ്.

കാസ്പ്പിയന്‍ സമുദ്രത്തില്‍ തയ്യാറാകുന്ന ഈ വിശാല ഓയില്‍ ഫീല്‍ഡ് ന്‍റെ ചിലവ് 11,600 കോടി ഡോളര്‍ ആണ്. 2017 ല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് കണക്കാക്കുന്ന ഈ പ്രൊജക്റ്റ്‌ ല്‍ നിന്ന് 90000 ബാരല്‍ ക്രൂഡ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

2000 ത്തില്‍ തുടങ്ങിയ ഈ പ്രൊജക്റ്റ്‌ ഡെവലപ് ചെയ്യുന്നത് ഷെല്‍,എക്സോണ്‍ മൊബൈല്‍,ടോട്ടല്‍,ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ മുതലായ എട്ടോളം കമ്പനികളാണ്.

publive-image

3. കിംഗ്‌ അബ്ദുള്ള എക്കൊണോമിക് സിറ്റി.

സൌദിഅറേബ്യ യിലെ കിംഗ്‌ അബ്ദുള്ള എകൊനോമിക് സിറ്റിയുടെ നിര്‍മ്മാണം 2000 ലാണ് തുടങ്ങിയത്.എസ്സാര്‍ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഈ പ്രൊജക്റ്റ്‌ ന്‍റെ ചെലവു 8,600 കോടി ഡോളര്‍ ആണ്.2020 ല്‍ പൂര്‍ത്തിയാകും.

publive-image

4. ദുബായ് ലാന്‍ഡ്.

ദുബായില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ദുബായ് ലാന്‍ഡ് ആന്‍ഡ് എന്റര്‍ടെയിന്‍ 2003 ലാണ് പണി തുടങ്ങിയത്.സാമ്പത്തിക മാന്ദ്യത്തെ ത്തുടര്‍ന്ന് 2008 പണി നിര്‍ത്തിവച്ചെങ്കിലും 2013 ല്‍ വീണ്ടും പണിതുടങ്ങി.2020 ല്‍ പണിപൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന ഈ പ്രൊജക്റ്റ്‌ ന്‍റെ ചിലവ് 7600 കോടി ഡോളര്‍ ആണ്.

publive-image

5. Songado International Business District.

സൗത്ത് കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ 600 ഹെക്ട്ടരില്‍ നിര്‍മ്മിച്ച ഈ സ്മാര്‍ട്ട്‌സിറ്റി പ്രൊജക്റ്റ്‌ ചെലവു 6000 കോടി ഡോളര്‍ ആണ്. 2005ല്‍ പൂര്‍ത്തിയായി.

publive-image

6. കാലിഫോര്‍ണിയ High Speed Rail.

3300 കോടി ഡോളര്‍ ചെലവ് വരുന്നതും 2029 ല്‍ പൂര്‍ത്തിയാകുമെന്ന് കണക്കാക്കുന്നതുമായ ഈ പ്രൊജക്റ്റ്‌ കാലിഫോര്‍ണിയയുടെ അഭിമാനമാണ്. മണിക്കൂറില്‍ 350 കി.മീ. വേഗതയുണ്ടാകും ട്രെയിനിന്.

Advertisment