Advertisment

അഴിമതി നടത്തിയവര്‍ തലകുനിച്ചു ജനങ്ങളോട് മാപ്പു ചോദിച്ചു. ഭാരതത്തില്‍ ഇത് നടക്കുമോ ?

New Update

ജപ്പാനിലെ ഈ ഉദാഹരണം ലോകത്തിനുതന്നെ നല്ലൊരു പാഠമാണ്. അഴിമതി നടത്തി എന്ന പരസ്യമായ കുറ്റസമ്മതത്തോടെ അധികാരികള്‍ തലകുനിച്ചു ജനങ്ങളോട് മാപ്പ് പറഞ്ഞു സ്ഥാനത്യാഗം ചെയ്യുന്ന കാഴ്ച വളരെ കൌതുകമുണര്‍ത്തു ന്നതായിരുന്നു..

Advertisment

publive-image

ഭാരതത്തില്‍ അനേകായിരം കോടികളുടെ തട്ടിപ്പ് നടത്തി വിദേശത്തേക്കു കടന്നുകളഞ്ഞ മാല്യമാരും മോഡിമാരും നമ്മുടെ സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കഴിഞ്ഞയാഴ്ച അമേരിക്ക യില്‍ വച്ച് നീരവ് മോഡി പരസ്യമായി ഭാരത സര്‍ക്കാരിനെ വെല്ലുവിളിച്ചു ..." പണം തരാന്‍ സൌകര്യപ്പെടില്ല, വാങ്ങാന്‍ കഴിവുണ്ടെങ്കില്‍ വാങ്ങിക്കോ'.. ഇതായിരുന്നു വെല്ലുവിളി.

എന്നാല്‍ ജപ്പാനിലെ ലോകോത്തര മെറ്റല്‍ കമ്പനിയായ കോബെ സ്റ്റീല്‍ ( Kobe Steel) 1970 മുതല്‍ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അവരുടെ ഈ കുറ്റസമ്മതവും പദവി ത്യാഗവും നടന്നത്.

publive-image

കോബെ സ്റ്റീല്‍ ലോകമെമ്പാടുമുള്ള 700 ല്‍പ്പരം കമ്പനികള്‍ക്ക് സ്റ്റീല്‍, കോപ്പര്‍ ,അലൂമിനിയം എന്നിവ സപ്ലൈ ചെയ്യുന്നുണ്ട്. വിമാനം , ബുള്ളറ്റ് ട്രെയിന്‍,വാഹന എഞ്ചിനുകള്‍ എന്നിവയ്ക്കുള്ള മെറ്റീരിയലുകള്‍ കൂടാതെ ടയറുകളില്‍ കാണുന്ന ചെറിയ കമ്പികള്‍ വരെ അവര്‍ സപ്ലൈ ചെയ്തിരുന്നു.

കോബെ സ്റ്റീല്‍ കമ്പനി സ്വയം നടത്തിയ അന്വേഷണത്തിലാണ് റിക്കാര്‍ഡുകളിലും സര്‍ട്ടിഫിക്കറ്റുകളിലും പറയുന്ന നിലവാരം അവര്‍ സപ്ലൈ ചെയ്ത ലോഹങ്ങള്‍ക്ക് ഇല്ലായിരുന്നു എന്ന് കണ്ടെത്തിയത്.

publive-image

ഇതേത്തുടര്‍ന്നാണ് കമ്പനിയുടെ ചെയര്‍മാനും സി.ഇ.ഓ യുമായ 'ഹിരോയാ കവാസാക്കി' ഇക്കഴിഞ്ഞ ചൊവ്വാഴ്ച പത്രസമ്മേളനം വിളിച്ചു കൂട്ടി തന്‍റെ രാജി പ്രഖ്യാപിച്ചതും ചെയ്ത തെറ്റുകള്‍ക്ക് കമ്പനിക്കു വേണ്ടി തലകുനിച്ചു ജനങ്ങളോട് മാപ്പ് ചോദിച്ചതും. ഇദ്ദേഹത്തെക്കൂടാതെ കമ്പനിയിലെ സീനിയര്‍ എക്സിക്യൂട്ടീവും രാജിവെക്കുകയുണ്ടായി.

പുതിയ CEO യെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജിവച്ച് മാപ്പു ചോദിച്ചെങ്കിലും ഇവര്‍ തുടര്‍ നിയമ നടപടികള്‍ നേരിടേണ്ടതുമുണ്ട്.

രാജ്യപുരോഗതിയുള്‍പ്പെടെ എല്ലാ പൊതുവിഷയങ്ങളിലും ജാഗരൂകരായ ഒരു ജനതയ്ക്ക് മുന്നില്‍ തെറ്റുചെയ്യുന്ന വ്യക്തികള്‍ക്ക് കുറ്റസമ്മതം നടത്തേണ്ടിവരുന്നത്‌ കരുത്തുറ്റ ജനാധിപത്യ സംവിധാനത്തിന്‍റെ ഉത്തമ ഉദാഹരണമാണ്.

Advertisment