Advertisment

അന്ന് ഗാന്ധിജിയെ കൊല്ലാന്‍ ഇംഗ്ലീഷുകാര്‍ പാലില്‍ വിഷം കലര്‍ത്തി !

New Update

publive-image

Advertisment

1917 ഫെബ്രുവരി 27 നു ഗാന്ധിജി ബീഹാറിലെ ചമ്പാരന്‍ ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പീഡനങ്ങള്‍ അ റിഞ്ഞുകൊണ്ട് അവിടെയെത്തി. ആ സത്യാഗ്രഹം മൂലമാണ് ഇംഗ്ലീഷ് കാര്‍ കര്‍ഷകരെ ഉപദ്രവിക്കുന്നതും അവരെക്കൊണ്ടു അടിമപ്പണി ചെയ്യിക്കുന്നതും പൂര്‍ണ്ണമായി നിര്‍ത്തലാക്കിയത്..

publive-image

ചമ്പാരന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് 40 ഓളം വിവിധതരം ടാക്സ് കളായിരുന്നു ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയിരുന്നത്. ഇത് പാടേ നിലച്ചു. ഗാന്ധിജിയുടെ ഇടപെടലില്‍ ബ്രിട്ടീഷ് ഭരണകൂടം രോഷാകുലരായി.. അവര്‍ ഗാന്ധിജിയെ വകവരുത്താല്‍ പദ്ധതിയിട്ടു.

publive-image

സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഗാന്ധിജിയെ പാര്‍ പ്പിച്ച ചമ്പാരന്‍ ജയിലിലെ പാചകക്കാരന്‍ ബത്തക് മിയയെ ഇംഗ്ലീഷ് ഭരണകൂടം കയ്യിലെടുത്തു. ഗാന്ധിജിക്ക് കുടിക്കാനായി നല്‍കുന്ന പാലില്‍ വിഷം കലര്‍ത്താന്‍ നിര്‍ദ്ദേശിച്ചു.. മറ്റു പോംവഴിയില്ലാതെ അദ്ദേഹം അനുസരിക്കുകയായിരുന്നു.

publive-image

എന്നാല്‍ പാല്‍ കൈമാറവേ അദ്ദേഹം ഗാന്ധിജിയുടെ ചെവിയില്‍പ്പറഞ്ഞു.." ഇത് കുടിക്കരുത്..വിഷമാണ്.. അങ്ങനെയാണ് ഗാന്ധിജി അന്ന് മരണത്തില്‍ നിന്ന് രക്ഷപെട്ടത്..

publive-image

Advertisment