Advertisment

മാതൃകയായി ഡൽഹി സർക്കാർ. 40 സർക്കാർ സേവനങ്ങൾ ഇനിമുതൽ വീട്ടുപടിക്കൽ

New Update

40 സർക്കാർ സേവനങ്ങൾ ഇനിമുതൽ വീട്ടുപടിക്കൽ. ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ ആദ്യമായാണ് ഇത്തരം ഒരു സർക്കാർ സേവനം.

Advertisment

കൈക്കൂലി,അഴിമതി, ഉദ്യോഗസ്ഥതല അലംഭാവം, ചുവപ്പുനാട, നീണ്ട ക്യൂ, ഇടനിലക്കാർ ഇതൊക്കെ ഒഴിവാക്കാനും കാലതാമസവും ,ആളുകൾ അടിക്കടി ഓഫീസുകൾ കയറിയിറങ്ങുന്നതുമൊഴി വാക്കാനാണ് സർക്കാർ വിപ്ലവകരമായ ഈ പദ്ധതിക്ക് തുടക്കം കുറിച്ചതുതന്നെ..

publive-image

ഡൽഹി സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് ഹോം ഡെലിവറി അഥവാ Door Delivery വഴി റേഷനുൾപ്പെടെയുള്ള 100 ൽപ്പരം സേവനങ്ങൾ എല്ലാവരുടെയും വീടുകളിൽ നേരിട്ടെത്തിക്കുക എന്നത്. പക്ഷേ ഇതുവരെ അതിനു തടയിട്ടിരുന്നത് ഡൽഹി ലെഫ്റ്റനന്റ് ഗവർണറായിരുന്നു. എന്നാൽ കഴിഞ്ഞമാസത്തെ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ സുപ്രധാനവിധിയിലൂടെ അധികാരങ്ങളെല്ലാം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായതോടെ ഡൽഹി സർക്കാർ കൂടുതൽ കരുത്താർജ്ജിക്കുകയും പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.

റേഷൻ കാർഡ് , വരുമാന സർട്ടിഫിക്കറ്റ്, ഡോമി ഷ്യൽ .വരുമാനസർട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് RC ബുക്ക്,RC അഡ്രെസ്സ് ചേഞ്ച്, ഉടമസ്ഥതാ മാറ്റം, ലേണിങ് ലൈസൻസ്,പെർമനന്റ് ഡ്രൈവിംഗ് ലൈസൻസ്,ലൈസൻസ് പുതുക്കൽ,ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്. ലൈസൻസ് പുതുക്കൽ എന്നിവ ഇപ്പോഴത്തെ സേവനങ്ങളിൽ ഉൾപ്പെടുന്നു.

40 സേവനങ്ങളിൽ റവന്യൂ ,ഗതാഗത പൊതുഭരണ വകുപ്പുകൾ എന്നിവയിലെ ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഇനി മുതൽ ജനങ്ങൾക്ക് വീടുകളിൽ ലഭ്യമാകുക.

publive-image

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. രാവിലെ 8 മാണിക്കും രാത്രിയിൽ ഒൻപതുമണിക്കുമിടയിൽ ടോൾ ഫ്രീ നമ്പറായ 1076 ലേക്ക് ഫോൺ ചെയ്യുക. ഫോൺ വഴി ഒരു മൊബൈൽ അസ്സിസ്റ്റന്റ് നിങ്ങൾക്കാവശ്യമുള്ള സർട്ടിഫിക്കറ്റിനെപ്പറ്റി മനസ്സിലാക്കിയശേഷം അതിനായി നിങ്ങൾ നൽകേണ്ട രേഖകളെപ്പറ്റി വിശദീക രിക്കുന്നു. അതിനുശേഷം നിങ്ങൾ നിർദ്ദേശിക്കുന്ന സമയത്ത് മൊബൈൽ അസിസ്റ്റന്റ് വീട്ടിൽ വന്ന് രേഖകൾ ഡോക്യുമെന്റ് മെഷീനിൽ അപ്ലോഡ് ചെയ്യുന്നു. ഒരു രേഖയും നിങ്ങൾ കൈമാറേണ്ട ആവശ്യമില്ല. ഇതോടൊപ്പം 50 രൂപ ഫീസ് നല്കണം.ഫീസിന് അപ്പോൾത്തന്നെ രസീത് നൽകുന്നതാണ്. മൊബൈൽ അസിസ്റ്റന്റിന്റെ പക്കൽ ഡിവൈസും .ക്യാമറയുമുണ്ടായിരിക്കും. ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിക്കുന്ന വർ ഡ്രൈവിംഗ് ടെസ്റ്റ് നായി ഒരുതവണ പോകേണ്ടിവരും..

നാലുമുതൽ 7 ദിവസത്തിനകം നിങ്ങൾക്ക് വീടുകളിൽ, അപേക്ഷിച്ച സർട്ടിഫിക്കറ്റുകൾ മൊബൈൽ അസിസ്റ്റന്റ് തന്നെ എത്തിച്ചുനല്കു ന്നതായിരിക്കും..

കേരളത്തിൽ ഇത് വളരെ മുൻപുതന്നെ നടപ്പാക്കേണ്ടതായിരുന്നു. പഞ്ചായത്ത് - വില്ലേജ് ,RTO ഓഫീസുക ളിലെ നീണ്ടനിരയും കാത്തിരിപ്പും ഇന്നും ചോദ്യചിഹ്നമാണ്. അഴിമതിയും കാലതാമസവും ഒഴിവാക്കാൻ ഡൽഹി മോഡൽ ഒരുത്തമ മാതൃകയാണ്.

Advertisment