Advertisment

നമ്മുടെ ഭരണഘടനയെ കൂടുതലറിയുക

New Update

1. ഭരണഘടന എഴുതിയുണ്ടാക്കാന്‍ ഡോ. ഭീമറാവു അം ബേദ്‌കറുടെ നേതൃത്വത്തില്‍ 284 അംഗ കമ്മിറ്റിക്ക് 2 വര്‍ഷം,11 മാസം ,18 ദിവസം വരെ സമയമെടുത്തു.

Advertisment

2. നമ്മുടെ ഭരണഘടന ലോകത്തെ ഏറ്റവും വലുതാണ്‌. ഇതില്‍ 448 ആര്‍ട്ടിക്കിളും 12 ഷെഡ്യൂളുകളുമുണ്ട്. ഇതുവരെ 100 ഭേദഗതികള്‍ നടന്നിട്ടുണ്ട്.

publive-image

3. നമ്മുടെ ഭരണഘടന ഹിന്ദിയിലും ഇംഗ്ലീഷ് ലും കൈ കൊണ്ടാണ് എഴുതിയിരിക്കുന്നത്.ഇതിന്‍റെ ഒറിജിനല്‍ കോപ്പി പാര്‍ലമെന്റിന്റെ ലൈബ്രറിയില്‍ ഹീലിയം നിറച്ച കേയ്സിനുള്ളിലാണ് വച്ചിരിക്കുന്നത്.

4. 1950 ജനുവരി 26ന് രാവിലെ 10.18 നാണ് നമ്മുടെ ഭരണഘടന നിലവില്‍ വന്നത്.അന്നുതന്നെ ഭാരതത്തിന്‍റെ ആദ്യത്തെ രാഷ്ട്രപതിയായി ഡോ.രാജേന്ദ്ര പ്രസാദ് ഡല്‍ഹിയിലെ ഗവണ്മെന്‍റ് ഹൌസില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

5. രാജ്പത്തില്‍ നടന്ന ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ് 1955ലായിരുന്നു.അന്ന് മുഖ്യ അതിഥിയായി എത്തിയത് പാക്കിസ്ഥാന്‍ ഗവര്‍ണ്ണര്‍ ജനറല്‍ മാലിക് ഗുലാം മൊഹമ്മദ്‌ ആയിരുന്നു.

6. 1950 മുതല്‍ 54 റിപ്പബ്ലിക് ദിന വരെ പരേഡുകള്‍ നടത്തിയിരുന്നത് ഇര്‍വിന്‍ സ്റ്റേഡിയം, ലാല്‍ കില, കിംഗ്സ് വേ, രാംലീലാ മൈദാന്‍ എന്നിവിടങ്ങളിലായിരുന്നു.

7. മയില്‍ ഭാരതത്തിന്‍റെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത് 1963 ജനുവരി 26 നായിരുന്നു.

8. കൊണ്ഗ്രെസ്സ് ബ്രിട്ടീഷുകാര്‍ക്കെതിരെ " പൂര്‍ണ്ണ സ്വരാജ് " പ്രഖ്യാപനം നടത്തിയത് 1930 ജനുവരി 26 നായിരുന്നു..ആ കാരണം കൊണ്ടാണ് ജനുവരി 26 ഭാരതത്തിന്‍റെ റിപ്പബ്ലിക് ദിനമായി തെരഞ്ഞെടുത്തത്.

Advertisment