Advertisment

ഈ ധാരാവി ധാരാവി എന്ന് കേട്ടിട്ടില്ലേ ? ധാരാവിയുടെ മാറുന്ന മുഖം ...

New Update

publive-image

Advertisment

ധാരാവി. ലോകത്തെ ഏറ്റവും വലിയ ചേരിപ്രദേശo. ഇന്ന് പഴയ രൂപവും ഭാവവും വിട്ടകന്ന് വികസനത്തിന്റെ പാതയിലാണ്.

217 ഹെക്ടര്‍ വിസ്തൃതിയുള്ള ഇവിടം ഇന്ന് മുംബൈയിലെ വന്‍ വ്യവസായകേന്ദ്രമാണ് എന്ന കാര്യം പലര്‍ ക്കുമറിയില്ല. ഒരു കാലത്ത് ഗുണ്ടായിസം. പിടിച്ചുപറി, കൊലപാതകം, വ്യാജവാറ്റ്,പെണ്‍വാണിഭം ,കള്ളക്കട ത്ത് തുടങ്ങി എല്ലാ ക്രിമിനല്‍ കുറ്റങ്ങളും നടമാടിയിരു ന്ന അധോലോകം .. ഇന്നാകെ മാറിമറിഞ്ഞു.

publive-image

ഏറ്റവും പുതിയ കണക്കനുസരിച്ച് ദിവസം 22000 ആള്‍ക്കാര്‍ ഇവിടെ വിവിധ ബിസ്സിനസ്സുകളില്‍ വ്യാപ്രുതരാണ്. ഇവരുടെ ബിസ്സിനസ്സ് ടേണ്‍ ഓവര്‍ 10000 കോടി രൂപയില്‍ അധികമാണ്. ലോകപ്രശസ്ത ഡെന്നിസ് ജീന്‍സ് ഇവിടെ തയ്ക്കപ്പെടുന്നു.

കൂടാതെ തുകല്‍, പ്ലാസ്റ്റിക് റീസൈക്കിള്‍ ,ജോണ്‍സന്‍ & ജോണ്‍സന്‍ കമ്പനി യുടെ തയ്യല്‍ നൂല്‍, മധുരപലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍,ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ,പ്ലാസ്റ്റിക് തുടങ്ങി രാഖി വരെ ഇവിടെ നിര്‍മ്മിക്കപ്പെടുന്നു.22 ലക്ഷമാണ് ധാരാവിയിലെ ജനസംഖ്യ. ഇതില്‍ പ്ലാസ്റ്റിക് രീസൈക്ക്ലിം ഗ് വ്യവസായത്തില്‍ വിവിധമേഖലകളിലായി 4 ലക്ഷം പേര്‍ ജോലിചെയ്യുന്നു.

publive-image

ഹിന്ദി സിനിമയിലെ എക്സ്ട്രാ കലാകാരന്മാരില്‍ കൂടുതലും ധാരാവിയില്‍ നിന്നുള്ളവരാണ്. ഓസ്ക്കാര്‍ അവാ ര്‍ഡ് നേടിയ സ്ലംഡോഗ് മിലിയണയര്‍ ചിത്രത്തിലെ കഥ ധാരാവിയുടെതാണ്.ഒപ്പം നായകനും.

1882 ല്‍ കൂളിപ്പണിക്കാര്‍ക്കായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് ഈ സ്ലം ഏരിയ.

publive-image

മുന്‍പത്തേക്കാള്‍ ഇവിടെ ഇന്ന് വിദ്യാഭ്യാസം സിദ്ധിച്ചവരും ,സാങ്കതിക വിദ്യ അഭ്യസിച്ചവരും ഏറെയാണ്‌. അതുകൊണ്ട് തന്നെ പുതിയ ചെറുകിട വ്യവസായങ്ങള്‍ ഇവിടെ ധാരാളം വരുന്നു.ഇന്ത്യയിലെ പല മുന്തിയ കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ ഇന്ന് ധാരാവിയില്‍ നിര്‍മ്മിക്കപ്പെടുന്നു.ഒരു ദിവസം ഏകദേശം 8 ലക്ഷം ആള്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ധാരാവി സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്.

publive-image

ധാരാവിയുടെ പഴയ മുഖം മാറുകയാണ്.ഒപ്പം അവിടുത്തെ ജനങ്ങളുടെ സാമ്പത്തിക നിലയും കൂടുതല്‍ മെച്ചപ്പെട്ടതായി ഹാര്‍വേഡ് ബീസ്സിനസ് യൂണിവേര്‍‌ സിറ്റി നടത്തിയ സര്‍വ്വേയില്‍ വ്യക്തമാണ്..

publive-image

publive-image

Advertisment