Advertisment

മരിച്ച വ്യക്തിക്ക് ദീര്‍ഘായുസ്സും, ശോഭനമായ ഭാവിയും നേര്‍ന്നുകൊണ്ട് പഞ്ചായത്ത് നല്‍കിയ ഡെത്ത് സര്‍ട്ടിഫിക്കറ്റ്

New Update

ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ എഴുതി:

Advertisment

'ഞാന്‍ ഈ വ്യക്തിയുടെ ഉജ്വല ഭാവിക്കായി എല്ലാ ഭാവുകങ്ങളും നേരുന്നു..'

publive-image

ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലുള്ള 'സിധ്വാ ലിയ' ബ്ലോക്കിലെ 'കഷീ ടേംഗറാഹി' പഞ്ചായത്ത് നല്‍കിയ ഒരു വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെയുള്ള മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അതിനു കാരണം സര്‍ട്ടിഫിക്കറ്റിന്റെ അവസാനം മരിച്ച വ്യക്തിയുടെ ഉജ്വലമായ ഭാവിക്കായി എല്ലാ ഭാവുകങ്ങളും നേരുന്നു എന്നു രേഖപ്പെടുത്തിയ വരികളാണ്.

'കഷീ ടേംഗറാഹി' പഞ്ചായത്തു നിവാസിയായ നാരായണ്‍ കുര്‍മി എന്ന വ്യക്തി 2016 ഒക്ടോബര്‍ 2016 ന് അസുഖം മൂലം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഡെത്ത് സര്‍ട്ടിഫിക്കറ്റിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ സുനിതാ ദേവി ഒപ്പിട്ടു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ :-

" സര്‍ട്ടിഫിക്കറ്റ് നമ്പര്‍ 570 തീയതി 07/12/2017 പ്രകാരം നാരായണ്‍ കുര്‍മി S/O ലോച്ചന്‍ റാവുത്‌ എന്ന വ്യക്തിയെ എനിക്ക് നന്നായി അറിയാം. ഇദ്ദേഹത്തിന്‍റെ മുന്‍കാല ചരിത്രം വളരെ നല്ലതാണ്. ഈ വ്യക്തിയുടെ ഉജ്വല ഭാവിക്കായി എല്ലാ ഭാവുകങ്ങളും നേരുന്നു. ഇദ്ദേഹം 14/10/2016 ല്‍ മരിച്ചു ..' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

( കാണുക ഹിന്ദിയിലുള്ള ആ സര്‍ട്ടിഫിക്കറ്റ് )

ജനാധിപത്യത്തെ അപഹാസ്യമാക്കുന്ന ഇത്തരം നടപടികള്‍ നമ്മുടെ രാജ്യത്തല്ലാതെ മറ്റെവിടെങ്കിലും നടക്കുമോ ?

Advertisment