Advertisment

ഫ്രാന്‍സ് പ്രസിഡണ്ടിന്റെ ഭാരത പര്യടനത്തിനു പിന്നിലെ ബിസിനസ്സ് ലക്ഷ്യങ്ങള്‍

New Update

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഭാരതത്തി ലെത്തിയ ഫ്രാന്‍സ് പ്രസിഡണ്ട്‌ ഇമ്മാനുവല്‍ മക്രോണ്‍ (Emmanuel Macron) ന്‍റെ ഔദ്യോഗിക പരിപാടികള്‍ ഇന്നുമുതല്‍ തുടങ്ങുകയാണ്.

Advertisment

ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂരില്‍ ഫ്രാന്‍സിന്‍റെ സഹായത്തോടെ നിര്‍മ്മിക്കുന്ന 75 മെഗാവാട്ട് സോളാന്‍ പ്ലാന്‍റ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രാന്‍സ് പ്രസിഡന്റും ചേര്‍ന്ന് തിങ്കളാഴ്ച നിര്‍വഹിക്കും.

publive-image

2015 ല്‍ പാരീസില്‍ നടന്ന അന്താരാഷ്‌ട്ര കാലാവ സ്ഥാ വ്യതിയാന കോണ്‍ഫറന്സില്‍ ഭാരതവും ഒപ്പു വച്ചിരുന്നു. ഇതിന്‍പ്രകാരം 2030 ആകുമ്പോഴേക്കും ഭാരതത്തില്‍ ആവശ്യമുള്ള വൈദ്യുതിയുടെ 40 % സോളാറില്‍ നിന്നും ഉദ്പ്പാദിപ്പിക്കണം എന്നാണു വ്യവസ്ഥ.

എന്നാല്‍ ഭാരതം ഈ ലക്‌ഷ്യം 2027 ആകു മ്പോഴേക്കും കൈവരിക്കും എന്ന് പ്രതീക്ഷിക്കുക യാണ്. സോളാര്‍ എനര്‍ജി ഉദ്പാദനത്തില്‍ ഫ്രാന്‍സ് ആണ് ഭാരതത്തെ സഹായിക്കുന്ന പ്രധാന രാജ്യം. ഇപ്പോള്‍ത്തന്നെ കേന്ദ്രഭരണ പ്രദേശമായ ദിയു - ദാമന്‍ 100 % സോളാര്‍ എനര്‍ജി പ്രദേശമായി മാറിക്കഴിഞ്ഞു.

publive-image

എന്നാല്‍ ഇതിനുപിന്നില്‍ ഫ്രാന്‍സിനു മഹത്തായ ബിസിനസ് ലക്ഷ്യവുമുണ്ട് എന്നോര്‍ക്കണം. വലിയൊരു ഡിഫന്‍സ് ഡീല്‍ ലക്ഷ്യവുമായി എത്തിയിരിക്കുന്ന പ്രസിഡണ്ട്‌ ന്‍റെ ടീമില്‍ രാജ്യത്തെ ഉന്നത ഡിഫന്‍സ് ആയുധ നിര്‍മ്മാണ കമ്പനികളുടെ സി.ഇ.ഒ മാരും എത്തിയിട്ടുണ്ട്.

publive-image

ഭാരതത്തിന്‌ 100 മുതല്‍ 150 വരെ റാഫേല്‍ വിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറാണ് അവരുടെ മുഖ്യലക്ഷ്യം. ഇതോടൊപ്പം സ്കോര്‍പ്പിയോ ക്ലാസ് മുങ്ങിക്കപ്പലുകള്‍ക്കായുള്ള കരാര്‍ നേടാനും അവര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതുകൂടാതെ അത്യാധുനിക യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിടാനും ഇടയുണ്ട്.

Advertisment