Advertisment

ദുബായില്‍ നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ഗോള്‍ഡ്‌ പ്ലേറ്റഡ് ഫ്രെയിം വിവാദത്തില്‍

New Update

50 നില കെട്ടിടത്തിന്‍റെ ഉയരത്തിനു തുല്യമായ 35 മില്യണ്‍ പൌണ്ട് ( 301 കോടി രൂപ ) ചെലവിട്ടു നിര്‍മ്മിച്ച 150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുള്ള രണ്ടു ടവറുകളാണ് 100 മീറ്റര്‍ നീളമുള്ള sky bridge മായി ബന്ധിച്ചിരിക്കുന്ന വിശാലമായ ഈ ഫ്രെയിം.. ഇതെല്ലാം ഗോള്‍ഡ്‌ പ്ലേറ്റഡ് ആണ് എന്ന സവിശേഷതകൂടിയുണ്ട്.

Advertisment

ഈ ബൃഹത്തായ സ്ട്രക്ച്ചര്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നു.. ഒടുവില്‍ വിഷയം യു. എസ്കോടതിയിലുമെത്തി..

publive-image

നെതര്‍ലാന്‍ഡ്സ് ലെ ആര്‍ക്കിട്ടെക്റ്റ് ഫെര്‍ണാഡോ ഡാനിസ് ഇത് തന്‍റെ ഐഡിയ മോഷ്ടിച്ചതാണ് എന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്..

2005 ല്‍ താനിത് ഒരു ആര്‍ക്കിട്ടെക്റ്റ് Contest നു നല്‍കിയിരുന്നെന്നും, 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ താന്‍ നിര്‍മ്മിച്ച ഫ്രെയിം അല്‍പ്പ രൂപമാറ്റങ്ങള്‍ വരുത്തിയാണ് ദുബായ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നെന്നും അന്ന് തനിക്കു ഒരു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചുവെന്നും ഫെര്‍ണാഡോ അവകാശപ്പെടുന്നു.

മാത്രമല്ല ഇതിന്‍റെ കോപ്പി റൈറ്റ് തന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. യു.എസ് ഫെഡറല്‍ കോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന കേസില്‍ ദുബായ് സര്‍ക്കാരും, ദുബായ് മുന്‍സിപ്പാലിറ്റിയും പ്രതികളാണ്..

ഈ Structure ദുബായില്‍ , പാരീസിലെ ഈഫില്‍ ടവര്‍ പോലെ ഒരു സിംപോളിക് മെന്യുമെണ്ട്‌ ആയിരിക്കും .ഭാവിയില്‍ ടൂറിസത്തിന്റെ ആകര്‍ഷണ കേന്ദ്രമാകുന്ന ഇവിടെ വിശാലമായ സ്ഥിരം എക്സിബിഷന്‍ നടത്താനും പദ്ധതിയുണ്ട്. അതിലൂടെ സന്ദര്‍ശകര്‍ക്ക്‌ ദുബായ് - ഗള്‍ഫ് മേഖലകളുടെ ചരിത്രവും ,സംസ്കാരവും മനസ്സിലാക്കാന്‍ കഴിയുന്നതാണ്..

ഈ Land Mark ഫ്രെയിം, പഴയ ദുബായ് ക്കും - ന്യൂ ദുബായ്ക്ക്കും മദ്ധ്യേയാണ് സ്ഥാപിതമായിരിക്കുന്നത്. ഒരുവശത്ത് ആധുനിക അംബരചുംബികളായ ബുര്‍ജ് ഖലീഫയുള്‍പ്പെടെ പുത്തന്‍ ദുബായ് നഗരം വെട്ടിത്തിളങ്ങുമ്പോള്‍ മറുഭാഗത്ത് ഗതകാലസ്മരണകള്‍ അയവിറക്കിക്കഴിയുന്ന പഴയ ഫിഷിംഗ് വില്ലേജ് ആയിരുന്ന ഓള്‍ഡ്‌ ദുബായ് യുടെ ദൃശ്യങ്ങളും നമുക്കീ ഫ്രെയിമിലൂടെ ദര്‍ശിക്കാവുന്നതാണ്‌.

വിവാദം വേഗം കെട്ടടങ്ങി ദുബായ് വീണ്ടും മുന്നോട്ടു തന്നെ കുതിക്കട്ടെ എന്നാശിക്കാം.

Advertisment