Advertisment

ജഗ ഫ്രോഡുകള്‍: ജതിന്‍ രജനീകാന്ത് മേഹ്ത്ത - ബാങ്കുകളുടെ കോടികള്‍ തട്ടിയെടുത്തു കടന്നുകളഞ്ഞ മറ്റൊരു രത്നവ്യാപാരി. ഇയാളിപ്പോള്‍ വിദേശത്ത് സുഖജീവിത൦ നയിക്കുന്നു

New Update

നീരവ് മോഡിക്കുമുന്‍പേ ബാങ്കുകളുടെ കോടികള്‍ തട്ടിയെടുത്തു കടന്നുകളഞ്ഞ മറ്റൊരു രത്നവ്യാപാരിയാണ് ഇയാള്‍. പേര് ജതിന്‍ രജനീകാന്ത് മേഹ്ത്ത.

Advertisment

നീരവ് മോഡിയും ,മേഹുല്‍ ചൌക്ക്സേ യും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച്‌ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് - BJP കക്ഷികള്‍ നടത്തുന്ന പരസ്പ്പരമുള്ള 'നീയാണ് കള്ളന്‍ .. നീയാണ് കള്ളന്‍' പോര്‍വിളികള്‍ക്കിടയില്‍ ഇരുകൂട്ടരും മനപ്പൂര്‍വ്വം മറക്കുന്ന മറ്റൊരു വലിയ ബാങ്ക് ഫ്രോഡാണ് 2011 മുതല്‍ Winsome Diamonds ഗ്രൂപ്പ് ഉടമയായ ജതിന്‍ മേഹ്ത്ത നടത്തി നാടുവിട്ടത്.

സെന്‍ട്രല്‍ ബാങ്ക്, വിജയ്‌ ബാങ്ക് , IDBI ഉള്‍പ്പെടെ വിവിധ ബാങ്കുകളില്‍ നിന്ന് 3969 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ജതിന്‍ മേഹ്ത്തയും കുടുംബവും 2013 ലാണ് ഇന്ത്യ വിട്ടത്. 2011 മുതല്‍ 14 വിഭിന്ന ബാങ്കുകളില്‍ നിന്നാണ് ജതിന്‍ ഇത്രയും വലിയ തുക ലോണ്‍ വഴി സമ്പാദിച്ചത്.

publive-image

ഈ പണം അദ്ദേഹം രത്ന വ്യാപാരത്തിനായി ദുബായ് ലേക്ക് മാറ്റിയെന്നും ബിസിനസ് നഷ്ടമായി എന്നുമാണ് വാദം. എന്നാല്‍ ഉദ്യോഗസ്ഥരെയും , അധികാരികളെയും കയ്യിലാക്കി അദ്ദേഹം ഈ പണം കൊണ്ട് വിദേശത്തു പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കിയ ശേഷം 2014 ല്‍ ജതിനും ഭാര്യയും ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച് കരീബിയന്‍ ദ്വീപായ 'സെന്റ്‌ കിറ്റ്സ് ആന്‍ഡ് നെവിസ്' ( Saint Kitts and Nevis ) പൌരത്വം സ്വീകരിച്ച് അവിടെ ചേക്കേറുകയായിരുന്നു.

വളരെ അതിവിദഗ്ദ്ധമായ നീക്കത്തിലൂടെയാണ് ജതിന്‍ ഇതൊക്കെ നടപ്പാക്കിയത്.

യൂറോപ്പ്, ബ്രിട്ടന്‍, അമേരിക്ക എന്നിവടങ്ങളില്‍ ഉള്ള നിയമം പോലെതന്നെ കരീബിയന്‍ ദ്വീപിലും പ്രോപ്പര്‍ട്ടി, എസ്റ്റേറ്റ്‌ മുതലായവ അന്യരാജ്യക്കാര്‍ വാങ്ങിയാല്‍ അവര്‍ക്ക് അവിടുത്തെ പൌരത്വം നേടാനാകും.

ജതിന്‍ ആദ്യം ബ്രിട്ടനില്‍ പ്രോപ്പര്‍ട്ടി വാങ്ങി അവിടുത്തെ പൌരത്വവും ,പാസ്പ്പോര്‍ട്ടും കരസ്ഥമാക്കിയശേഷം , കരീബിയന്‍ ദ്വീപില്‍ പ്രോപ്പര്‍ട്ടി വാങ്ങി അവിടെയും പൌരനായി. താമസം കരീബിയന്‍ ദ്വീപിലേക്ക് മാറ്റുകയും ചെയ്തു. ബ്രിട്ടീഷ് പൌരനെ ഇന്ത്യക്ക് കൈമാറാന്‍ സെന്റ്‌ കീറ്റ്സ് ആന്‍ഡ് നെവിസ് അധികാരികള്‍ക്ക് ഒരിക്കലും കഴിയില്ല.മാത്രമുമല്ല സാമ്പത്തിക കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ഭാരതവുമായി അവര്‍ ഒപ്പുവച്ചിട്ടുമില്ല.

publive-image

CBI ജതിനെതിരെ സാമ്പത്തിക തട്ടിപ്പുകളുടെ 6 കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതുവരെ Winsome Diamonds വകയായി ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് വെറും 172 കൊടിയുടെ പ്രോപ്പര്‍ട്ടികള്‍ മാത്രം.

ജതിന്‍ മേഹ്ത്തയും കുടുംബവും ഇപ്പോള്‍ സെന്റ്‌ കിറ്റ്സ് ദ്വീപിലും ബ്രിട്ടനിലുമായി സുഖജീവിതവും ബിസ്സിനസ്സുമായി കഴിയുകയാണ്. Diamond Distribution Company (UK) Limited എന്നപേരില്‍ 1 Bell Street, 2nd Floor, London, England, NW1 5BY. എന്ന അഡ്രെസ്സ് പ്രകാരം 2016 ആഗസ്റ്റ്‌ ഒന്നുമുതല്‍ ഇരു രാജ്യങ്ങളി ലുമായി നിര്‍ഭയനായി രത്ന വ്യാപാരം നടത്തുകയാണ്...

കഴിഞ്ഞ കോണ്ഗ്രസ് ഭരണകാലത്താണ് ജതിന്‍ മേഹ്ത്ത ഈ തട്ടിപ്പ് നടത്തി രാജ്യം വിട്ടത്. മറ്റൊന്ന് ജതിന്‍ മേഹ്ത്തയുടെ മകന്‍ സൂരജ് വിവാഹം കഴിച്ചിരിക്കുന്നത് ഗൌതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനിയുടെ മകളെയാണ് എന്നതും ശ്രദ്ധേയമാണ്.

ഈ തട്ടിപ്പുകാര്‍ക്ക് വേണ്ടത്ര കൃത്യമായ നിയമ ഉപദേശങ്ങളും ,രാഷ്ട്രീയ - ഉദ്യോഗസ്ഥ തല പിന്തുണയും ലഭിച്ചിട്ടുണ്ട് എന്നത് ആര്‍ക്കാണ് മനസ്സിലാക്കാത്തത്.

Advertisment